കെവിന്റെ ദുരഭിമാന കൊല ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ പലയിടത്തും കേബിള്‍ കട്ടു ചെയ്തു
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കവേയാണ് കെവിന്റെ കൊലപാതക വാര്‍ത്ത
പുറത്തുവന്നത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചാനലുകളിലെല്ലാം വലിയ
തോതില്‍ ഈ വിഷയം ചര്‍ച്ചയായി മാറി. പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ
പ്രതിഷേധം ഇരമ്പുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടായത്. ഇത് ചെങ്ങന്നൂരിലെ
വോട്ടര്‍മാരെയും സ്വാധീനിക്കുമോ എന്ന ഭയം സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്.
ഇതിനിടെ മണ്ഡലത്തില്‍ പലയിടുത്തും കേബില്‍ കട്ടായി.
കെവിന്‍ പി ജോസഫിന്റെ ദുരഭിമാനക്കൊല സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങള്‍
കാണാതിരിക്കാനായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചെങ്ങന്നൂരിന്റെ
വിവിധഭാഗങ്ങളില്‍ ചാനല്‍ കേബിളുകള്‍ കട്ട് ചെയ്യുന്നതായാണ് യുഡിഎഫുകാര്‍
ആരോപിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരെ ഈ വിഷയം സ്വാധീനിക്കുമെന്ന് ഭയമുണ്്.
ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയാവുമോ എന്ന പേടിയാണ് കേബിള്‍
കട്ട് ചെയ്യുന്നതിന് കാരണമെന്നാണ് ആരോപണം.
സിപിഎമ്മിന് വന്‍ തോതില്‍ സ്വാധിനമുള്ള മുളക്കഴ, മാന്നാര്‍ പഞ്ചായത്തിന്റെ
വിവിധ ഭാഗങ്ങളിലാണ് കേബിളുകള്‍ കട്ട് ചെയ്തത്. മുളക്കഴയിലെ വൈദ്യുതിയും
വിച്ഛേദിച്ചതായി കണ്ടെത്തി. കെവിന്റെ മരണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ്
ഇത്തരത്തിലുള്ള ആരോപണം വരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത്
ഡിവൈഎഫ്‌ഐ നേതാവാണെന്നാണ് പുറത്തുവരുന്ന വിവരം. പുനലൂര്‍ ഇടമണ്‍ യൂനിറ്റ്
സെക്രട്ടറിയായ നിയാസാണ് വാഹനം ഓടിച്ചിരുന്നതെന്നും കൂടാതെ കേസില്‍
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചെങ്ങന്നൂരില്‍ പോളിങ് നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്ടെന്ന്
ഉണ്ടായ കൊലപാതകം സിപിഎമ്മിനെ ബാധിക്കുമോയെന്ന ആശങ്ക
പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ട്. അതിനാല്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ വാര്‍ത്ത
അറിയാതിരിക്കാനാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരിന്റെ പല
ഭാഗത്തായി കേബിളുകള്‍ കട്ട് ചെയ്തത്.
അതേസമയം, കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഗാന്ധി നഗര്‍
പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്
മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും തിരുവഞ്ചൂര്‍
രാധാകൃഷ്ണനും സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
അതിനിടെ, സ്റ്റേഷനു മുന്നില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്
പ്രതിഷേധക്കാര്‍ കൊടി ഉപയോഗിച്ച് എസ്പി മുഹമ്മദ് റാഫിയെ
മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷം
പരിഹരിക്കുകയായിരുന്നു.
.....................................................................................................................
Tags: CPM cut cable to prevent news of Kevin's death reaches to voters in Chengannur, cables are cut in Chengannur, Chengannur by-election, News Source: Marunadan Malayali, Malayalam News, thamasoma
അഭിപ്രായങ്ങളൊന്നുമില്ല