എ ആര്‍ റഹ്മാന്‍ ഷോ മഴയില്‍ ഒലിച്ചു പോയി, പക്ഷേ നിലം നികത്തുക എന്ന ലക്ഷ്യം സാധിച്ചു
ഫ്‌ളവേഴ്‌സ് ചാനല്‍ സംഘടിപ്പിച്ച എ ആര്‍ റഹ്മാന്‍ ഷോ മഴയില്‍ ഒലിച്ചു
പോയെങ്കിലും ചാനലിന്റെ ലക്ഷ്യം സാധിച്ചു. ഏക്കര്‍ കണക്കിനു വയല്‍ നികത്തി
കരഭൂമിയാക്കുവാന്‍ വേണ്ടിയാണ് ഫ്‌ളവേഴ്‌സ് ചാനല്‍ എ ആര്‍ റഹ്മാന്‍ ഷോ
സംഘടിപ്പിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് പരിപാടി നടത്താന്‍
കഴിഞ്ഞില്ലെങ്കിലും വയല്‍ നികത്തുക എന്ന ലക്ഷ്യം സാധിക്കാന്‍ സംഘാടകര്‍ക്കു
കഴിഞ്ഞു. വീടുവയ്ക്കാന്‍ ഒരിഞ്ചു വയല്‍ പോലും നികത്താന്‍ സാധിക്കില്ല
എന്നിരിക്കെയാണ് ഏക്കര്‍ കണക്കിനു വയല്‍ നികത്താന്‍ അധികാരികള്‍ മൗനാനുവാദം
നല്‍കിയത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള മെഡിക്കല്‍ ട്രസ്റ്റിന്റെ
ഭൂമിയാണ് അനധികൃതമായി നികത്തിയെടുത്തത്.
ഇത്രയും വലിയൊരു ഷോ കൊച്ചി സിറ്റിയില്‍ നിന്നും മാറി എന്തുകൊണ്ടാണ്
തൃപ്പൂണിത്തുറയില്‍ നടത്തിയത്? വേദിയൊരുക്കിയതാകട്ടെ, ഇടുങ്ങിയ സ്ഥലത്തും.
ഇതിനു പിന്നിലുള്ളത് റിയല്‍ എസ്റ്റേറ്റ് മാഫിയയിലെ വമ്പനാണ്. ഷോയുടെ
മറവില്‍ നിലം നികത്തി കരഭൂമിയാക്കുക എന്നതായിരുന്നു ലക്ഷ്യം. തൃപ്പൂണിത്തുറ
ഇരുമ്പനത്തെ 26 ഏക്കല്‍ നെല്‍പ്പാടം കത്തോലിക്കാ സഭയുടെ
നിയന്ത്രണത്തിലുള്ള മെഡിക്കല്‍ ടെസ്റ്റ് ആശുപത്രിയുടേതാണ്. ഈ ഭൂമി
വാങ്ങിയിട്ട് വര്‍ഷങ്ങളായി. അന്നത്തെ കാലത്ത് സെന്റിന് 1000 രൂപ നിരക്കില്‍
വാങ്ങിയതാണ്. ഇന്ന് സ്ഥലത്തിന്റെ മതിപ്പു വില കോടികളാണ്. കാരണം
തൊട്ടടുത്തു തന്നെയാണ് സിനിമാ താരങ്ങള്‍ താമസിക്കുന്ന ചോയ്‌സ് ഫഌറ്റും
സ്‌ക്കൂളും.
ഈ വയല്‍ നികത്തിയാല്‍ നിരവധി ഗുണങ്ങളാണ് കത്തോലിക്കാ സഭയ്ക്ക്. ഇതിനോട്
ചേര്‍ന്നാണ് മെഡിക്കല്‍ ട്രസ്റ്റ് നേഴ്‌സിങ്ങ് സ്‌ക്കൂള്‍. ഇവിടെ
മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനായിട്ടായിരുന്നു അന്ന് വാങ്ങിയത്. നിലം
കരഭൂമിയായാല്‍ മെഡിക്കല്‍ കോളേജും വ്യാപാര സ്ഥാപനങ്ങളും നിര്‍മ്മിക്കാം.
വേണമെങ്കില്‍ മറിച്ചു വില്‍ക്കുകയുമാവാം.
ഏതാനം നാളുകള്‍ക്ക് മുന്‍പ് ഇവിടം നികത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അങ്ങനെയാണ് എ.ആര്‍ റഹ്മാന്‍ ഷോ ഇവിടെ നടത്തി നെല്‍വയല്‍ കരഭൂമിയാക്കാം എന്ന
ഗൂഢാലോചന നടന്നത്. മുന്‍സിപ്പാലിറ്റിയില്‍ നിന്നും പബ്ലിക്ക്
പെര്‍ഫോര്‍മന്‍സ് റൈറ്റ് പ്രകാരം ലൈസന്‍സ് വാങ്ങുകയും അതിന്റെ മറവില്‍ നിലം
നികത്തുകയുമായിരുന്നു. എം സാന്റും പാറക്കഷ്ണങ്ങളും ഗ്രാവലും ഉപയോഗിച്ചാണ്
നികത്തിയത്. നിലം നികത്തുന്നത് ശ്രദ്ധയില്‍പെട്ട പലരും പൊലീസിനെയും
ഉന്നതാധികാരികളെയും വിവരമറിയിച്ചിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. ഷോ
ദിവസമായ ഇന്നലെ കനയന്നൂര്‍ തഹസില്‍ദാര്‍ സ്റ്റോപ് മെമോ നല്‍കിയത്. ഇത്രയും
ദിവസം കൊണ്ട് 12 ഏക്കറോളം സ്ഥലം നികത്തിയിരുന്നു.
കേരളത്തിനകത്തും പുറത്തും നിന്നും ഉച്ചയോടെ തന്നെ റഹ്മാന്‍ ആരാധകര്‍
സ്ഥലത്തെത്തിയിരുന്നു. ഇവിടേക്ക് എത്തുവാനായി ഇടുങ്ങിയ വഴികളിലൂടെ വേണം
യാത്ര ചെയ്യുവാനായി. കൂടാതെ റെയില്‍വേ ഗേറ്റും ഉണ്ട്. 25000 ആളുകളെയും
ഇടുങ്ങിയ വഴിയിലൂടെയാണ് മൈതാനത്തിനുള്ളിലേക്ക് കയറ്റിയത്. ഇവിടെ യാതൊരു
സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. ഏതെങ്കിലും
തരത്തിലൊരു അപകടമുണ്ടായാല്‍ ആളുകള്‍ക്ക് പെട്ടെന്ന് രക്ഷപെടാന്‍ കഴിയില്ല.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിനും കടന്നു
ചെല്ലാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെ ഏറെ പ്രതിസന്ധികളുള്ള സ്ഥലത്ത്
വലിയൊരു ഷോ സംഘടിപ്പിച്ചത് തികഞ്ഞ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് തന്നെ
ഉറപ്പിക്കാം. ആരുടെ സമ്മര്‍ദ്ദത്തിലാണ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്
എന്ന കാര്യം കണ്ടെത്തേണ്ടിയിരിക്കുന്നു.
...................................................................................................
Tags: A R Rahman Show is cancelled due to rain, Medical trust Hospital, paddy field is changed into ground for conducting the show, Land mafia, News source Marunadan Malayayi, Malayalam news, thamasoma
അഭിപ്രായങ്ങളൊന്നുമില്ല