പരാതിക്കാരിയെ കുടുക്കിയത് മകളുടെ ഡയറി, സ്‌നേഹകൂടാരം ചാരിറ്റി ഉടമ പീഡനക്കേസില്‍ ഒളിവില്‍
പതിനേഴു വയസുകാരിയായ മകളെ കാണാനില്ലെന്ന് കരഞ്ഞുവിളിച്ച് പോലീസ്
സ്‌റ്റേഷനിലെത്തിയ മധ്യവയസ്‌കയോട് പോലീസുകാര്‍ക്ക് ആദ്യം തോന്നിയത്
സഹതാപമായിരുന്നു. അതിനാല്‍, പരാതി അവര്‍ കാര്യമായിട്ടെടുത്തു, അന്വേഷണം
ഊര്‍ജ്ജിതമാക്കി. കരഞ്ഞു കലങ്ങിയ കണ്ണുമായി വന്ന അമ്മയുടെ പരാതി പ്രകാരം
മകളെ രണ്ടു ദിവസമായി കാണാനില്ല. ബന്ധു വീടുകളില്‍ അന്വേഷിച്ച്
പരാജയപ്പെട്ടപ്പോഴാണ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുന്നതെന്നും വിറങ്ങലിച്ചു
നിന്ന ആ സ്ത്രീ പറഞ്ഞു. അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന
വിവരങ്ങളായിരുന്നു. 44 കാരിയായ ഇവരുടെ പന്ത്രണ്ടാമത്തെ ഭര്‍ത്താവാണ്
17കാരിയുടെ കാണാതാകലിന് പിന്നിലെന്നും പൊലീസ് തിരിച്ചറിഞ്ഞു.
പെണ്‍കുട്ടിയുടെ പ്രായം 17 വയസായതിനാല്‍, തിരോധാനം ഒളിച്ചോട്ടമായിരിക്കാം
എന്നാണ് പോലീസ് ആദ്യം സംശയിച്ചത്. പ്രാഥമിക അന്വേഷണവും ആ വഴിക്കായിരുന്നു.
അതിനാല്‍, മകള്‍ക്ക് പ്രണയമോ മറ്റു സൗഹൃദങ്ങളോ ഉണ്ടോയെന്ന് വനിത പൊലീസ്
തന്നെ ചോദിച്ചറിഞ്ഞു. പരാതിക്കാരിയുടെ മറുപടി അറിയില്ലെന്നായിരുന്നു.
ഒടുവില്‍ പെണ്‍കുട്ടിക്കായി നാടും നഗരവും വെള്ളറട പൊലീസ് അരിച്ചു
പെറുക്കാന്‍ തുടങ്ങി. മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി.
ഇതിനിടയില്‍ എസ് എച്ച് ഒ അജിത് കുമാറും സബ് ഇന്‍സ്പക്ടര്‍ സതീഷ് കുമാറും
ചേര്‍ന്ന് കുന്നത്തുകാലിലെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ വീട് അരിച്ചു
പെറുക്കി. പെണ്‍കുട്ടിയുടെ കിടക്കക്കടിയില്‍ നിന്നും കിട്ടിയ ഡയറി
വായിച്ചപ്പോഴാണ് പൊലീസിന് വാദി പ്രതിയായി മാറുന്ന കാര്യം മനസിലായത്.
പരാതിക്കാരിയുടെ മകളുടെ മുറിയില്‍ നിന്നും ഡയറി കിട്ടിയെങ്കിലും പോലീസ്
ഇക്കാര്യം പരാതിക്കാരിയെ അറിയിച്ചില്ല. ഡയറി സ്റ്റേഷനില്‍ കൊണ്ടുപോയി
വിശദമായി വായിച്ചു, അപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമത്തിന്റെ
ചുരുളഴിയുന്നത്. അമ്മയുടെ കാമുകന്‍ പലപ്പോഴായി പീഡിപ്പിക്കാന്‍
ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഓരോ
ദിവസത്തെയും ദുരിതങ്ങള്‍ വിവരിച്ചുതന്നെ പറഞ്ഞിട്ടുണ്ട്. അമ്മയും കാമുകനും
തന്റെ മുന്നില്‍ വെച്ച് ലൈംഗിക വേഴ്ച നടത്താറുണ്ടെന്നും അമ്മയുടെ കാമുകന്റെ
ശല്യം സഹിക്കാന്‍ കഴിയുന്നില്ലന്നും പെണ്‍കുട്ടി പരിതപിക്കുന്നു.
കാമുകന്റെ ഇംഗിതം സാധിച്ചു കൊടുക്കാന്‍ അമ്മ തന്നെ പെണ്‍കുട്ടിയെ
നിര്‍ബന്ധിക്കുന്നതായും ഡയറിയിലുണ്ട്. അമ്മയുടെ കാമുകന്‍ പലപ്പോഴും തന്നെ
കാണിക്കാന്‍ പാടില്ലാത്തത് കാണിച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുവെന്നും
പെണ്‍കുട്ടി ഡയറിയില്‍ എഴുതിയിട്ടുണ്ട്. ഡയറി കിട്ടിയ സാഹചര്യത്തില്‍
പെണ്‍കുട്ടിക്കായി പൊലീസ് തെരച്ചില്‍ ഉര്‍ജ്ജിതമാക്കി. ഇതിനിടയില്‍ ഒരു
അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിന്നു തന്നെ പെണ്‍കുട്ടിയ പൊലീസ് കണ്ടെത്തി.
സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും ആദ്യം ഒന്നും പറയാത്ത
അവള്‍ ഡയറി കാട്ടിയതോടെ പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു.
അമ്മയുടെ കാമുകന്റെ അതിക്രമം സഹിക്കവയ്യാതെ ഒരു രാത്രി വീട് വിട്ട്
ഓടിയതാണന്നും പിന്നീട് അഭയം തന്ന ബന്ധു വീട്ടില്‍ ഒളിച്ചു
കഴിയുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതേ തുടര്‍ന്ന്
വീട്ടില്‍ പൊലീസ് എത്തുമ്പോള്‍ പെണ്‍കൂട്ടിയുടെ വീട് പൂട്ടിയ
നിലയിലായിരുന്നു. തുടര്‍ന്ന് പരാതിയിലുണ്ടായിരുന്ന ഫോണ്‍ നമ്പരില്‍
വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് . കുട്ടിയുടെ അമ്മ ഒളിവില്‍ പോയതാണന്ന്
മനസിലായപ്പോള്‍ തന്നെ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊലീസ്
വലവിരിച്ചു. 24 മണിക്കൂറിനുള്ളില്‍ തന്നെ മധ്യവയസ്‌ക്കയെ പൊലീസ് പൊക്കി.
സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം ഏറ്റു പറഞ്ഞ അവര്‍ കേസില്‍
നിന്നും ഒഴിവാക്കണമെന്ന് കരഞ്ഞു പറഞ്ഞു.
മുന്‍ ഭര്‍ത്താവും മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇവര്‍ പറഞ്ഞു. 44
കാരിയായ ഇവരുടെ പന്ത്രണ്ടാമത്തെ ഭര്‍ത്താവാണ് മകളെ ഉപദ്രവിക്കാന്‍
ശ്രമിച്ചത്. 7 മക്കള്‍ ഉള്ള ഇവരോടൊപ്പം 14 വയസുള്ള ഒരു മകനും പീഡന
ശ്രമത്തിന് വിധേയയായ പെണ്‍കുട്ടിയുമാണ് താമസിച്ചു വരുന്നത്. അമ്മയുടെ
സ്വഭാവദൂഷ്യം കാരണം മറ്റു മക്കള്‍ പ്രായപൂര്‍ത്തിയായതോടെ മാറി താമസിച്ചു.
പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച അമ്മയുടെ കാമുകന്‍ ബിനു ഒളിവിലാണ്.
ഇയാള്‍ക്കെതിരെ ചില സാമ്പത്തിക തട്ടിപ്പുകമായി ബന്ധപ്പെട്ടും പൊലീസില്‍
പരാതി ലഭിച്ചതായി അറിയുന്നു. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് സ്‌നേഹ
കൂടാരം എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പണപ്പിരിവ് നടത്തി
തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.
......................................................................
Tags: Mother forced daughter to comply with mother's lover, Mother married to many men, Snehakoodaram charitable trust founder is missing in connection with molestation attempt of a minor girl, News source: Marunadan Malayali, Malayalam news, thamasoma
അഭിപ്രായങ്ങളൊന്നുമില്ല