കത്വയിലും ഏറ്റവും ക്രൂരത കാണിച്ചത് കുട്ടിക്കുറ്റവാളി
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെപ്പോലെ,
കത്വയിലും പെണ്‍കുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചത് കുട്ടിക്കുറ്റവാളി.
സംഭവത്തിനു ശേഷം എന്തോ മഹത്തായ കാര്യം ചെയ്ത പോലെയായിരുന്നു ഈ
കുട്ടിക്കുറ്റവാളിയുടെ പെരുമാറ്റമത്രയും. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ
ജനുവരി 10 ന് ആദ്യ ദിവസം തന്നെ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി
പ്രധാനപ്രതി രാമിന്റെ മരുമകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു.
മകന്‍ കൂടി പ്രതിയായ കേസില്‍ മകനെ ഒഴിവാക്കി കുറ്റം ഏറ്റെടുക്കാന്‍ മരുമകനെ
റാം നിര്‍ബ്ബന്ധിച്ചതായി കുറ്റപത്രം പറയുന്നു. തട്ടിക്കൊണ്ടു പോകലിന്
ഇരയായതിന് പിന്നാലെ പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന
ക്ഷേത്രത്തില്‍ നാലു ദിവസം ക്രൂര ബലാത്സംