വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ വി ജോര്‍ജ്ജിനെ സസ്‌പെന്റ് ചെയ്ത് പാര്‍ട്ടിയെ സംരക്ഷിക്കാന്‍ നീക്കം...??
വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ്ജിനെ
സസ്‌പെന്റ് ചെയ്ത് പാര്‍ട്ടിയിലെ ഉന്നതരെ രക്ഷിക്കാന്‍ നീക്കം...??
അവധിയിലായിരുന്ന വരാപ്പുഴ എസ് ഐ ദീപക്കിനെ രാത്രിക്കു രാത്രി തന്നെ
വിളിച്ചു വരുത്തി പോലീസുകാരെക്കൊണ്ടു തന്നെ ശ്രീജിത്തിനെ വകവരുത്തിയത് സി
പി എമ്മിലെതന്നെ നേതാവിനെ സംരക്ഷിക്കാനുള്ള നീക്കമായി കാണുന്നു. ബി ജെ
പിയിലെ സജീവ പ്രവര്‍ത്തകനായിരുന്ന ശ്രീജിത്ത്, പ്രാദേശിക സി പി എമ്മിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായതു കൊണ്ട് പോലീസിന്റെ നേതൃത്വത്തില്‍ നടന്ന
ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്നാണ് വരാപ്പുഴയില്‍ പരക്കെയുള്ള ശ്രുതി.
അക്രമരാഷ്ട്രീയത്തിലൂടെ വളര്‍ച്ച നേടിയ ബി ജെ പിയാകട്ടെ, തങ്ങളുടെ
ചോരത്തിളപ്പുള്ള ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്താനായി വിട്ടു
നല്‍കുകയായിരുന്നുവെന്നും അതിലൂടെ ജനങ്ങള്‍ക്കിടയില്‍ ബഹളങ്ങള്‍ ഉണ്ടാക്കി,
പാര്‍ട്ടിക്ക് കൂടുതല്‍ മൈലേജ് നേടുവാനാണ് ശ്രമിച്ചതെന്നും സംസാരമുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഏറാന്‍ മൂളികളായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി
ജോലി തെറിക്കുന്നത് കുറെ പോലീസുകാര്‍ക്കാണ്.
പോലീസിനെ പരമാവധി സംരക്ഷിക്കാനുള്ള ശ്രമങ്ങളായിരിക്കും ഭരണപക്ഷത്തിന്റെ
ഭാഗത്തു നിന്നും ഉണ്ടാവുക. അതിനാല്‍, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍
ജോര്‍ജിനെ പ്രതിയാക്കിയാലും ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമേ ചുമത്തൂ.
ജോര്‍ജിനെതിരായ തെളിവുകള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരിശോധിക്കുകയാണ്.
ഇതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. അതിനിടെ ജോര്‍ജിനെതിരെ വകുപ്പ് തല
നടപടി ഉറപ്പായി. ഇതിന്റെ ഭാഗമായി ജോര്‍ജിനെ സര്‍വ്വീസില്‍ നിന്ന്
സസ്‌പെന്റ് ചെയ്‌തേയക്കും. എ.വി. ജോര്‍ജിനെ പ്രത്യേക അന്വേഷണസംഘത്തലവന്‍
ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്തിരുന്നു.
എസ്പി.യുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവുകള്‍
ലഭിച്ചിട്ടില്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ച, വ്യാജരേഖ
ചമയ്ക്കാന്‍ കൂട്ടുനില്‍ക്കല്‍, ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ
പിടികൂടാനായി കീഴുദ്യോഗസ്ഥര്‍ക്കുമേല്‍ അനാവശ്യസമ്മര്‍ദം ചെലുത്തല്‍
തുടങ്ങിയ കുറ്റങ്ങളായിരിക്കും പ്രധാനമായും എസ്പി.യുടെ പേരില്‍ ചുമത്തുക.
കോടതിയില്‍നിന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണിത്.
നിസാരമായൊരു വീടാക്രമണക്കേസില്‍, നെടുമങ്ങാട് ഭാര്യ വീട്ടിലായിരുന്ന എസ് ഐ
ദീപക്കിനെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി, ചോദ്യം ചെയ്യേണ്ട
ആവശ്യമെന്തായിരുന്നു? നെടമങ്ങാടു നിന്നും വരാപ്പുഴ വരെയുള്ള ദൂരം 216
കിലോമീറ്ററാണ്. ആറുമണിക്കൂര്‍ കൊണ്ട് എസ് ഐ ദീപക് വരാപ്പുഴയിലെത്തി.
അവധിയിലായിരുന്നിട്ടും പാതിരാത്രിയില്‍ സ്റ്റേഷനില്‍ എത്തേണ്ടി വന്നതിന്റെ
കലിപ്പ് തീര്‍ത്തത് ശ്രീജിത്തിന്റെ ദേഹത്ത്. ഒടുവില്‍, പോലീസുകാരെ മാത്രം
പ്രതിസ്ഥാനത്തു നിര്‍ത്തി, വമ്പന്മാര്‍ രക്ഷപ്പെടുന്നതിന്റെ മറ്റൊരു
ദൃഷ്ടാന്തമായി വരാപ്പുഴ കസ്റ്റഡി കൊലക്കേസും മാറും.
എവി ജോര്‍ജിന്റെ ടൈഗര്‍ ഫോഴ്‌സ് രൂപീകരണവും അതിലെ അംഗങ്ങളെ ഉപയോഗിച്ച
രീതിയും ക്രമവിരുദ്ധമാണെന്ന് ഐജി എസ്.നശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള
പ്രത്യേക സംഘം കണ്ടെത്തി. എസ്പിയുടെ സ്‌ക്വാഡിലെ അംഗങ്ങളെ കേസ്
അന്വേഷണത്തിനു നിയോഗിക്കണമെങ്കില്‍ എസ്പി ഉത്തരവിറക്കണം. വാക്കാല്‍
നിര്‍ദ്ദേശിച്ചാല്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ അക്കാര്യം കേസ്
ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം അവരെ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കാം.
എന്നാല്‍ ശ്രീജിത്തിന്റെ അറസ്റ്റില്‍ ഇതുരണ്ടും ഉണ്ടായില്ല.
ഓഫിസിന്റെ ടൈഗര്‍ ഫോഴ്‌സ് നേരത്തെ 21 കേസുകളില്‍ അനധികൃതമായി പ്രതികളെ
കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം. പ്രാദേശിക
സ്റ്റേഷനിലെ എസ്‌ഐയോ സിഐയോ അറിയാതെയാണിത്. ഈ സാഹചര്യത്തിലാണ് വകുപ്പ് തല
നടപടി. റൂറല്‍ സായുധ ബറ്റാലിയനിലെ 22 ഇടിവീരന്മാരെ ചേര്‍ത്തു സംഘടിപ്പിച്ച
ടൈഗര്‍ ഫോഴ്‌സിന് പൊലീസിന്റെ രഹസ്യ ഫണ്ട് ഉപയോഗിച്ചു സഫാരി സ്യൂട്ട്
തയ്പ്പിച്ചു നല്‍കിയതു വിവാദമായിട്ടുണ്ട് കൂടാതെ വാരിക്കോരി ഗുഡ് സര്‍വീസ്
എന്‍ട്രി നല്‍കിയതും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇത്തരത്തില്‍ ഏറ്റവുമധികം ഗുഡ് സര്‍വീസ് ലഭിച്ചത് വരാപ്പുഴ കസ്റ്റഡി
കൊലക്കേസിലെ ഒന്നാം പ്രതി പി.പി.സന്തോഷ് കുമാറിനാണ്. നടി
പീഡിപ്പിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് എ.വി. ജോര്‍ജ് റൂറല്‍ ടൈഗര്‍
ഫോഴ്‌സ് എന്ന പേരില്‍ സമാന്തര സേന രൂപീകരിച്ചത്. ദിലീപിനെ അറസ്റ്റ്
ചെയ്തതിന്റെ ആവേശത്തിലായിരുന്നു ഇത്. എസ്പി സമ്മാനിച്ച സഫാരി സ്യൂട്ട്
ധരിച്ചാണു കള്ളന്മാരെയും പിടിച്ചുപറിക്കാരെയും പിടിക്കാന്‍ പോയത്.
അതിനുശേഷം എസ്പിക്കു നേരിട്ടു ലഭിക്കുന്ന പരാതികളിലും പാര്‍ട്ടി നേതൃത്വം
ആവശ്യപ്പെടുന്ന സംഭവങ്ങളിലും പ്രതികളെ പിടിക്കാന്‍ ഈ സംഘത്തിനായിരുന്നു
ചുമതല. അവര്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ വീട്ടില്‍ കയറി പറഞ്ഞവരെ
പിടിക്കും. ഇതാണ് ശ്രീജിത്തിന്റെ മരണത്തിന് കാരണമായത്.
...................................................................................................................
Tags: Varappuzha custody murder case, Tiger force, arrest of superstar Dileep, Aluva Rural SP A V George, murder of Sreejith in Varappuzha police custody, News Source Marunadan Malayali, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല