Header Ads

എസ്‌കലേറ്ററില്‍ സെല്‍ഫിക്ക് പോസ് ചെയ്ത അമ്മയുടെ കൈയില്‍ നിന്നും വീണ പിഞ്ചുകുഞ്ഞ് മരിച്ചു



എസ്‌കലേറ്ററില്‍ വച്ച് സെല്‍ഫിക്ക് പോസ് ചെയ്ത അമ്മയുടെ കൈയില്‍ നിന്നും പത്തുമാസം പ്രായമുള്ള കുഞ്ഞ് വഴുതി വീണു മരിച്ചു. രാജസ്ഥാനിലെ ഷോപ്പിങ് മാളിലാണ് ഹൃദയം നിലയ്ക്കുന്ന ദുരന്തമുണ്ടായത്. 

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം എസ്‌കലേറ്ററില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് കുഞ്ഞിന്റെ അമ്മ വെളിപ്പെടുത്തി. മാളിലെ ചില ഷോപ്പര്‍മാര്‍ സംഭവം നേരില്‍ കണ്ടിരുന്നു. എസ്‌കലേറ്ററിലായിരുന്നപ്പോള്‍ ഒരു സെല്‍ഫിയെടുക്കാന്‍ ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നുവെന്നും കുഞ്ഞിനെ കൈയില്‍ വച്ച് സെല്‍ഫിയെടുക്കുന്നതിനിടെ യുവതിയുടെ ബാലന്‍സ് നഷ്ടപ്പെടുകയും കുഞ്ഞ് പിടി വിട്ട് താഴോട്ട് പതിക്കുകയുമായിരുന്നുവെന്ന് ഷോപ്പര്‍മാര്‍ പറഞ്ഞു. അമ്മയുടെ കൈയില്‍ നിന്നും വഴുതിപ്പോയ കുട്ടി ആദ്യം എസ്‌കലേറ്ററിന്റെ റെയിലിംഗില്‍ തട്ടുകയും പിന്നീട് അതിന്റെ വിടവിലൂടെ താഴോട്ട് വീണ് പോവുകയുമായിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിലുള്ള ഷോപ്പിങ് മാളിലാണ് അപകടം നടന്നത്. കുഞ്ഞിനെ കൈവിട്ട് പോയ അച്ഛനമ്മമാര്‍ പരിഭ്രമത്തോടെ ഓടുന്നതും ഫൂട്ടേജില്‍ കാണാം. ഷോപ്പര്‍മാര്‍ കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി താഴോട്ട് ഓടിയിരുന്നുവെങ്കിലും നിലത്ത് വീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.



സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു അപകടമരണമാണെന്ന് വ്യക്തമാണെന്നാണ് പൊലീസ് വക്താവ് പറയുന്നത്. അതിനാല്‍ അച്ഛനും അമ്മയ്ക്കുമെതിരെ നിയമനടപടികളൊന്നുമെടുക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. കുട്ടിയെ പതിവായി കാണിക്കുന്ന ഡോക്ടറെ കാട്ടാന്‍ വേണ്ടി എത്തിയ ദമ്പതികള്‍ സമീപത്തെ ഷോപ്പിങ് മാളിലുമൊന്ന് കറങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇവിടെയെത്തിയിരുന്നത്.

....................................................................................................

Tags: baby dies after falling from mothers arms in escalator, mother confessed that she was trying to take selfie at the escalator, News Source: Marunadan Malayali, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.