Header Ads

ചെലവു കുറഞ്ഞ ചികിത്സക്കെതിരെ മരുന്നുമാഫിയയുടെ ആക്രമണം തിരിച്ചറിയുക



'ക്യാന്‍സര്‍ ചികിത്സയ്ക്കായി ഷിമോഗയിലേക്ക് കുതിക്കുന്നതിന് മുമ്പ് ഒരു നിമിഷം; നാരായണമൂര്‍ത്തിയുടെ മരുന്നില്‍ അടങ്ങിയിരിക്കുന്നത് വിഷ പദാര്‍ത്ഥങ്ങള്‍; ഞെട്ടിക്കുന്ന രാസപരിശോധനാ ഫലം പങ്കുവെച്ച് ഡോക്ടറുടെ കുറിപ്പ്'

മുകളില്‍ പറയുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ വാര്‍ത്താ മീഡിയ പ്രസിദ്ധീകരിച്ചതാണ്.

എന്റെ ചില സംശയങ്ങള്‍ ഇവിടെ പങ്കു വെക്കുവാനാണ് ഇത് എഴുതുന്നത്.

രാസ പരിശോധന ഫലം, മരുന്ന് കമ്പനികള്‍ വിചാരിച്ചാല്‍ ഏതു രീതിയില്‍ ആണ് പ്രസിദ്ധീകരിക്കുവാന്‍ കഴിയാത്തത്? ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ അറിയണം. വെറും മുന്നൂറ്റി അന്‍പത് രൂപയ്ക്കു മാത്രമാണ് ആളുകകള്‍ ഈ മരുന്ന് വാങ്ങുന്നത്. ഇതില്‍ ഈ വ്യക്തിക്ക് ലാഭ കൊതി ഉണ്ടായിരുന്നൂവെങ്കില്‍, ചോദിക്കുന്ന പണം കിട്ടുമായിരുന്നൂ. ഇതേ മരുന്ന് ലോബി ആണ് മോഹനന്‍ വൈദ്യരുടെ ചികിത്സ നിര്‍ത്തലാക്കിച്ചത്. ക്യാന്‍സര്‍ ചികത്സയുടെ പേരില്‍ കോടികളുടെ മരുന്ന് കച്ചവടം ആണ് ഇവിടെ നടക്കുന്നത്. അതിന്റെ ലാഭക്കൊതി മൂത്ത ലാബ്, ഡോക്‌ടേഴ്‌സ് തുടങ്ങി ഇതൊരു കൂട്ട് കമ്പനിയാണ്. 

ഏതു വിധേനയും ജീവന്‍ നിലനിര്‍ത്തണം എന്ന് ആഗ്രഹിക്കുന്ന രോഗിയുടെയും അയാളുടെയും ബന്ധുമിത്രാദികളുടെയും ആഗ്രഹത്തിന് മുമ്പില്‍ പണം ഒരു വിഷയമല്ലാതെ ആകുന്നൂ. ലക്ഷങ്ങള്‍ വില വരുന്ന ചികിത്സ മിക്കവര്‍ക്കും താങ്ങാവുന്നതിലും ഏറെയാണ്. ഈ ചികത്സാ വിധികള്‍ അപ്പാടെ പാലിച്ചാലും ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് ചുരുക്കം ആളുകള്‍. ബഹിരാകാശത്തെ ഓരോ ചലനങ്ങളും ഭൂമിയില്‍ ഇരുന്നുകൊണ്ട് മനസ്സിലാക്കുവാനും അത്യാധുനിക റോക്കറ്റ് വിക്ഷേപണത്തിലൂടെ ശാസ്ത്ര ലോകത്ത് വലിയ മുന്നേറ്റം നടത്തുവാന്‍ ലോകമെമ്പാടുമുള്ള ശാസ്ത്ര ലോകത്തിന് കഴിയുന്നുണ്ട്. എന്നിട്ടും മനുഷ്യനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മാറാ രോഗത്തിന് എന്തുകൊണ്ട് ശാശ്വത പരിഹാരം കാണുവാന്‍ ആധുനിക ഗവേഷകര്‍ക്ക് കഴിയുന്നില്ല. 

അമേരിക്ക ക്യാന്‍സര്‍ ചികിത്സയില്‍ വളരെയധികം മുന്നില്‍ എത്തിയിട്ടുണ്ട്. അവിടെ ചികിത്സ തേടിയവര്‍ നല്ല ഒരു വിഭാഗം ജനങ്ങളും ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ രോഗികളായിട്ടുള്ളവര്‍ക്ക് എത്ര ശതമാനം ജീവന്‍ നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. പണക്കാരനെയും പാവപ്പെട്ടവനെയും ഒരുപോലെ ബാധിക്കുന്ന ഈ രോഗത്തിന്റെ ചികിത്സാ ചിലവ് അതി ഭീമമാണ്. ഇതില്‍കൂടി മരുന്നുകമ്പനികള്‍ കോടികളുടെ ലാഭം കൊയ്യുകയും ഇതിന്റെ വിഹിതം ആരോഗ്യ മേഖലകളിലെ പലരിലും എത്തി ചേരുന്നുമുണ്ട്. നമ്മുടെ കേരളത്തില്‍ ദിനംപ്രതി സൂപ്പര്‍ സ്‌പെഷ്യലിറ്റി എന്ന പേരില്‍ ധാരാളം ആശുപത്രികള്‍ ക്യാന്‍സര്‍ ചികത്സക്കായി ഉയര്‍ന്നു വരുന്നുണ്ട്. 

