വിദേശി വനിതയുടെ കൊലപാതകം: ഉമേഷ്, ഉദയന്‍ എന്നിവര്‍ അറസ്റ്റില്‍
ലാത്വിയന്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഉമേഷ്,
ഉദയന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകം, ബലാത്സംഗം എന്നീ
വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. വിദേശവനിതയെ ബലാത്സംഗം ചെയ്ത ശേഷം
കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രണ്ടുപേരും കുറ്റസമ്മതം
നടത്തിയിട്ടുണ്ട്. മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ്
ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടല്‍ക്കാട്ടില്‍നിന്നു
കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു. ഫോര്‍ട്ട് അസിസ്റ്റന്റ്
കമ്മീഷണര്‍ ജെകെ ഡിനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
യുവതിയെ ബലാത്സംഗം ചെയ്താണ് കൊലപ്പെടുത്തിയെന്നതിന് ഇതോടെ സ്ഥിരീകരണമായി. ഈ
സാഹചര്യത്തില്‍ ഇരയുടെ പേരില്‍ ഇനി ചര്‍ച്ചകള്‍ പാടില്ലെന്ന് ഡിജിപി
ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊല്ലപ്പെട്ട വിദേശ യുവതിയുടെ പേര്
പരാമര്‍ശിക്കാതെയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. പൊലീസിന് മികച്ച
നേട്ടമാണ് പ്രതികളിലേക്ക് അന്വേഷണം എത്തിച്ചതെന്ന് ഡിജിപി അറിയിച്ചു. ഐജി
മനോജ് എബ്രഹാമും കാര്യങ്ങള്‍ വിശദീകരിച്ചു.
കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് ഉദയനും ഉമേഷും
പ്രവര്‍ത്തിച്ചിരുന്നത്. മയക്കു മരുന്ന് കച്ചവടമായിരുന്നു പ്രധാന ജോലി.
ഗൈഡായി വിദേശികള്‍ക്കൊപ്പം കൂടിയാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
പീഡനവും ഹോബിയാക്കി. അതിനിടെയാണ് ഇര കോവളത്ത് എത്തുന്നത്. ഇരയെ
കൊലപ്പെടുത്തിയിട്ടും സാധാരണക്കാരെ പോലെ ഇവര്‍ പെരുമാറി. കോളനികള്‍
കേന്ദ്രീകരിച്ച് ക്രിമനില്‍ പ്രവര്‍ത്തനം ഇരുവരും നടത്തിയിരുന്നു.
തുടക്കത്തില്‍ സിപിഎമ്മിനൊപ്പം ചേരാനായിരുന്നു ഇവരുടെ നീക്കം. പാര്‍ട്ടി
പരിപാടികളില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇവരുടെ സ്വഭാവ വൈകൃതം അറിയാവുന്ന
പ്രാദേശിക നേതാക്കള്‍ ഇരുവരേയും സിപിഎമ്മില്‍ നിന്ന് അകറ്റി. ഡിവൈഎഫ്
ഐയുടെ ഭാഗമാകാനും അനുവദിച്ചില്ല. ഇതോടെയാണ് ഇവര്‍ ഡിഎച്ച് ആര്‍ എമ്മില്‍
സജീവമായി. ഈയിടെ തിരുവനന്തപുരത്ത് നടന്ന ദളിത് ഹര്‍ത്താലിലും മറ്റും
ഭാഗമാവുകയും ചെയ്തു. കോവളത്തെ സ്ഥിരം പ്രശ്‌നക്കാരാണ് അറസ്റ്റിലാകുന്നത്.
പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് ഇരയെ കാണാതായത് മാര്‍ച്ച്
14ന് ആണ്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ഇര എത്തി.
ഓട്ടോറിക്ഷയിലാണ് ഇര ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ
ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെവച്ചാണ് ഉമേഷും ഉദയനും ഇരയെ
കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു
നല്‍കാമെന്നും പറഞ്ഞ് ലിഗയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍
ബോട്ടിലാണ് ഇരയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്.
ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കിയ ശേഷമാണ് ഇരയെ ബലാത്സംഗം ചെയ്തത്. വൈകുന്നേരം
അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ്
കണ്ടെത്തിയിരിക്കുന്നത്. ഫോറന്‍സിക്ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു
ശേഷമാണ് ഇരയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക്
പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇരയുടെ ഒരുമാസം
പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ
ഇവിടേക്കെത്തിച്ചതെന്നു കസ്റ്റഡിയിലുള്ള പ്രതികളിലൊരാള്‍ സമ്മതിച്ചതായി
പൊലീസ് അറിയിച്ചിരുന്നു.
യുവതി കണ്ടല്‍ക്കാട്ടിലെത്തിയശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര
തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തില്‍ പ്രതിസന്ധി
സൃഷ്ടിച്ചിരുന്നു. ഇതെല്ലാം അതിജീവിച്ചാണു ഇപ്പോള്‍ പ്രതികളുടെ അറസ്റ്റ്
രേഖപ്പെടുത്തിയത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു വിദേശ യുവതി
എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിര്‍ണായക മൊഴി
അന്വേഷണസംഘത്തിനു ലഭിച്ചത്.
............................................................................................................................
Tags: Death of Latvian lady, police arrested Umesh and Udayan in connection with the rape and murder of Latvian woman, at last police cracked the murder of foreign lady, news source: Marunadan Malayali, Malayalam news: thamasoma
അഭിപ്രായങ്ങളൊന്നുമില്ല