മലപ്പുറത്ത് സിനിമ തിയറ്ററിനുള്ളിലെ ബാലപീഡകന്‍ പോലീസ് പിടിയില്‍: മൊയ്തീന്‍കുട്ടി പീഡിപ്പിച്ചത് ഇഷ്ടക്കാരിയുടെ മകളെ
മലപ്പുറത്ത് സിനിമ തിയേറ്ററിനുള്ളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ
പോലീസ് പിടികൂടി. സിനിമ നടക്കുന്ന സമയം മുഴുവന്‍ ഇയാള്‍ പെണ്‍കുട്ടിയെ
ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്.
ഇയാള്‍ക്കെതിരെ കഴിഞ്ഞമാസം തന്നെ പരാതി നല്‍കിയെങ്കിലും സംഭവത്തെക്കുറിച്ച്
അന്വേഷിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായി
പുറത്തുവരികയും തിയേറ്ററിലെ ദൃശ്യങ്ങള്‍ പുറത്താവുകയും ചെയ്തതോടെ
ഷൊര്‍ണൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ സ്വന്തം കടയുടെ സമീപം
ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ മൊയ്തീന്‍
സ്ഥലംവിട്ടെങ്കിലും സ്ഥലം ലൊക്കേറ്റ് ചെയ്ത് പൊലീസ്
കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉന്നതരുടെ സ്വാധീനം മൂലമാണ് ആദ്യം പൊലീസ് ഇയാള്‍ക്കെതിരെ അന്വേഷണം
നടത്താത്തതെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2008 മോഡല്‍ ബെന്‍സ് കാറിലാണ്
മൊയ്തീന്‍കുട്ടിയും യുവതിയും കുഞ്ഞിനുമൊപ്പം എടപ്പാളിലെ തിയേറ്ററില്‍
എത്തിയതെന്ന വിവരം ലഭിച്ചതോടെയാണ് ഇയാളുടെ പേരുവിവരം പുറത്തുവരുന്നത്.
മധ്യവയസ്‌ക്കനായ ആളാണ് കേവലം പത്ത് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ
അതിക്രൂരമായി പീഡിപ്പിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത് ഇയാളുടെ
ഇഷ്ടക്കാരി തന്നെയായിരുന്നു എന്നാണ് പോലീസ് പുറത്തുവിടുന്നത്.
കൂടെയുണ്ടായിരുന്നത് ഈ സ്ത്രീയുടെ മകള്‍ തന്നെയായിരുന്നു എന്നും
പറയപ്പെടുന്നു. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടതോടെയാണ് സംഭവം
ചര്‍ച്ചയാകുന്നതും മൊയ്തീനെതിരെ കേസെടുക്കുന്നതും.
പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും അറസ്റ്റ്
രേഖപ്പെടുത്തിയിട്ടില്ല. സിനിമ കാണുന്നതിനിടെ അത്രയും സമയത്തിനിടെ ഇയാള്‍
പെണ്‍കുട്ടിയേയും തൊട്ടടുത്തിരുന്ന സ്ത്രീയേയും മാറിമാറി
ഉപദ്രവിക്കുന്നതായാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സ്ത്രീ
എതിര്‍പ്പുകളൊന്നും കൂടാതെ ഇരിക്കുന്ന തരത്തിലാണ് ദൃശ്യങ്ങളും
പുറത്തുവന്നത്.
പെണ്‍കുട്ടിയുടേയും അമ്മയുടേയും മൊഴിയെടുത്ത ശേഷമാകും തുടര്‍ നടപടികള്‍.
കഴിഞ്ഞ ഏപ്രില്‍ 18നാണ് കേരളത്തെ തന്നെ നാണം കെടുത്തുന്ന സംഭവം നടന്നത്.
തിയേറ്ററില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വന്നതോടെ സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് തൃത്താല സ്വദേശി മൊയ്തീനെതിരെ
കേസെടുക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന ഇഷ്ടക്കാരിയേയും കുഞ്ഞിനേയും
തലോടുന്ന ദൃശ്യങ്ങളാണ് തിയേറ്ററുകാര്‍ പൊലീസില്‍ ഏല്‍പിച്ചത്. ഒപ്പം ഇയാള്‍
വന്ന ബെന്‍സ് കാറിന്റെ ദൃശ്യങ്ങളും. എന്നിട്ടും ആദ്യഘട്ടത്തില്‍ പൊലീസ്
കേസെടുക്കാന്‍ തയ്യാറാകാതിരുന്നത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്ന
സൂചനകളാണ് ലഭിക്കുന്നത്.
ഏപ്രില്‍18ന് നടന്ന സംഭവം തെളിവുകള്‍ സഹിതം തിയറ്റര്‍ ഉടമകള്‍ ഏപ്രില്‍
26ന് തന്നെ പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല.
പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും
ഉണ്ടായത്. പോക്‌സോ നിയമപ്രകാരം ആണ് ചങ്ങരംകുളം പൊലീസ് ഇയാള്‍ക്കെതിരെ കേസ്
എടുത്തത്. അതും സംഭവം നടന്ന് 16 ദിവസങ്ങള്‍ കഴിഞ്ഞ്. അപ്പൂപ്പനാകാന്‍
പ്രായമുള്ള ഒരാളാണ് കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്യുന്നത്. എന്നിട്ടും
പൊലീസ് കേസ് എടുക്കാനുള്ള യാതൊരു നീക്കങ്ങളും നടത്തിയില്ല. എന്നാല്‍
ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ ഗത്യന്തരമില്ലാതെ ഇന്നാണ് പൊലീസ് കേസ്
എടുത്തത്.
സംഭവം വിവാദമായതോടെ ഡിജിപി ഉള്‍പ്പെടെ ഇടപെട്ടു. അന്വേഷണത്തിന് പ്രത്യേക
സംഘത്തേയും ഡിജിപി ചുമതലപ്പെടുത്തി. ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി
കെ കെ ശൈലജയും വ്യക്തമാക്കി. തിയറ്ററിലെത്തിയ കുട്ടിക്കൊപ്പം 40 വയസ്
തോന്നിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ മൊയ്തീന്റെ
ഇഷ്ടക്കാരിയാണെന്നാണ് പൊലീസ് പറയുന്നത്. ആദ്യഘട്ട ചോദ്യംചെയ്യലില്‍
മൊയ്തീന്‍ ഇങ്ങനെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. കുട്ടിക്ക് 10
വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല. തനിക്ക് ചുറ്റും നടന്നത്
എന്താണെന്ന് മനസ്സിലാകാതെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് കുട്ടി എന്നും
വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും
പൊലീസിന് പരാതി നല്‍കി. രണ്ടര മണിക്കൂറിലേറെ നടന്ന പീഡനത്തിന്റെ
ദൃശ്യങ്ങള്‍ മുഴുവനും തിയറ്ററിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലാണ് ഇയാള്‍ എത്തിയത്. എന്നാല്‍ ഈ വാഹനം
ഇയാളുടെ തന്നെ ആണെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. തൃത്താലയില്‍
സ്വന്തമായി സ്ഥാപനങ്ങളുള്ള മുതലാളിയാണ് മൊയ്തീന്‍കുട്ടി. മൊയ്തീന്‍ കുട്ടി
എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മോട്ടോര്‍
വാഹന വകുപ്പിന്റെ രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് സംഭവം
വിവാദമായതിന് പിന്നാലെ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍
സാഹചര്യമൊരുങ്ങിയതും.
കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക്
മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഈ
സ്ത്രീ പ്രതികരിക്കുന്നില്ല. തിയേറ്ററിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്.
പൊലീസ് കേസ് എടുക്കാതായതോടെ തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ്
ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സംഭവം പുറം
ലോകത്ത് എത്തിയതോടെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍
അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.
...................................................................................................................
Tags: Police inefficiency in Kerala, Loknath Behra, a child is molested in cinema theatre, but police did not take any action till media is exposed the news, News source: Marunadan Malayali, Malayalam news, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല