സുന്നത്ത്: 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
തൃപ്രയാര്‍: ചേലാകര്‍മ്മത്തിന് വിധേയനായ 29 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്
മരിച്ചു. തൃപ്രയാര്‍ തളിക്കുളം അയിനിച്ചോട് പുഴങ്കരയില്ലത്തെ യൂസഫിന്റെയും
നസീലയുടെയും കുഞ്ഞാണ് മരിച്ചത്. അമിതമായി ചോര വാര്‍ന്നതാണ്
മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
നാട്ടിക പന്ത്രണ്ടാം കല്ലിലുള്ള സ്വകാര്യ ഡോക്ടറായ കെ.കെ അബ്ദുറഹ്മാനാണ്
കുഞ്ഞ് ജനിച്ചിട്ട് 28 ദിവസമായ മേയ് ഇരുപത്തിയാറാം തിയ്യതിയാണ്
ചേലാകര്‍മ്മം നടത്തിയത്. ഡോക്ടറുടെ വീടിനോട് ചേര്‍ന്ന്
പരിശോധനാമുറിയിലായിരുന്നു ചേലാകര്‍മ്മം. തുടര്‍ന്ന് കുട്ടിക്ക് പാല്
നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ചേലാകര്‍മ്മം നടത്തിയ കുഞ്ഞിന്റെ
സ്വകാര്യഭാഗത്ത് നിന്ന് രക്തം കണ്ടതിനെ തുടര്‍ന്ന് വീണ്ടും ഡോക്ടര്‍ മുറിവ്
ഡ്രസ് ചെയ്ത് വീട്ടിലേക്ക് മടക്കി അയച്ചു.
വീട്ടിലെത്തിയിട്ടും രക്തം നിലച്ചില്ല. ഡോക്ടറെ വിളിച്ചപ്പോള്‍ കുഞ്ഞിന്റെ
കാലോ മറ്റോ തട്ടിയതാകുമെന്നും കൂടുതല്‍ രക്തം വരുന്നുണ്ടെങ്കില്‍
വിളിക്കാനും പറഞ്ഞു എന്നാല്‍ വീണ്ടും ഡോക്ടറെ വിളിച്ചപ്പോള്‍
ഫോണെടുത്തില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
പിറ്റേന്ന് രാവിലെ ഏഴിന് ഡോക്ടറുടെ വീട്ടിലെത്തിയെങ്കിലും 8.30നാണ്
ഡോക്ടറെത്തി പരിശോധനാമുറി തുറന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍
നിര്‍ദേശിച്ചതനുസരിച്ച് എങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ഡോക്ടറില്ലാത്തതിനാല്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക്
എത്തിച്ചു. അവിടെയും സര്‍ജന്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കുട്ടിയെ
ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ
കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും ഹൃദയമിടിപ്പ് ഏഴുശതമാനമേ
ഉണ്ടായിരുന്നുളളുവെന്നും ശരീരത്തിലെ 93 ശതമാനം രക്തവും വാര്‍ന്ന്
പോയിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.
രക്തമില്ലാത്തതിനാല്‍ കുടലുകളും തകരാറിലായിരുന്നു. ഡോക്ടര്‍ക്കെതിരെ
ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷനും ബന്ധുക്കളും പരാതി
നല്‍കിയിട്ടുണ്ട്.
..................................................................................................................
Tags: infant died during Sunnat, 28 days old child died during Sunnath, News source: Dool news, Malayalam news , thamasoma
അഭിപ്രായങ്ങളൊന്നുമില്ല