അപവാദ പ്രചരണം താങ്ങാനാവാതെ മങ്കര പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
അപവാദ പ്രചാരണം താങ്ങാനാവാതെ പാലക്കാട് മങ്കര പഞ്ചായത്തിലെ പ്രസിഡന്റ് ഓഫീസില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. നഴ്‌സിങ്ങ് ബിരുദധാരിയായ വനിതാ പഞ്ചായത്ത് അധ്യക്ഷ ജീവനൊടുക്കാന്‍ തുനിഞ്ഞത് സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവെച്ച്. വനിതകള്‍ രാഷ്ട്രീയത്തില്‍ സജീവമാകുമ്പോള്‍ കുപ്രചരണം നടത്തി, അവരെ മോശക്കാരിയാക്കി ചിത്രീകരിച്ച് അധികാരത്തില്‍ നിന്നും വലിച്ചു താഴെയിടുന്ന പഴയ നയം തന്നെയാണ് ഇപ്പോഴും പ്രയോഗിക്കുന്നത്. പൊതുഇടങ്ങളില്‍ ഊരും പേരുമില്ലാത്ത നോട്ടീസ് പതിച്ചും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപവാദം പ്രചരിപ്പിച്ചുമാണ് വ്യക്തിഹത്യ നടത്തിയത്. അപവാദം പെരുകിയപ്പോള്‍, ഗതികെട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഇവര്‍. ഓഫീസിനകത്താണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.
മഞ്ഞക്കര ചാത്തംകണ്ടം ജയരാജിന്റെ ഭാര്യ എസ്. ജിന്‍സിയാണ് ആത്മഹത്യാശ്രമത്തിനെത്തുടര്‍ന്ന് ജില്ലാശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടുദിവസമായി മങ്കര മേഖലയില്‍ ഇവര്‍ക്കെതിരേ നോട്ടീസിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇവര്‍ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതിനല്‍കിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയയോടെ ജിന്‍സിയെ അബോധാവസ്ഥയില്‍ ഓഫീസില്‍ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് കുത്തിവെക്കാനുപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നഴ്‌സിങ്ങ് ബിരുദധാരിയാണ്. സഹപ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാമൂഹികമാധ്യമത്തിലൂടെ പ്രചാരണം നടത്തിയ താവളം സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. അപവാദപ്രചാരണം നടത്തിയവരെ വൈകാതെ അറസ്റ്റുചെയ്യുമെന്ന് മങ്കര എസ്‌ഐ. എന്‍.കെ. പ്രകാശ് പറഞ്ഞു.
ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവര്‍ ജില്ല ആശുപത്രി തീവ്രപരിചരണവിഭാഗത്തിലാണ്. തനിക്കും പാര്‍ട്ടിക്കുമെതിരെ വീടുകള്‍ തോറും കയറിയിറങ്ങി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുന്നതായി കാട്ടിയാണ് ജിന്‍സി മങ്കര പൊലീസില്‍ പരാതി നല്‍കിയത്. ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് ജിന്‍സിയുടെ ഭര്‍ത്താവ്. സ്വകാര്യ ആശുപത്രിയിലായിരുന്നു ജിന്‍സി ജോലി ചെയ്തിരുന്നത്. എയര്‍ ഇഞ്ചക്ഷന്‍ ചെയ്താണ് ഇവര്‍ മരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ബന്ധുക്കള്‍ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
.....................................................................................................................
Tags: Mangara panchayat president tried to kill herself by injecting poison, false allegations forced Mankara president to end her life, case registered against the culprits, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല