പിണറായി കൂട്ടക്കൊല: ഇളയമകളെ കൊന്നതല്ലെന്ന് പോലീസ്
പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ സൗമ്യയുടെ ഇളയ കുട്ടിയുടെ മരണം
സ്വാഭാവികമാണെന്നും അത് കൊലപാതകമല്ലെന്നും പൊലീസ്. ആറു വര്‍ഷം മുമ്പാണ്
സൗമ്യയുടെ ഇളയമകള്‍ മരിച്ചത്. ഇത് അസുഖം മൂലമാണ് എന്നാണ് പോലീസിന്റെ
നിഗമനം. ഈ കുട്ടിയെ പൊതു ശ്മാശനത്തിലാണ് ദഹിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇനി
പോസ്റ്റ്‌മോര്‍ട്ടം നടത്താനാകില്ല. ഈ കുട്ടിയെ കൊലപ്പെടുത്തിയതിന്
പിന്നില്‍ അച്ഛന്‍ കിഷോറിന്റെ പങ്ക് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍
ഇതിന് മതിയായ തെളിവ് പൊലീസിന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ്
സ്വാഭാവിക മരണമായി തന്നെ അതിനെ എടുക്കാനുള്ള തീരുമാനം. ഇതോടെ കീര്‍ത്തനയുടെ
മരണത്തില്‍ അന്വേഷണം നടക്കില്ലെന്ന് ഉറപ്പായി.
ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദ്ദനവും പരിതാപകരമായ ജീവിത സാഹചര്യങ്ങളുമാണു
സൗമ്യയെ മാറ്റിയതെന്നു പൊലീസ് പറയുന്നു. വീട്ടിലുള്ള നാലുപേരുടെ
ഉത്തരവാദിത്തവും ജീവിക്കാന്‍ പണമില്ലാത്ത അവസ്ഥയും മൂലം ജീവിതത്തോട് തന്നെ
വെറുപ്പായി. പുരുഷന്മാരുമായുള്ള സൗഹൃദത്തിലൂടെ പണം ലഭിച്ചതോടെ സൗമ്യയുടെ
മനസ് കൂടുതല്‍ കട്ടിയുള്ളതായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ എന്തും
ചെയ്യാമെന്ന നില വന്നു. ബന്ധങ്ങളെ എതിര്‍ത്ത എല്ലാവരോടും പകയായി. ഇതാണ്
മൂന്നുപേരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് ഭാഷ്യം.
എന്നാല്‍, സൗമ്യ തനിച്ചാണോ ഈ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും
നടപ്പിലാക്കിയതെന്നും ഇപ്പോഴും പോലീസിനു വ്യക്തതയില്ല. താന്‍ തനിച്ചാണ്
കുറ്റകൃത്യം നടത്തിയതെന്ന് സൗമ്യ ആവര്‍ത്തിച്ചു പറയുകയാണ് ഇപ്പോഴും.
അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുന്നതിനു മുമ്പ് തന്നോട് ചില കാര്യങ്ങള്‍
പറഞ്ഞിരുന്നതായി സൗമ്യയുടെ സഹോദരി വെളിപ്പെടുത്തി. സൗമ്യക്ക് ഒരാളെ
ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ആ കാര്യത്തില്‍ തീരുമാനം
എടുക്കണമെന്നും അച്ഛന്‍ പറഞ്ഞതായി സഹോദരി പറയുന്നു. തനിക്ക് എന്തെങ്കിലും
സംഭവിച്ചാല്‍ സൗമ്യ തനിച്ചാകുമെന്ന് അച്ഛന്‍ ഭയപ്പെട്ടിരുന്നുവെന്നും
സഹോദരി വ്യക്തമാക്കി. സൗമ്യയെക്കുറിച്ചും അവളുടെ ജീവിതത്തെക്കുറിച്ചും
മാത്രം ചിന്തിച്ചിരുന്ന ആ പിതാവിനെയും അവള്‍ വകവരുത്തി.
സൗമ്യ ഏറ്റവും കൂടുതല്‍ സംസാരിച്ച കാമുകനും ഇവരുമായി ബന്ധമുള്ള മറ്റു രണ്ടു
പുരുഷന്മാരും പോലീസ് നിരീക്ഷണത്തിലാണ്. കൊലപാതകം നടന്ന ദിവസവും അതിനു
മുന്‍പും സൗമ്യ ഏറ്റവും കൂടുതല്‍ സംസാരിച്ച ഒരു കാമുകന്
കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് ഈ പുരുഷന്മാര്‍.
ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഇവരെ അറസ്റ്റു ചെയ്യാനാണ്
പോലീസിന്റെ നിലപാട്. എന്നാല്‍, ഇവര്‍ക്കെതിരെ യാതൊന്നും പറയാന്‍ സൗമ്യ
കൂട്ടാക്കിയിട്ടില്ല.
പിടിക്കപ്പെട്ടെന്നു മനസിലായപ്പോഴും പിടിച്ചു നില്‍ക്കാന്‍ സൗമ്യ പരമാവധി
പരിശ്രമിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു
നില്‍ക്കുകയായിരുന്നു ഇവര്‍. എന്നാല്‍, പോലീസിന്റെ മനശാസ്ത്രപരമായ
നടപടിയില്‍ സൗമ്യ പതറിപ്പോയി. അങ്ങനെയാണ് അരുംകൊലകളുടെ ചുരുളഴിഞ്ഞത്.
''ഭര്‍ത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ'' എന്ന ചോദ്യത്തിന്
മുന്നില്‍ സൗമ്യ മനസുതുറന്നു. ''ഭര്‍ത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു.
സ്‌നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാള്‍മുതല്‍
സംശയമായിരുന്നു. ഇളയ മകള്‍ തന്റേതല്ലെന്ന് ഒരിക്കല്‍ അയാള്‍ പറഞ്ഞു. വിഷം
കുടിച്ചു മരിക്കാന്‍ ഒരിക്കല്‍ തീരുമാനിച്ചതാണ്. അയാള്‍ കുടിച്ചില്ല. താന്‍
കുടിച്ചു. ആശുപത്രിയിലായി.'' സൗമ്യ
പറഞ്ഞുതുടങ്ങി.''ഭര്‍ത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക്
പോകാന്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും
വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താന്‍ ജോലിക്ക് പോയി തുടങ്ങി.
ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്മാരെ പരിചയപ്പെടുത്തിയത്. വരുമാനം
കിട്ടിയതോടെ കൂടുതല്‍ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കല്‍ തന്റെ
വീട്ടിലെത്തിയ പുരുഷസുഹൃത്തിനെ മകള്‍ കണ്ടു. അവള്‍ തന്റെ അമ്മയോട്
കാര്യങ്ങള്‍ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.'' സൗമ്യ
വികാരവിക്ഷോഭത്തോടെ പറഞ്ഞുനിര്‍ത്തി.
പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത
ജോലികളില്ല. കല്ലുവെട്ട് തൊഴില്‍ മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍
തിയറ്ററില്‍ സഹായിയായി വരെ ജോലി ചെയ്തു. നിലവില്‍ ഇന്ത്യന്‍ കോഓപ്പറേറ്റീവ്
ക്രെഡിറ്റ് സൊസൈറ്റിയില്‍ കലക്ഷന്‍ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു
പലരുമായും വന്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ക്കുണ്ടായിരുന്നു. ഇതെല്ലാം
പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകങ്ങളില്‍ സംശയമുണ്ടാകാതിരിക്കാന്‍
തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തില്‍
രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാന്‍ സൗമ്യ ശ്രമിച്ചിരുന്നു.
പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം.
തുടര്‍ന്ന് ഒരാഴ്ച മുന്‍പ് സൗമ്യ തലശ്ശേരി ആശുപത്രിയില്‍ ചികില്‍സ തേടി.
എന്നാല്‍ പരിശോധനയില്‍ സൗമ്യക്കു പ്രശ്‌നങ്ങളില്ലെന്നു പൊലീസ്
കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.
സുഖജീവിതം നയിക്കാനാണ് എല്ലാവരെയും സൗമ്യ കൊലപ്പെടുത്തിയതെന്നാണ് പോലീസ്
പറയുന്നത്. ഇതിന് വേണ്ടി സംശയം തോന്നാത്ത വിധം കൊലപാതകങ്ങള്‍ ആസൂത്രണം
ചെയ്തു. പിണറായി പഞ്ചായത്തില്‍ ഉണ്ടായ മരണ പരമ്പരയില്‍ നാട്ടുകാര്‍ ദുരൂഹത
ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍
വീട്ടിലെത്തി. സൗമ്യയെ ആശ്വസിപ്പിക്കാനെത്തിയ പിണറായിക്ക് എന്തോ പന്തികേട്
മണത്തു. സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആണ്‍
സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതോടെ
അന്വേഷണത്തിന് പിണറായി ഉത്തരവിട്ടു. ഈ വര്‍ഷം ജനുവരിയിലാണ് പിണറായിയിലെ
ദുരൂഹമരണങ്ങളുടെ തുടക്കം. സൗമ്യയുടെ ഒമ്പതുവയസ്സുകാരി മകള്‍ക്ക് ജനുവരി
ഏഴിന് കലശലായ വയറുവേദനയും ഛര്‍ദിയും. ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാക്കിയ
കുട്ടിയെ പിന്നീട് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
ജനുവരി 21ന് കുട്ടി മരിച്ചു. ഐശ്വര്യയുടെ വേര്‍പാടിന്റെ നോവുണങ്ങും മുമ്പ്
43ാം ദിവസമായിരുന്നു മണ്ണത്താന്‍വീട്ടിലെ രണ്ടാമത്തെ മരണം.
സൗമ്യയുടെ 65 കാരിയായ മാതാവ് കമലക്ക് മാര്‍ച്ച് നാലിന് വയറുവേദനയും
ഛര്‍ദിയും ബാധിച്ചു. തലശ്ശേരി മിഷന്‍ ആശുപത്രിയിലാക്കിയ കമല നാലാംനാള്‍
മരിച്ചു. കൃത്യം 37-ാം ദിവസം മണ്ണത്താന്‍വീട്ടില്‍ മരണം മൂന്നാമതുമെത്തി.
ഇക്കുറി സൗമ്യയുടെ പിതാവ് 76കാരനായ കുഞ്ഞിക്കണ്ണനായിരുന്നു മരിച്ചത്.
ഇദ്ദേഹത്തെ ഏപ്രില്‍ പത്തിനാണ് തലശ്ശേരി സഹകരണ ആശുപത്രിയിലാക്കിയത്.
നാലാംനാള്‍ അന്ത്യശ്വാസം വലിച്ചു. സൗമ്യയുമായി അടുപ്പമുള്ളവരെ ഹാജരാക്കിയും
ഫോണ്‍രേഖകളും മറ്റും വെച്ചും ചോദ്യംചെയ്യല്‍ മുറുക്കിയതോടെയാണ് സൗമ്യ
കുറ്റസമ്മതം നടത്തിയത്. ഒരു മകളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊന്ന
രീതി വിവരിച്ച സൗമ്യ പക്ഷേ, 2012 ല്‍ മരിച്ച ആദ്യമകള്‍ കീര്‍ത്തനയുടെ
മരണത്തില്‍ പങ്കില്ലെന്ന നിലപാടിലാണ്. പോലീസും ഇത് സ്ഥിരീകരിക്കുന്നു.
.........................................................................................
Series of murder in Pinarayi, Soumya, Police says the death of Soumya's younger daughter is natural
അഭിപ്രായങ്ങളൊന്നുമില്ല