ഒടുവില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി, രാഷ്ട്രീയ നാടകം തുടരുന്നു
മാറിമറിഞ്ഞ നാടകീയ രംഗങ്ങള്‍ക്കും അര്‍ദ്ധരാത്രിയില്‍ മണിക്കൂറുകള്‍ നീണ്ട
നിയമപോരാട്ടത്തിനും ഒടുവില്‍ ബിജെപി നേതാവ് യെദ്യുരപ്പ കര്‍ണാടകാ
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ 9 മണിയോടെ
ഗവര്‍ണര്‍ വാജു ഭായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ
മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയുടെ 22 ാം
മുഖ്യമന്ത്രിയായിട്ടാണ് യെദ്യൂരപ്പ സ്ഥാനമേറ്റത്. ഭരിക്കാന്‍ ആവശ്യമായ കേവല
ഭൂരിപക്ഷം 112 ആണെന്നിരിക്കെ 104 സീറ്റുകളുമായാണ് ബിജെപി
സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്.
ഇന്നലെ സര്‍ക്കാര്‍ രൂപീകരിക്കാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനും
ആവശ്യപ്പെട്ട് ഇന്നലെ യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഇതിന് ഗവര്‍ണര്‍ രാത്രി അനുമതി നല്‍കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക്
പിന്നാലെ 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍
നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം കര്‍ണാടകത്തില്‍ നാടകം തുടരുകയാണ്.
ഇന്നലെ രാത്രി യെദ്യുരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സ്‌റ്റേ ചെയ്യണമെന്നും
ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി
ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീംകോടതിയെ
സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യാനുള്ള ഹര്‍ജി കോടതി തള്ളി.
വരും ദിവസങ്ങളില്‍ ഏഴുപേരുടെ പിന്തുണ യെദ്യൂരപ്പ എങ്ങിനെ കാണിക്കുമെന്ന
ആകാംഷയിലാണ് രാജ്യം. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച കോടതി
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം
ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീംകോടതി വാദം കേള്‍ക്കും.
ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം 15 ല്‍ നിന്നും ഏഴാക്കി കുറയ്ക്കണമെന്ന്
കോണ്‍ഗ്രസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോണ്‍ഗ്രസ്‌ജെഡിഎസ്
സഖ്യത്തിന് 116 സീറ്റുകള്‍ ഉണ്ടെന്നിരിക്കെയാണ് ബിജെപിയെ ഗവര്‍ണര്‍
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്. അനേകം ബിജെപി നേതാക്കള്‍ ചടങ്ങില്‍
പങ്കെടുത്തു. ഗവര്‍ണര്‍ അനീതി കാട്ടിയെന്ന ശക്തമായ പ്രതിഷേധത്തിലാണ്
കോണ്‍ഗ്രസ്.
രാജ് ഭവനില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു സത്യപ്രതിജ്ഞ. രാജ്
ഭവനില്‍ ഇതിനായി സൗകര്യങ്ങളൊക്കെ പൂര്‍ത്തിയാക്കി യെദിയൂരപ്പ
ക്ഷേത്രദര്‍ശനം കഴിഞ്ഞാണ് അനന്ത്കുമാറിനും മുതിര്‍ന്ന നേതാക്കള്‍ക്കും
ഒപ്പം സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ
ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിക്ക് സഭയില്‍ ഭൂരിപക്ഷമില്ല. ഈ
സാഹചര്യത്തിലും ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്ന പരിഗണന നല്‍കി തന്റെ
വിവേചനാധികാരം ഉപയോഗിച്ച് യെദിയൂരപ്പയെ മുഖ്യമന്ത്രിയായി
അധികാരമേല്‍ക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.
മോദിയുടെ വിശ്വസ്തന്‍ കൂടിയായ ഗവര്‍ണര്‍ വാജുഭായ് വാലയുടെ നീക്കത്തിനെതിരെ
കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ തടയുന്നതിന്
കോടതി വിസമ്മതിച്ചു. കോണ്‍ഗ്രസും ജനതാദളും ചേര്‍ന്ന് സര്‍ക്കാര്‍
രൂപീകരിക്കാന്‍ ഗവര്‍ണറെ സമീപിച്ചെങ്കിലും ഇതിന് അനുമതി നല്‍കിയില്ല. ഇതോടെ
വരും ദിനങ്ങളിലും കര്‍ണാടകത്തില്‍ ചൂടേറിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്
അവസരം ബാക്കിവച്ചുകൊണ്ടാണ് ഇന്ന് യദിയൂരപ്പയുടെ അധികാരമേല്‍ക്കല്‍.
അതേസമയം, സമീപകാലത്ത് ബിജെപി അധികാരം നേടിയ സംസ്ഥാനങ്ങളിലെല്ലാം
മുഖ്യമന്ത്രിമാരുടെ അധികാരമേല്‍ക്കലിന് പോയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര
മോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ ഇന്ന് കര്‍ണാടകത്തില്‍
യദിയൂരപ്പ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്നതും
ശ്രദ്ധേയമാണ്. ഒരുലക്ഷംപേരെ അണിനിരത്തി സത്യപ്രതിജ്ഞ നടത്തുമെന്നായിരുന്നു
യദിയൂരപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ആഘോഷംപോലും വളരെ കുറച്ചുകൊണ്ട് ചെറിയസംഘം മാത്രമേ യദിയൂരപ്പയുടെ
സത്യപ്രതിജ്ഞയ്ക്കായി എത്തിയിട്ടുള്ളു. രാജ് ഭവനില്‍ സത്യപ്രതിജ്ഞയ്ക്ക്
എത്തിയ യദിയൂരപ്പയെ എംഎല്‍എമാരും മറ്റു നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.
കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സത്യപ്രതിജ്ഞ തടഞ്ഞില്ലെങ്കിലും
പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ വിവരം നാളെ രാവിലെ തന്നെ സമര്‍പ്പിക്കാന്‍
സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെയ്ക്കകം പിന്തുണയ്ക്കുന്ന
എംഎല്‍എമാരുടെ വിവരം നല്‍കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ സുപ്രീംകോടതി
ഇന്നത്തെ തീരുമാനം പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാല്‍ കരുതലോടെയാണ്
ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നത്. 15 ദിവസത്തിനകം ഭൂരിപക്ഷം
തെളിയിക്കാന്‍ ആണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
..............................................................................................................
Yediyurappa sworn as 23rd Chief Minister in Karnataka, Politial drama continues in Karnataka, The politics of money, News source Mangalam & Marunadan Malayali, Malayalam News, thamasoma.com
അഭിപ്രായങ്ങളൊന്നുമില്ല