നീനു മാനസികരോഗിയല്ലെന്ന് ഡോക്ടര്‍
ദുരഭിമാനത്തിന്റെ പേരില്‍ കൊന്നുകളഞ്ഞ കെവിന്റെ ഭാര്യ മാനസിക രോഗിയല്ലെന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ. കെവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം പോലീസ് പിടിയിലായപ്പോഴാണ് മകള്‍ക്കു മാനസികരോഗമാണെന്നും വര്‍ഷങ്ങളായി ചികിത്സയിലാണെന്നും പിതാവ് ചാക്കോ ആരോപിച്ചത്. കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു കോട്ടയം മാന്നാനത്തെ കെവിന്‍ ജോസഫിന്റെത്. താഴ്ന്ന ജാതിക്കാരനായ കെവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് മകളുടെ ഭര്‍ത്താവിനെ പിതാവ് ചാക്കോയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളിയായ ചോക്കോയുടെ ഭാര്യയും നീനുവിന്റെ അമ്മയുമായ രഹ്നയെ, പക്ഷേ, പോലീസ് കേസില്‍ നിന്നും ഒഴിവാക്കി.
കെവിന്‍ കൊല്ലപ്പെട്ടശേഷം ഭാര്യ നീനു മാന്നാനത്ത് തന്റെ ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. കെവിനെ അതിക്രൂരമായി കൊലപ്പെടുത്തി, പോലീസ് പിടിയില്‍ ആയതിനു ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോ ശ്രമിച്ചത്. എന്നാല്‍ നീനുവിന് ആശ്വാസം പകര്‍ന്ന് നീനുവിനെ പരിശോധിച്ച ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നു.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്കി. നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി.
നീനുവിന് മനോരോഗമുണ്ടെന്നും മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്‌നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയത്.
നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നും എന്നാല്‍ നീനുവിന് യാതൊരു പ്രശ്‌നവും ഉണ്ടായതായി തോന്നിയില്ലെന്നും ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്നും നീനു പറഞ്ഞിരുന്നതായി ഡോക്ടര്‍ കോടതിയില്‍ വ്യക്തമാക്കി.
...............................................................................................................................
Tags: Kevin murder, Neenu is not a mental patient says doctor, allegation of neenu's father Chacko is wrong, Chacko was trying to make his daughter mad, honour killing, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല