Header Ads

ലാലു പ്രസാദ് ജയിലില്‍ മാറാരോഗി; താമസം ജയിലിലല്ല, ആശുപത്രിയില്‍



കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ആശുത്രിയില്‍ സുഖവാസം. ജയിലിലായിട്ട് 151 ദിവസമായെങ്കിലും ഇതില്‍ 85 ദിവസവും അദ്ദേഹം വിവിധ ആശുപത്രികളിലും മറ്റുമായിരുന്നു. 66 ദിവസം മാത്രമാണു ജയിലില്‍ കഴിഞ്ഞത്. ജയിലില്‍ ആയപ്പോള്‍ മുതല്‍ മാറാരോഗം പിടിപെട്ട പോലെയാണ് അദ്ദേഹത്തിന്റെ രീതികളിപ്പോള്‍. 

ാലിത്തീറ്റക്കേസില്‍ ഡിസംബര്‍ 23ന് ആണ് ലാലു ജയിലിലായത്. 66 ദിവസം ജയിലില്‍ കഴിഞ്ഞ അദ്ദേഹം, ബാക്കിയുള്ള ദിവസങ്ങളില്‍ ചികില്‍സയ്ക്കായി റാഞ്ചി റിംസ്, ഡല്‍ഹി എയിംസ് ആശുപത്രികളിലായിരുന്നു. ആറാഴ്ച ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ലാലുവിനെ ഇന്നലെ മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടത്തെ ചികില്‍സയ്ക്കു ശേഷം ബെംഗളൂരു ഗ്ലോബല്‍ ആശുപത്രിയിലേക്കു മാറ്റും. 

ഇതിനിടയില്‍, ബാഹര്‍ അവാമി സഹകരണ ബാങ്കില്‍ നോട്ടു നിരോധനത്തിനു പിന്നാലെയുണ്ടായ പണംതിരിമറിയുമായി ബന്ധപ്പെട്ട് ലാലുവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. ഇന്നലെ വസതിയിലായിരുന്നു മൊഴിയെടുക്കല്‍.

ജയിലിലും പരമ സുഖമാണ് ലാലുവിന്. അത്യാധുനിക സംവിധാനങ്ങളുള്ള ടെലിവിഷന്‍, ഒരു പത്രം, കൊതുകു വല, വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം, വേണമെങ്കില്‍ സ്വന്തമായി ഭക്ഷണമുണ്ടാക്കാനുള്ള സംവിധാനം തുടങ്ങി ആഡംബര ഹോട്ടലിലെ സൗകര്യങ്ങളാണ് ലാലുപ്രസാദിന് ജയിലില്‍ ഒരുക്കിയിരിക്കുന്നത്. 2014ല്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ലാലു പ്രസാദിന് പ്രത്യേക ഭക്ഷണ ക്രമങ്ങളും ഒരുക്കിയിട്ടുണ്ട്.
.............................................................................................................................

Tags:Lalu Prasad yadav spends his jail in hospitals, Lalu is getting luxurious treatment at jail, Bahar Avami cooperative bank scam, Rabri Devi, News source Marunadan Malayali, Malayalam news, thamasoma 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.