മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി: യുവതിയെ പീഡിപ്പിച്ച നാലു വൈദികരും ഒളിവില്‍
യുവതിയെ പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ഓര്‍ത്തോഡോക്‌സ് സഭയിലെ നാലു വൈദികര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. ഇതോടെ അറസ്റ്റ് ഭയന്ന് വൈദികര്‍ ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ആരോപണ വിധേയരായ നാലു വൈദികരും മുങ്ങിയത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ സമര്‍പ്പിച്ച ഹര്‍ജിയെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ത്തിരുന്നു. പീഡനത്തിനിരയായ യുവതി വൈദിക സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉള്‍പ്പടെ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിക്കായി സമര്‍പ്പിച്ചെങ്കിലും യുവതിയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വൈദികരുടെ ജാമ്യാപേക്ഷ തള്ളിയ കോടതിയുത്തരവ് വന്നതിനു ശേഷം ക്രൈം ബ്രാഞ്ച് സംഘം സ്ഥിരം സഥലങ്ങളുള്‍പ്പടെ പരിശോധിച്ചിരുന്നെങ്കിലും വൈദികരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒളിത്താവളങ്ങള്‍ അന്വേഷിച്ച് അരമനകള്‍ വരെ പൊലീസ് സംഘം പരിശോധന നടത്തിയിട്ടും പ്രതികള്‍ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. സഭാസമിതിക്ക് മുന്നില്‍ സമര്‍പ്പിച്ച യുവതിയുടെ സത്യവാങ് മൂലം വൈദികര്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ സഭയിലെ രണ്ട് മെത്രാന്‍ന്മാരും പ്രതിക്കൂട്ടിലാണ്. വൈദികരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് വ്യക്തമാക്കിയിട്ടുള്ളത്. വൈദികരുമായി അടുപ്പമുള്ളവര്‍ ഇവരുടെ വീടുകള്‍ ഉള്‍പ്പടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പലരേയും പൊലീസ് ചോദ്യം ചെയ്തു.
വൈദികര്‍ക്കെതിരെ യുവതിയുടെ പരാതി വന്നതിനു ശേഷം നിരണം, ഡല്‍ഹി ഭദ്രാദിപന്മാര്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വൈദിക സമിതി നടത്തിയ അന്വേഷണത്തില്‍ വൈദികര്‍ക്കെതിരായി കുറ്റങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പ്രഥമദൃഷ്ടാ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തില്‍ തന്നെയുള്‍പ്പെട്ടിരുന്ന സഭയിലെ മെത്രാന്മാര്‍ യുവതിയുടെ സത്യവാങ്മൂലം ചോര്‍ത്തി നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അത് ഗൗരവപരമായ കുറ്റമല്ല. അതുകൊണ്ട് അറസ്റ്റ് തടയണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിലൊരു ആവശ്യത്തിന് ശക്തിപകരാന്‍ പ്രതികളെ സഹായിക്കുന്ന തരത്തില്‍ മെത്രാന്മാര്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ സത്യങ്ങള്‍ പുറത്തായത്. ഇതോടെ സത്യസന്ധമായ രീതിയില്‍ പരാതി പൊലീസിന് മുന്നിലെത്തി. ഈ കേസില്‍ വൈദികര്‍ ബലാത്സംഗം ചെയ്തുവെന്ന് യുവതി മൊഴി കൊടുക്കുകയും ചെയ്തു. ഈ കുറ്റത്തിന് ജാമ്യം കിട്ടില്ല. ഇത് ഒഴിവാക്കാനാണ് വൈദികര്‍ക്ക് വേണ്ടി സഭാ നേതൃത്വം കള്ളകളി നടത്തിയത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് നിയമപരമായി ഉപയോഗിക്കാനായിരുന്നു നീക്കം. ഇതിനെതിരെ സഭയ്ക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായി കാര്യങ്ങള്‍ പരിശോധിച്ചത്. ഗുരുതര പിഴവാണ് സത്യവാങ്മൂലം പ്രതികള്‍ക്ക് നല്‍കിയതിലൂടെ സഭ ചെയ്തതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പീഡനക്കേസില്‍ രണ്ട് മെത്രാന്മാരേയും പ്രതിയാക്കേണ്ട സാഹചര്യമാണുള്ളത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ തീരുമാനം വന്നാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യും. അതിന് ശേഷം ആവശ്യമെങ്കില്‍ മെത്രാന്മാരേയും കേസില്‍ പ്രതിയാക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.
ലൈംഗികചൂഷണ വിവാദത്തില്‍ സഭാ നേതൃത്വത്തിന് യുവാവ് നല്‍കിയ പരാതിയും ഇരയുടെ സത്യപ്രസ്താവനയും ചോര്‍ന്നതിനെതിരേ ഫാ മാത്യൂസ് വാഴക്കുന്നത്ത് അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒരു വിശ്വാസി തന്റെ ആത്മീയപിതാവിന് നല്‍കിയ പരാതി തെരുവില്‍ വലിച്ചെറിയപ്പെട്ടത് തെറ്റാണ്. പുരോഹിതര്‍ക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരേ സഭ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇദ്ദേഹം കൈക്കൊണ്ട നിലപാട്. ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പൊലീത്തക്ക് ലഭിച്ച മറ്റൊരു പരാതി പിന്‍വലിക്കാന്‍ ബിഷപ്പ് ഇടപ്പെട്ടെന്നും ഫാ. വാഴക്കുന്നം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി പുനഃപരിശോധിക്കാനും വൈദികനെ സസ്‌പെന്‍ഡ് ചെയ്യാനും ഭദ്രാസന നേതൃത്വം തയ്യാറായതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് നീക്കങ്ങളും സഭയ്ക്ക് പുതിയ പ്രതിസന്ധിയാവുകയാണ്.
ലൈംഗിക അപവാദക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗമടക്കം രണ്ടു കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്. നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ അഞ്ച് വൈദികര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി സത്യവാങ്മൂലം നല്‍കിയിരുന്നു. യുവതിയുടെ ഭര്‍ത്താവ് നിരണം ഭദ്രാസന മെത്രാപൊലീത്തയ്ക്ക് നല്‍കിയ പരാതിയോടൊപ്പമാണ് സത്യവാങ്മൂലം നല്‍കിയത്. സമാനമായ പരാതി ഡല്‍ഹി ഭദ്രാസനാ മെത്രോപൊലീത്തയ്ക്കും നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ആരോപണവിധേയരായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് സഭ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
--------------------------------------------------------------------------------------------------------
Tags: Rapist priests in Kerala, Orthodox priests who raped woman, Kerala Highcourt refused the anticipatory bail in rape of woman, Malayalam News, thamasoma
അഭിപ്രായങ്ങളൊന്നുമില്ല