Header Ads

പര്‍ദ്ദ പോലും പരിചയാക്കി പോപ്പുലര്‍ ഫ്രണ്ട്; ഒളിച്ചിരിക്കാന്‍ കേരളത്തില്‍ നിരവധി താവളങ്ങള്‍



അതിശക്തവും കുറ്റമറ്റതുമായി കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കേഡര്‍ സംവിധാനം മാറിയിരിക്കുന്നു. കൊലപാതകങ്ങളും അതുപോലുള്ള ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും നിയമപോരാട്ടം നടക്കുന്നതും പോപ്പുലര്‍ ഫ്രണ്ടിലെ അതിവിദഗ്ധരാണ ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ തീവ്രപരിശീലനം നേടിയവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണ്. പാര്‍ട്ടി ക്രിമിനലുകളെ ഒളിവില്‍ പാര്‍പ്പിക്കാനും പോലീസിനു പിടികൊടുക്കാതെ സുരക്ഷിതരായി പാര്‍പ്പിക്കാനും കൃത്യമായ ഒളിത്താവളങ്ങളും ഇവര്‍ക്കുണ്ട്. അഭിമന്യു വധത്തിന് പിന്നിലും കേഡര്‍ സംഘത്തിന്റെ ആസൂത്രണമുണ്ടെന്നാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.

ക്യാമ്പസ് ഫ്രണ്ടുമായി ബന്ധമുള്ള യുവതികളാണ് കേരളത്തില്‍ കഴിയുന്ന ഈ ക്രമിനലുകള്‍ക്ക് ഒളിത്താവളമൊരുക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇതിനെല്ലാം എല്ലാ സഹായങ്ങളും ചെയ്യുന്നതാകട്ടെ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും. പ്രത്യേകം പരിശീലനം ലഭിച്ച വനിത വിഭാഗമാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളത്. ഇവര്‍ തന്നെയാണ് അഭിമന്യുവിന്റെ ഘാതകരെ സംരക്ഷിക്കാന്‍ രംഗത്തുള്ളതെന്നാണ് ഇന്റലിജന്‍്‌സ് റിപ്പോര്‍ട്ട്. ഫോണ്‍വിളികളില്‍ പോലും അതീവ ശ്രദ്ധയാണ് ഇവര്‍ പുലര്‍ത്തുന്നത്. ഗോറില്ലാ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇവരെന്നാണ് സൂചന.

വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമാണു ഫോണ്‍ വിളികള്‍. ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഈ സ്ത്രീകളുടെ പേരില്‍ത്തന്നെയാണ്. ഇന്റലിജന്‍സ് നിരീക്ഷണത്തിലുള്ള യുവതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. നാല്‍വര്‍സംഘം കേരളത്തില്‍ത്തന്നെയുണ്ടെന്നു കൊച്ചി ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും വിലയിരുത്തുന്നു. അതേസമയം, തീവ്രവാദബന്ധമുള്ള അഭിമന്യു വധക്കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി ദേശീയ അന്വേഷണ ഏജന്‍സി (NIA)യുടെ ദൗത്യനിര്‍വഹണവിഭാഗം തലവന്‍ ഇന്നലെ കൊച്ചിയിലെത്തി.

കേരളത്തില്‍ മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തിനു പുറത്തും നിരവധി ഒളിസങ്കേതങ്ങളുണ്ട്. അതിനാല്‍ ഹൈദരാബാദ്, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസിന്റെ പ്രത്യേകസംഘം തെരച്ചില്‍ തുടരുന്നു. രഹസ്യദൗത്യത്തിനു കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് പൊലീസ് മേധാവികളുടെ സഹായവും തേടിയിട്ടുണ്ട്. ഇതിനു പുറമേയാണ് എന്‍.ഐ.എയുടെ സമാന്തര അന്വേഷണം പുരോഗമിക്കുന്നത്.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് 12 ഒളിത്താവളങ്ങള്‍ ഉള്ളതായി പൊലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ആരെയും വൈകാരികമായി ബാധിക്കാതിരിക്കാന്‍ റെയ്ഡ് നടപടികള്‍ ജാഗ്രതയോടെ വേണമെന്നാണ് ഉന്നതതലനിര്‍ദ്ദേശം. കേസില്‍ യു.എ.പി.എ. ചുമത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണു പൊലീസ് നേതൃത്വം നല്‍കുന്ന സൂചന.

അഭിമന്യു കൊലപാതക കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കായിക പരിശീലനവുമായി ബന്ധപ്പെട്ടും അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. ആലപ്പുഴ വടുതല സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. പാണാവള്ളി മഠത്തില്‍പറമ്പ് ഷിറാസ് സലിം (40), വടുതല ജെട്ടി തെക്കേകരുന്നാപ്പള്ളി ഷാജഹാന്‍ (35) എന്നിവരാണ് പിടിയിലായിരുുന്നത്. കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്നതിന്റെയും കായികപരിശീലനത്തിന്റെയും സംഘടനാചുമതലക്കാരാണ് ഇന്നലെ പിടിയിലായ ഷിറാസും ഷാജഹാനും.

കേസിലെ മുഖ്യപ്രതിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി മുഹമ്മദിന്റെ അയല്‍വാസികളാണണ് ഇവര്‍. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് നടത്തിയ പരിശോധനയില്‍ സി.ഡികള്‍, ലാപ്‌ടോപ്പുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെത്തി. ഇവയില്‍ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പൊലീസ് പറയുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

ഷിറാസ് വടുതലയില്‍ മെഡിക്കല്‍ ലാബ് നടത്തിയിരുന്നു. ഈ കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് എസ്.ഡി.പി.ഐ. അരൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഷിറാസിന്റെ ലാബില്‍നിന്നു മുഖ്യപ്രതി മുഹമ്മദിന്റെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ലഭിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ നേരത്തേ പിടിയിലായ പാലാരിവട്ടം സ്വദേശി അനൂപ്, നിസാര്‍ എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി.

എന്നാല്‍, കൊലപാതകത്തില്‍ നേരിട്ടുപങ്കുള്ള ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. കൊലപാതകം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും പ്രധാനപ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും രണ്ടുദിവസത്തിനുള്ളില്‍ പിടികൂടുമെന്നും പൊലീസ് പറയുന്നു. മംഗലാപുരം, തേനി എന്നിവിടങ്ങളില്‍നിന്നു തീവ്രവാദബന്ധം വെളിപ്പെടുത്തുന്ന ലഘുലേഖകള്‍ പൊലീസ് കണ്ടെടുത്തെന്നാണു സൂചന. പ്രതികളില്‍ ചിലര്‍ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നു.എത്രയും വേഗം പ്രധാനപ്രതികളെ പിടികൂടണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇതരസംസ്ഥാനങ്ങളിലും തെരച്ചില്‍ തുടരുകയാണ്.

.......................................................................................................................................

Tags: The cadets in Popular Friend is strong in protecting the criminals, the murders and other criminals, even purda is a mean for protecting the criminals, Malayalam News, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.