കൊച്ചിയില്‍, വിവാഹ ദിവസം അപ്രത്യക്ഷയായ കൃഷ്ണപ്രിയയുടെ മൃതദേഹം കരക്കടിഞ്ഞു
വിവാഹ ദിവസം രാവിലെ ഒരുക്കങ്ങള്‍ക്കായി ബ്യൂട്ടി പാര്‍ലറിലേക്കു പോയ
യുവതിയുടെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടു കായലില്‍ കരയ്ക്കടിഞ്ഞു. ഇതോടെ ഈ
മരണത്തെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഏറുകയാണ്. കൊച്ചിയില്‍, എളങ്കുന്നപ്പുഴ
പെരുമാള്‍പടി ആശാരിപ്പറമ്പില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയ
(21) യുടെ മൃതദേഹം മുളവുകാട് സഹകരണ റോഡ് കടവിലാണു കരക്കടിഞ്ഞത്.
പറവൂര്‍ കാളികുളങ്ങരയിലെ യുവാവുമായി എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ
ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിവസം
രാവിലെ 6.45നു വീടിനടുത്തുള്ള ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ ഒരു ബന്ധു
കൊണ്ടുചെന്നു വിടുകയായിരുന്നു. ബന്ധു മടങ്ങിയ ശേഷം യുവതിയോട് അല്‍പസമയം
കാത്തിരിക്കാന്‍ ബ്യൂട്ടീഷ്യന്‍ പറഞ്ഞു. തൊട്ടടുത്തുള്ള കുടുംബ
ക്ഷേത്രത്തില്‍ പോയിവരാം എന്നു പറഞ്ഞു പുറത്തിറങ്ങിയ യുവതി
തിരിച്ചെത്തിയില്ല.
അരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്നു ബ്യൂട്ടീഷ്യന്‍ വിവരം
യുവതിയുടെ വീട്ടിലറിയിച്ചു. വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും
കണ്ടെത്താനായില്ല. ഇതോടെ ഞാറയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. യുവതി ഗോശ്രീ
പാലത്തിലൂടെ നടന്നുപോകുന്നതു ചിലര്‍ കണ്ടിരുന്നു. പാലത്തില്‍ നിന്നും
കായലില്‍ വീണതെന്നാണ് അനുമാനം. എന്നാല്‍ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത
കാണുകയാണ് ബന്ധുക്കള്‍. ആരോ കൊലപ്പെടുത്തിയാതണെന്ന സംശയവും വ്യാപകമാണ്.
യുവതിയെ കാണാതായതിനു പിന്നാലെ വരന്റെ ഭാഗത്തുനിന്നുള്ളവരെത്തി ബഹളം
കൂട്ടിയതിനെത്തുടര്‍ന്നു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നു
വധുവിന്റെ വീട്ടുകാര്‍ ഉറപ്പു നല്‍കി. ഇതില്‍ ഒരു ലക്ഷം രൂപ നല്‍കുകയും
ചെയ്തു. മുളവുകാട് കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹത്തെക്കുറിച്ചു
അറിഞ്ഞെത്തിയ എത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. അമ്മ: വിശാലം.
സഹോദരിമാര്‍: കൃഷ്‌ണേന്ദു, വിനയ.
കൃഷ്ണപ്രിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച ബന്ധുക്കള്‍ വിശദമായ അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ടു. യുവതിയുടെ മൊബൈലില്‍നിന്ന് അവസാന നാളുകളില്‍
വിളിച്ചതും അതിലേക്കു വന്നതുമായ കോളുകള്‍ കണ്ടെത്തി നടപടി
സ്വീകരിക്കണമെന്നാണ് ആവശ്യം. കൃഷ്ണപ്രിയയ്ക്ക് ആരോടോ പ്രണയം
ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ്
പൊതുവേയുള്ള വിലയിരുത്തല്‍.
.........................................................................................................................
Tags: The body of a women who was missing in the marriage day was recovered in Vembanad lake, death of a women in Kochi, Source: Marunadan Malayali, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല