മെഡിക്കല്‍ മാഫിയയെ കുടഞ്ഞ് മോഡി; പക്ഷേ നിയന്ത്രണം ഇങ്ങനെ മതിയോ...??
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്പത്താറിഞ്ച് ഒരു വമ്പു
മാത്രമായിരുന്നോ...? നോട്ടു നിരോധനവും പിന്നാലെ വന്ന ജി എസ് ടിയും
ബഹുരാഷ്ട്രകുത്തക കമ്പനികളെ അകമഴിഞ്ഞു സഹായിക്കുന്നതും പാവപ്പെട്ട
ഇന്ത്യന്‍ ജനതയെ കുത്തുപാളയെടുപ്പിച്ചതും ഒരു നിമിഷത്തേക്കു മറക്കാം.
ബ്രിട്ടണില്‍, ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ഹൃദയമില്ലാത്ത ചികിത്സാ രീതിയെ
വിമര്‍ശിച്ച 56 ഇഞ്ചുകാരന്റെ ചങ്കൂറ്റത്തെ ഒരു നിമിഷം അനുമോദിക്കാം. കാരണം,
മരണമടുത്തവന്റെ പോലും പോക്കറ്റില്‍ കൈയിട്ടു വാരുന്ന, കാരുണ്യത്തിന്റെ
വക്താക്കളെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പോരാടി
മടുത്തവര്‍ക്ക് അതൊരു ആശ്വാസമാണ്.
മരുന്നുകളുടെ ജനറിക് പേരുകള്‍ എഴുതാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍
കൂട്ടാക്കാറില്ലെന്നും വില കുറഞ്ഞ മരുന്നുകള്‍ ഉണ്ടെങ്കിലും ഗുണനിലവാരമില്ല
എന്ന പേരില്‍ വില കൂടിയ മരുന്നുകളാണ് രോഗികള്‍ക്കു നല്‍കുന്നതെന്നും
പ്രധാനമന്ത്രി നരേന്ദ്രമോഡി കുറ്റപ്പെടുത്തി. പ്രത്യുപകാരമായി, മരുന്നു
കമ്പനികളില്‍ നിന്നും വന്‍തുകകള്‍ കമ്മീഷനായി വാങ്ങി വിദേശ യാത്രകളും
മറ്റും തരപ്പെടുത്തുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും മോഡി
വ്യക്തമാക്കി.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഈ പരാമര്‍ശത്തെ കടുത്ത
ഭാഷയിലാണ് മെഡിക്കല്‍ സമൂഹം എതിര്‍ക്കുന്നത്. പ്രധാനമന്ത്രിയുടെ അഭിപ്രായം
ഇന്ത്യയിലെ ഡോക്ടര്‍മാരെയെല്ലാം താറടിക്കുന്ന തരത്തിലാണ് എന്ന് ഇന്ത്യയിലെ
ഡോക്ടര്‍മാര്‍ ഏകകണ്ഠമായി പറഞ്ഞു.
'മരുന്നിന്റെ എം ആര്‍ പി നിശ്ചയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും
അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണ്. അല്ലാതെ ഡോക്ടര്‍മാരല്ല. മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പുവരുത്തുന്ന കമ്പനികളുടെ നിയന്ത്രണവും കേന്ദ്ര
സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എന്നിട്ടും പ്രധാനമന്ത്രി
കുറ്റപ്പെടുത്തുന്നത് ഡോക്ടര്‍മാരെയാണ്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഓരോ
മരുന്നിനും എം ആര്‍ പി നിശ്ചയിച്ച് ഗുണനിലവാരം ഉറപ്പു വരുത്തി
മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇന്ത്യന്‍
മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ മനസാക്ഷിയില്ലാത്ത നടപടികള്‍ക്കെതിരെ കഴിഞ്ഞ 12 വര്‍ഷമായി
കോടതിയിലും പൊതുസമൂഹത്തിനു മുമ്പാകെയും പോരാടുന്ന ബെന്നി ജോസഫ് ജനപക്ഷം
പ്രധാനമന്ത്രിയുടെ ഈ അഭിപ്രായത്തെ സ്വാഗതം ചെയ്തു. ഗുണനിലവാരം
കുറഞ്ഞമരുന്നുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നുണ്ടെങ്കില്‍ ഡ്രഗ്
കണ്‍ട്രോളറും ഇന്ത്യന്‍ മെട്രോളജിയും ഫുഡ് ആന്റ് സേഫ്റ്റി
ഡിപ്പാര്‍ട്ട്‌മെന്റുമെല്ലാം എന്തു ചെയ്യുകയാണ് എന്നും അദ്ദേഹം ചോദിച്ചു.
ഐ എം എ ശക്തമായ ഒരു സംഘടനയാണ്. ഡോക്ടര്‍മാര്‍ക്കെതിരെ വരുന്ന പല
ആരോപണങ്ങളും ഈ സംഘടനയുടെ ശക്തിക്കു മുന്നില്‍ നിഷ്പ്രഭമായിട്ടുണ്ട്.
ഡോക്ടര്‍മാരില്‍ പലരും മനസാക്ഷിയില്ലാത്ത, ആര്‍ത്തിക്കാരാണ്.
എന്നിരുന്നാലും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ മെഡിക്കല്‍
രംഗത്തെ നിരവധി അഴിമതിക്കും കാരുണ്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും
തടയിടാനാകും. പക്ഷേ, വിചാരിക്കില്ലെന്നു മാത്രം. സംഘടനയില്‍പെട്ട
ആര്‍ത്തിക്കാരായ ഡോക്ടര്‍മാരെ സംരക്ഷിച്ചു നിര്‍ത്താനാണ് സംഘടനയും
ശ്രമിക്കുന്നത്. ഫലമോ, മരണം പോലും ഒരു രോഗിക്കും രോഗിയുമായി
ബന്ധപ്പെട്ടവര്‍ക്കും നിത്യനരകമായി തീരുന്നു. ഇതിനാണ് മാറ്റമുണ്ടാകേണ്ടത്.
വാചകമടിക്കപ്പുറം ശക്തമായ നടപടികളാണ് ജനങ്ങള്‍ക്ക് ആവശ്യം.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും നാടിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും
വേണ്ടി ജനപക്ഷത്തു നിന്നും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.
എങ്കില്‍ മാത്രമേ നാടു നന്നാവുകയുള്ളു. ജനങ്ങള്‍ക്ക് അഭിവൃദ്ധി
ഉണ്ടാവുകയുള്ളു.
.................................................................
Tags: Modi in UK, Modi criticises Indian doctors in the UK, doctors are not prescribing generic name of drugs to pocket commission and foreign tour offers,
അഭിപ്രായങ്ങളൊന്നുമില്ല