സമുദായങ്ങളുടെയും സഭകളുടെയും അങ്ങനെ പണമുള്ള ഏവരും ക്യാന്‍സര്‍ രോഗികളെ പരിചരിക്കുവാന്‍ ആശുപത്രികള്‍ തുടങ്ങുന്നൂ. ഇതിന്റെയെല്ലാം പിന്നില്‍ സേവനമല്ല, കച്ചവട താത്പര്യം തന്നെ. ഹെക്ടര്‍ കണക്കിന് കൃഷിഭൂമികള്‍ ഏറ്റെടുത്ത് പരിസ്ഥിതിയെ നശിപ്പിച്ച് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി അതില്‍ ആശുപത്രികള്‍ നടത്തുന്നതിന് പകരം സമൂഹത്തിന് നല്ല ഭക്ഷണം നല്കുവാന്‍ ഉള്ള കൃഷി ചെയ്യുവാന്‍ ഏതെങ്കിലും സമുദായം തയ്യാറാകുമോ? ക്യാന്‍സറിന് ചികത്സിക്കുന്നതിലും ഉത്തമം അത് വരാതിരിക്കുന്നതിനുള്ള പ്രതിവിധി ചെയ്യുന്നതല്ലേ അഭികാമ്യം. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രാസ വസ്തു കലര്‍ത്തിയ പച്ചക്കറികള്‍ കഴിക്കുന്നതിന് പകരം ഇവിടെ തന്നെ ഉത്പാദിപ്പിക്കുവാന്‍ നമുക്കും ഓരോ സമുദായങ്ങള്‍ക്കും അവരുടെ കൂട്ടയ്മകള്‍ക്കും കഴിയണം. 

ഇഷ്ടക്കാരെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുവാനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനും ഇടയലേഖനങ്ങള്‍ വായിക്കുന്ന ഇടയന്മാര്‍ ഓരോ ആഴ്ചയിലും അല്പസമയം ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി അവരെ ബോധവാന്മാരാക്കുകയാണ് വേണ്ടത്. ഇത് ആമുഖമായി പറഞ്ഞു എന്ന് മാത്രം. ഷിമോഗയിലെ നാരായണ മൂര്‍ത്തി എന്ന വൈദ്യന്റെ ചികിത്സയെക്കുറിച്ചും ഇപ്പോള്‍ ആക്ഷേപങ്ങള്‍ ഉയരുന്നൂ. എന്നാല്‍ എന്റെ നേരിട്ടുള്ള ഒന്ന് രണ്ട് അനുഭവങ്ങള്‍ ഈ ലേഖനത്തിലൂടെ പങ്കുവെക്കുവാനായി ആഗ്രഹിക്കുന്നൂ. 

ഏകദേശം അന്‍പത്തിനാല് വയസുള്ള സജി എന്ന വ്യക്തിക്ക് ശാരീരീരികമായ അസ്വസ്ഥതകള്‍ കാരണം മധ്യതിരുവിതാംകൂറിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ഛ് വിദഗ്ധമായ പരിശോധനയില്‍ കൂടി അറിഞ്ഞു ഇദ്ദേഹത്തിന്റെ അസ്ഥികള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നൂ എന്ന്. മാനസികമായി തകര്‍ന്ന ഈ കുടുംബം അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കൊണ്ടുപോവുകയും തന്റെ രോഗ വിവരം സ്ഥിരീകരിച്ച വിദഗ്ദ്ധ സംഘം സജിയുടെ സഹോദരോനോട് പറഞ്ഞത് രോഗം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയെന്നും കീമോ ചികിത്സ വേണമെങ്കില്‍ നടത്താമെന്നും തത്കാലം വേദന സംഹാരി ഉപയോഗിക്കുവാനും നിര്‍ദ്ദേശിച്ച് രോഗിയെ മടക്കി അയച്ചൂ. എന്നാല്‍ സജിയുടെ ജേഷ്ഠ സഹോദരന്‍ കീമോ എന്ന ഭാഗ്യ പരീക്ഷണത്തിന് തയ്യാറാകാതെ മെഡിക്കല്‍ റിപ്പോര്‍ട്ടുമായി ഷിമോഗയിലെ നാരായണമൂര്‍ത്തിയുടെ ചികത്സ ലഭ്യമാക്കുവാനായി പോവുകയും നീണ്ട കാത്തിരിപ്പിന് ശേഷം ചെറിയ തുക കൊടുത്ത് മരുന്നുവാങ്ങി കൊണ്ടുവന്ന് നല്കി. ഈ സമയം ഞാന്‍ സജിയെ സന്ദര്‍ശിച്ചിരുന്നൂ. അപ്പോള്‍ സജി വീല്‍ ചെയറില്‍ ആയിരുന്നൂ. ഇത് 2017 നവംബര്‍ മാസം ആദ്യ ആഴ്ച്ച ആയിരുന്നൂ. ഇപ്പോള്‍ ഏകദേശം ആറുമാസം കഴിഞ്ഞു. സജിയുടെ സഹോദരനുമായി കഴിഞ്ഞ ദിവസം സാംസാരിച്ചൂ. സജി ഇപ്പോള്‍ വീല്‍ ചെയറിന്റെ സഹായം ഇല്ലാതെ വടിയുടെ സഹായത്താല്‍ നടക്കുന്നുവെന്നും അത്യാവശ്യം ശാരീരികമായ വേദനകള്‍ ഇല്ലാതെ മിതമായി ഭക്ഷണം കഴിച്ചും സുഖമായിരിക്കുന്നൂ വെന്ന് അറിയുവാന്‍ കഴിഞ്ഞു, മാരകമായാ വിഷാംശം ഉള്ള മരുന്നാണ് നാരയണമൂര്‍ത്തി എന്ന നാട്ടുവൈദ്യന്‍ നല്കിയിരുന്നെങ്കില്‍ സജി ഇന്ന് ലോകത്തു തന്നെ ഉണ്ടാകുമായിരുന്നില്ല, വെറും മുന്നൂറ്റി അമ്പതു രൂപയുടെ മരുന്നുകൊണ്ട് സജിക്ക് ഈ ലോകത്ത് ആറുമാസക്കാലം കൂടി ജീവിച്ചിരിക്കാമെങ്കില്‍ ഇവിടുത്തെ ആധുനിക വൈദ്യ ശാസ്ത്രമാണോ, നാരായണമൂര്‍ത്തിയുടെ നാട്ടു ചികിത്സയാണോ ഉത്തമം. 

ഇനി മറ്റൊരു സംഭവം കൂടി പങ്കുവെക്കാം. പ്രവാസിയായ എന്റെ ഒരു സുഹൃത്ത്. പേര് ബെന്നി. തന്റെ വാര്‍ഷിക അവധിക്കാലത്ത് ഒരു സാധാരണ പരിശോധനക്കായി കോട്ടയത്തുള്ള സ്വകാര്യ ആശുപതിയില്‍ എത്തിയപ്പോള്‍ ആണ് അന്‍പത്തിയഞ്ചുകാരനായ ബെന്നിയെയും ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നൂ എന്ന സത്യം മനസ്സിലാകുന്നത്. തുടര്‍ന്നുള്ള ചികിത്സ എറണാകുളത്തുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ആരംഭിച്ചൂ. ഏകദേശം രണ്ടുവര്‍ഷക്കാലം തുടരെയുള്ള ചികിത്സയ്ക്കും പരിചരണത്തിനും ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബെന്നി ഈ ലോകത്തോട് യാത്ര പറഞ്ഞു, ഈ രണ്ടു വര്‍ഷത്തെ ചികിത്സാ ചിലവ് ഒരുകോടി രൂപയില്‍ അധികമായി. ഇവിടെ ആരാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. ആധുനിക വൈദ്യ ശാസ്ത്രമോ, നാട്ടു വൈദ്യനോ. 

നാരായണ മൂര്‍ത്തിയെപോലെ ധാരാളം വൈദ്യന്മാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ ഇവരുടെ ചികിത്സയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് പരിതാപകരം. ഇങ്ങനെയുള്ളവരെ വളര്‍ത്തുവാന്‍ സര്‍ക്കാരിനും താത്പര്യമില്ല. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മരുന്ന് കമ്പനികളുടെ കരങ്ങളും. ജനങ്ങള്‍ ഈ ചതികളെ തിരിച്ചറിയണം. മോഹനന്‍ വൈദ്യരുടെ ചികത്സയെ കൂച്ചുവിലങ്ങിട്ട അതെ കരങ്ങളാണ് നാരായണ മൂര്‍ത്തിക്ക് നേരെയും തിരിഞ്ഞിരിക്കുന്നത്. ആദ്യം നാട്ടുകാരെ സ്വാധീനിക്കും, അവരെക്കൊണ്ട് മോശമായ അഭിപ്രായം പ്രചരിപ്പിക്കും, പിന്നെ ഇതുപോലുള്ള ലാബുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കൊണ്ടുവരും. അതുകൊണ്ടും നില്ക്കുന്നില്ലെങ്കില്‍ പണവും സ്വാധീനവും ഉപയോഗിച്ഛ് ഇതുപോലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കും. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. വൈദ്യ ശാസ്ത്ര രംഗത്ത് നടമാടുന്ന വമ്പിച്ച അഴിമതി, ആര്‍ജവം ഉള്ള ഏതെങ്കിലും സര്‍ക്കാരുകള്‍ അന്വേഷിക്കുവാന്‍ തയ്യാറായാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആകും പുറത്തുവരുന്നത്.

Santhosh Pavithramangalam

.............................................................................

Tags: Medicine mafia is cheating the poor cancer patients, Medicine industry is fighting against the less cost natural treatments for cancer, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.