Header Ads

കുഞ്ഞിനെ ഉപേക്ഷിച്ചത് പണമില്ലാഞ്ഞിട്ടോ അതോ പെണ്‍കുഞ്ഞായിട്ടോ? പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി



കൊച്ചി ഇടപ്പള്ളി പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചത് പോറ്റാന്‍ പണമില്ലാഞ്ഞിട്ടോ..? കുട്ടിയുടെ പിതാവ് ടിറ്റോയും അമ്മ പ്രവിതയും പറയുന്ന കാര്യങ്ങള്‍ പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള ടിറ്റോ-പ്രവിത ദമ്പതികള്‍ തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ചത് പോറ്റാന്‍ പണമില്ലാഞ്ഞിട്ടാണ് എന്ന ന്യായീകരണങ്ങള്‍ പോലീസ് വിശ്വസിക്കുന്നില്ല.

ടിറ്റോയുടെയും പ്രവിതയുടെയും പ്രണയവിവാഹമായിരുന്നു. ക്രൈസ്തവ മതക്കാരനായ ടിറ്റോ ഹിന്ദുമതക്കാരിയായ പ്രവിതയെ ഒന്‍പത് വര്‍ഷം മുന്‍പാണ് വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ യഥാക്രമം എട്ട്, ആറ്, മൂന്ന് വയസ്സുള്ള മൂന്ന് ആണ്‍കുഞ്ഞുങ്ങള്‍ക്ക് പ്രവിത ജന്മം നല്‍കി.

ഇതോടെ ഇനി കുട്ടികള്‍ വേണ്ട എന്ന നിലപാടായിരുന്നു ടിറ്റോ. ഇതിനിടയില്‍ പ്രവിത വീണ്ടും ഗര്‍ഭിണിയായി. വിവരം ഭര്‍ത്താവായ ടിറ്റോയില്‍ നിന്നും ഒളിച്ചു വച്ചു. എന്നാല്‍ അധിക നാള്‍ ഒളിച്ചു വയ്ക്കാന്‍ പ്രവിതയ്ക്കായില്ല. വിവരം അറിഞ്ഞ ബിറ്റോ കണക്കറ്റ് പ്രവിതയെ ശകാരിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം വരെ നടത്തി. എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ കഴിഞ്ഞില്ല. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ വിവരം മൂടി വയ്ക്കുകയായിരുന്നു.

മെയ് 31ന് പ്രസവ വേദന തുടങ്ങിയതോടെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുന്നത്. പ്രവിത മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുന്ന സമയം ടിറ്റോ കൊച്ചിയിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് പ്രവിതയ്ക്ക് പ്രസവ വേദന തുടങ്ങിയെന്നും നിങ്ങള്‍ ആരെങ്കിലും അവിടെ വരെ ചെല്ലാമോ എന്നും ചോദിച്ചതായി സുഹൃത്തുക്കളോടു ചോദിച്ചിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായില്ല. സ്വന്തം ഭാര്യയുടെ പ്രസവത്തിന് പോകാന്‍ പറ്റാത്ത തിരക്ക് നിനക്കില്ലല്ലോ നീ തന്നെ പോയാല്‍ മതി എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് 31 ന് രാത്രിയില്‍ ടിറ്റോ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.

തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച പുലര്‍ച്ച മൂന്നരയോടെയാണ് മൂന്ന് ആണ്‍മക്കളുടെ അമ്മയായ പ്രവിത പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഉച്ചയോടെ തന്നെ വാര്‍ഡിലെത്തിയ പ്രവിതയും ഭര്‍ത്താവ് ടിറ്റോയും ചേര്‍ന്നാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന പള്ളിയില്‍ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനായി ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. രാത്രി എട്ട് മണിയോടെ ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് ബിറ്റോയും പ്രവിതയുമാണ് കുട്ടികളെ ഉപേക്ഷിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. അതിരാവിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രവിത നാലാമതും ഗര്‍ഭം ധരിച്ചതോടെ കൂട്ടുകാര്‍ തന്നെ കളിയാക്കിയെന്നും അതില്‍ വേദനകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നുമാണ് ടിറ്റോ നല്‍കിയ മൊഴി. കുട്ടിക്ക് നല്ല ജീവിതം കിട്ടാനാണ് ആളുകള്‍ ഏറെയെത്തുന്ന പള്ളിയില്‍ ഉപേക്ഷിച്ചതെന്ന് പ്രവിതയും സമ്മതിച്ചു. ഇരുവരേയും പ്രതികളാക്കി കേസെടുക്കാനാണ് പൊലീസ് തീരുമാനം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ സംരക്ഷിക്കാതിരിക്കുന്ന കുറ്റത്തിന് ഐപിസിയിലെ 317, ജുവനൈല്‍ ജസ്റ്റീസ് ആക്ട് 75 വകുപ്പുകള്‍ പ്രകാരമാണ് ടിറ്റോയ്ക്ക് എതിരെ കേസെടുത്തത്. ഇതേ വകുപ്പുകള്‍ തന്നെ ഭാര്യയ്‌ക്കെതിരേയും ചുമത്തും. കളിയാക്കലാണ് ഉപേക്ഷിക്കലിന് കാരണമെന്ന വാദം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.

ബിറ്റോ ഇലക്ട്രീഷ്യനും പ്ലബ്ബറുമാണ്. വലിയ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്‌നങ്ങളാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ കാരണമെന്ന വാദവും നിലനില്‍ക്കുന്നില്ല. അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുമെല്ലാം നല്ല രീതിയില്‍ കഴിയുന്നവരാണ്. ഈ സാഹചര്യത്തിലാണ് ആദ്യമായി ജനിച്ച പെണ്‍കുട്ടിയെ ഉപേക്ഷിക്കാനുള്ള കാരണം പൊലീസ് തേടുന്നത്. ബിറ്റോയേയും പ്രവിതയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ ഉപേക്ഷിക്കിലന് പിന്നിലെ യഥാര്‍ത്ഥ കാരണത്തില്‍ പൊലീസ് വ്യക്തത വരുത്തൂ. നാലാമത്തെ കുഞ്ഞുണ്ടായത് ബന്ധുക്കളില്‍ നിന്നും മറച്ചു വെച്ചിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കുട്ടിയെ ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് അച്ഛനെ കസ്റ്റഡിയിലെടുത്തത്. അമ്മയെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നെറ്റിയില്‍ ചുംബിച്ച ശേഷമായിരുന്നു കുട്ടിയെ ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണക്കുകൂട്ടി. സിസിടിവി ദൃശ്യങ്ങള്‍ വാട്‌സാപ്പിലും മറ്റുമായി പ്രചരിപ്പിച്ചു. ഇതില്‍ നിന്നാണ് ബിറ്റോയിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചന പൊലീസിന് കിട്ടിയത്. എളമക്കര പൊലീസ് അതിരാവിലെ തന്നെ ബിറ്റോയുടെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്നു ബിറ്റോ അപ്പോള്‍. ഉണര്‍ന്ന് എഴിക്കും വരെ കാത്തു നിന്നായിരുന്നു അറസ്റ്റ്. പ്രസവത്തിന്റെ അവശതകള്‍ ഉള്ളതു കൊണ്ട് പ്രവിതയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല.

ഇവരെ സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ പൊലീസ് ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ സ്‌റ്റേഷനിലെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇപ്പോള്‍ തന്നെ മൂന്ന് കുട്ടികളുണ്ടെന്നും ഒരു കുട്ടിയുടെ ചെലവുകൂടി വഹിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള അച്ഛന്‍ ടിറ്റോ പൊലീസിനോട് പറഞ്ഞത്. പിന്നീട് കൂട്ടുകാരുടെ കളിയാക്കല്‍ തിയറിയിലേക്ക് മാറി. പെണ്‍കുട്ടിയായതു കൊണ്ടാണോ കുട്ടിയെ ഉപേക്ഷിച്ചത് എന്നതാണ് പൊലീസ് തിരക്കുന്നത്. മൂന്ന് കുട്ടികളെ വളര്‍ത്തുന്നവര്‍ നാലാമത്തെ കുട്ടിയെ ഉപേക്ഷിക്കാന്‍ പറയുന്ന ന്യായങ്ങള്‍ പൊലീസിന് മുഖവിലയ്‌ക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രസവ ശേഷം പെണ്‍കുട്ടിയായെന്ന് അറിഞ്ഞപ്പോള്‍ ദമ്പതികള്‍ അതിനെ ഉപേക്ഷിച്ചുവെന്ന സംശയം പൊലീസിന് സജീവമായുണ്ട്. കുട്ടി ഏതെന്ന് മനസ്സിലാക്കാനാണ് പ്രസവം വരെ കാത്തു നിന്നതും എല്ലാം മറ്റുള്ളവരില്‍ നിന്നും മറച്ചുവച്ചതെന്നുമാണ് ഉയരുന്ന വിലയിരുത്തല്‍.

എട്ടും ആറും മൂന്നും വയസ്സുള്ള മൂന്ന് കുട്ടികളാണ് ബിറ്റോയ്ക്കും പ്രവിതയ്ക്കുമുള്ളത്. മൂന്നു കുട്ടികള്‍ക്കു പിന്നാലെയാണ് കഴിഞ്ഞ ദിവസം നാലാമതൊരു കുട്ടി കൂടി ഉണ്ടായത്. തുടരെ തുടരെ നാലു കുട്ടികള്‍ ഉണ്ടായതില്‍ നാട്ടുകാര്‍ കളിയാക്കുമെന്ന നാണക്കേടും സാമ്പത്തിക ബുദ്ധിമുട്ടും കാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വടക്കാഞ്ചേരി സ്വദേശി കളാണ് എളമക്കര പൊലീസില്‍ വിവരമറിയിച്ചത്. ഇതേതുടര്‍ന്ന് പൊലീസ് സംഘം തൃശ്ശൂരിലെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദമ്പതികള്‍ക്കൊപ്പം മൂന്നു വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

ജീന്‍സും ഷര്‍ട്ടുമിട്ട യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു. കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും കുട്ടിയുടെ കൈപിടിച്ച് ഒരു യുവാവും ഒന്നിച്ചു നടന്നുവരുന്നത് പള്ളിക്കു മുന്നിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഉപേക്ഷിക്കുന്നതിനു മുമ്പ് ഇയാള്‍ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

.........................................................................................................

Tags: Infants abandoned in Edappally church, police is investigating the case in detail, police is not ready to believe financial problem justification of couples, News Source: marunadan Malayali, Malayalam news, thamasoma 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.