വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിനെ അറസ്റ്റ് ചെയ്തു
വരാപ്പുഴയിലെ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസില്‍ സിഐ ക്രിസ്പിന്‍ സാമിനെ
അറസ്റ്റു ചെയ്തു. കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍. ആലുവ പോലീസ്
ക്ലബിലെത്തിച്ചായിരുന്നു ക്രിസ്പിനെ ചോദ്യം ചെയ്തത്. ഐജിയുടെ
നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. ശ്രീജിത്തിനെ
കസ്റ്റഡിയിലെടുത്തത് പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമായിരുന്നു. വ്യാജ രേഖ
ചമച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സിഐയ്ക്ക് മേല്‍ ചുമത്തുക.
എന്നാല്‍, ശ്രീജിത്തിനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ ക്രിസ്പിന്‍
ഇല്ലാതിരുന്നതിനാല്‍ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. അന്യായ തടങ്കല്‍,
രേഖകളിലെ തിരിമറി എന്നിവയ്ക്കാകും സിഐ പ്രതിയാകുക. ശ്രീജിത്തിനെ പോലീസ്
കസ്റ്റഡിയില്‍ എടുത്തത് രാത്രിയാണ്. പക്ഷേ, പിറ്റേന്നു രാവിലെയാണ് അറസ്റ്റ്
ചെയ്തത് എന്ന മട്ടില്‍ രേഖകളില്‍ തിരിമറിക്കു ശ്രമിച്ചു എന്നാണ്
സിഐയ്‌ക്കെതിരെയുള്ള പരാതികളിലൊന്ന്.
കേസില്‍ നിന്ന് ക്രിസ്പിന്‍ സാമിനെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി
ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് സിഐയെ കേസില്‍ പ്രതിചേര്‍ക്കുന്നതിനെ
കുറിച്ച് അന്വേഷണസംഘം നിയമോപദേശം തേടി. സിഐയെ പ്രതി ചേര്‍ക്കാമെന്ന
നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയത്.
കൊലപാതകക്കുറ്റം ചുമത്താനാകില്ല എനനു തന്നെയാണ് വിദഗ്‌ധോപദേശം. അന്യായമായി
തടങ്കലില്‍ വെക്കുക, രേഖകളില്‍ കൃത്രിമം കാട്ടുക എന്നീ കുറ്റങ്ങള്‍ മാത്രമേ
സിഐയ്‌ക്കെതിരെ നിലനില്‍ക്കൂ എന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.
വ്യാജരേഖ ചമച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ക്രിസ്പിന്‍ സാമിനെതിരെ
ഉയര്‍ന്നിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന്
ക്രിസ്പിനെ സസ്‌പെന്റ് ചെയ്തിരുന്നു.
.................................................................................................................
Tags: custody death of Sreejith, Varapuzha police, Crispin Sam, Paravur CI Crispin Sam is arrested, Malayalam News, Thamasoma, News source Mangalam
അഭിപ്രായങ്ങളൊന്നുമില്ല