ലിഗയെ കൊന്നത് ഒന്നിലധികം പേര്‍ ചേര്‍ന്ന് കഴുത്തു ഞെരിച്ച്, ബലാത്സംഗസാധ്യത ഇനി തെളിയിക്കാനാവില്ല
കോവളത്തു നിന്നു കാണാതായ വിദേശ വനിത ലിഗയെ കൊന്നതാണെന്നും കാല്‍മുട്ടു
കൊണ്ടോ ഇരുമ്പു ദണ്ഡു കൊണ്ടോ ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നും
ഏകദേശം ഉറപ്പായിരിക്കുന്നു. ലഭ്യമായ തെളിവുകളുടേയും ഫോറന്‍സിക്, പോസ്റ്റ്
മോര്‍ട്ടം റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തില്‍
എത്തുന്നത്. കാല്‍മുട്ടു വച്ചോ ഇരുമ്പുദണ്ഡു കൊണ്ടു കഴുത്തു ഞെരിച്ചോ ആകാം
കൊന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൂങ്ങി മരിച്ചാല്‍ ഉണ്ടാകുന്ന
തരത്തിലുള്ള പരിക്കല്ല കഴുത്തിലുള്ളത് എന്നു പോസ്റ്റമോര്‍ട്ടത്തില്‍
വ്യക്തമാക്കുന്നു.
ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ട്. കഴുത്തു
ഞെരിക്കുമ്പോള്‍ മാത്രമാണു തരുണാസ്ഥികള്‍ പൊട്ടുന്നത്. ശരീരത്തില്‍
പത്തിലെറെ മുറിവുകള്‍ ഉണ്ട്. സംഘം ചേര്‍ന്ന് ആക്രമിച്ചതിനു തെളിവുണ്ടെന്നും
പറയുന്നു. തലയിലേയ്ക്ക് പോകുന്ന ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. കാലില്‍
ചെറിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തള്ളിയിട്ട രീതിയിലാണു മൃതദേഹം
വള്ളികളില്‍ കുടുങ്ങി കിടന്നിരുന്നത്. ഇരുകാലുകള്‍ക്കും ഒരേ രീതിയിലാണ്
മുറിവേറ്റിരുന്നത്.
എന്നാല്‍ ലിഗയെ ബലാത്സംഗം ചെയ്തിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
മൃദേഹം ജീര്‍ണ്ണിച്ചതിനാല്‍ ഇനി അതു കണ്ടെത്തുക അസാധ്യമാണ് എന്നു
പറയുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് അമിതമായ അളവില്‍ ലഹരി വസ്തു
ഇവരുടെ ശരീരത്തില്‍ എത്തിട്ടുണ്ട് എന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍
കണ്ടെത്തിരുന്നു. എന്നാല്‍ രാസപരിശോധന ഫലം വന്നാല്‍ മാത്രമെ ഇത് എന്തു
വസ്തുവാണ് എന്നു പറയാന്‍ കഴിയു.
ലിഗയുടെ ശരീരം കേരളത്തില്‍ സംസ്‌കരിക്കും; ചിതാഭസ്മം വീട്ടിലെ പുന്തോട്ടത്തില്‍ ഒരു തണല്‍ മരത്തിന് വളമാകും
ലിഗയുടെ മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌ക്കരിച്ച ശേഷം ചിതാഭംസ്മം
ലാത്വിനിയയിലേയ്ക്കു കൊണ്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം.
ലിത്വാനിയായിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കുകയാണു പതിവ്.
എന്നാല്‍ ലിഗയുടെ ആഗ്രഹപ്രകാരം വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ ഒരു
തണല്‍ മരത്തിനു വളമായി മാറും എന്ന് സഹോദരി ഇലീസ് പറയുന്നു.
മരണത്തെക്കുറിച്ചു പറയുമ്പോഴെക്ക ലിഗ പറഞ്ഞിരുന്നതായ ഒരു കാര്യം സഹോദരി
ഇലീസ് ഓര്‍ത്തെടുക്കുന്നു. മരണശേഷം ദയവു ചെയ്ത് എന്നെ ഷെല്‍ഫില്‍
സൂക്ഷിക്കരുത്. ഞാന്‍ പ്രകൃതിയില്‍ അലിഞ്ഞു ചേരട്ടെ. അതനുസരിച്ചാണു
ചിതാഭസ്മം വീട്ടിലെ പുതിയൊരു തണല്‍മരത്തിന് ഊര്‍ജമാകുന്നത്. ലിഗയുടെ
ബന്ധുക്കള്‍ ആരും നാട്ടിലേയ്ക്ക് വരാന്‍ സാധ്യതയില്ല. അമ്മയ്ക്കു യാത്ര
ചെയ്യാന്‍ ബുദ്ധിമുള്ളതിനാല്‍ മാതാപിതാക്കള്‍ വരില്ല എന്നും ഇലീസ്
പറയുന്നു. ലിത്വാനിയയിലെ ലിംബാഷി എന്ന ചെറിയ പട്ടണത്തിലാണ് ലിഗയുടെ
കുടുംബത്തിന്റെ താമസം.
........................................................................................
Liga murder case, Liga was strangulated to death, the death of liga, news source Mangalam, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല