ബി ജെ പിയില്‍ ചേര്‍ന്നത് കന്നഡ നടി ഭാവന; തെറിവിളി കിട്ടിയത് മലയാളി നടി ഭാവനയ്ക്ക്
ബിജെപിയിലേക്ക് കൂറുമാറിയത് കന്നഡ നടി ഭാവന. പക്ഷേ, തെറിവിളി കേട്ടത് മലയാള
നടി ഭാവനയും. ഭാവനയുടെ ഒഫീഷ്യല്‍ പേജില്‍ കയറിയാണ് സൈബര്‍ ഗുണ്ടകള്‍ കൂട്ട
പൊങ്കാലയിട്ടത്.
തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്തിനെയും സോഷ്യല്‍ മീഡിയയിലൂടെ തെറിയഭിഷേകം
നടത്തുന്ന സോഷ്യല്‍ മീഡിയയിലെ ഗുണ്ടകളാണ് ഭാവനയ്ക്കു നേരെയും ഇത്തരത്തില്‍
ആക്രമണം നടത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ല എന്നു പറഞ്ഞതിന്
മല്ലിക ഷറപ്പോവയുടെ ഫേയ്‌സ്ബുക്ക് പേജ് പച്ചത്തെറി കൊണ്ടു നിറച്ച സൈബര്‍
ഗുണ്ടകളുണ്ട്. പക്ഷേ, ഭാവനയ്ക്കു തെറി വിളി കേള്‍ക്കേണ്ടി വന്നത് അവര്‍
പോലുമറിയാത്ത കാര്യത്തിനു വേണ്ടിയാണ്. വന്ന വാര്‍ത്ത ശരിയാണോ എന്നു
പരിശോധിക്കുക പോലും ചെയ്യാതെ, കാള പെറ്റെന്നു കേട്ടതും കയറെടുക്കാന്‍
ഓടുകയാണ് ഇക്കൂട്ടര്‍.
കന്നഡയിലെ നടി ഭാവന രമണ്ണ ബിജെപിയില്‍ ചേര്‍ന്നത് മനസ്സിലാകാതെ മലയാളി താരം
ഭാവനയുടെ ഫേസ്ബുക്ക് പേജിലാണ് അസഭ്യവര്‍ഷമുണ്ടായിരിക്കുന്നത്. ഇടത്
അനുഭാവികളാണ് ആക്രമണം നടത്തുന്നതെന്നും അതേസമയം ഭാവനയുടെ പേജില്‍
കമ്മ്യൂണിസ്റ്റുകാര്‍ എന്ന വ്യാജേനെ പൊങ്കാല ഇടുന്ന സംഘപരിവാറുകാരാണെന്നും
ചില ഇടത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഭാവന രമണ്ണ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍
ചേര്‍ന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ
വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഇത് വന്‍ വാര്‍ത്തയാകുകയും
ചെയ്തിരുന്നു. എന്നാല്‍ ഇത് മലയാളി താരം ഭാവനയാണെന്ന് ഉറപ്പിച്ചായിരുന്നു
കൂട്ടത്തെറിവിളി.
..............................................................................................................................
Tags: Kannada actress Bhavana joins BJP, cyber gundas attacks Malayali actress Bhavana with bad words, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല