Header Ads

തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സിനിമ രംഗത്തെ പ്രമുരെന്ന് എ.വി ജോര്‍ജ്



വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ തനിക്കു പങ്കില്ലെന്നും ഈ കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനു പിന്നില്‍ സിനിമാരംഗത്തെ പ്രമുഖരാണെന്നും ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. തനിക്കെതിരെ സോഷ്യല്‍ മീഡിയായിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വമാണ് അപവാദ പ്രചരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും എ.വി ജോര്‍ജ് വ്യക്തമാക്കി. തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞാന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെകുറിച്ച് മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. വരാപ്പുഴ കേസിന് മുമ്പ് യാതൊരു ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ല,' എ.വി.ജോര്‍ജ് വ്യക്തമാക്കുന്നു.

അതേസമയം എ വി ജോര്‍ജ്ജിനെതിരെ കടുത്ത വിമര്‍ശനമാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബം നടത്തുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് ശ്രീജിത്തിന്റെ കുടുംബം തുറന്നടിച്ചു. എ.വി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കാതെ രക്ഷപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. 'കേസില്‍ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിന് നേരിട്ട് പങ്കുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചത് എസ്പി എ.വി ജോര്‍ജ്ജ് ആണെന്ന് പിടിയിലായ ആര്‍ടിഎഫുകാര്‍ തന്നെ പറയുന്നുണ്ട്. എന്നിട്ടും ശ്രീജിത്ത് മരിച്ച് ഒരു മാസമാകുമ്പോഴാണ് എസ്പിയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ പോലും ആരംഭിക്കുന്നത്,' ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു.

.......................................................................................................

Aluva Rural SP AV George, AV George says he is trapped by some famous personalities in film field, A V George was the investigation officer for molestation case of an actress in Malayalam film industry, News Source Mangalam, Malayalam News, Thamasoma 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.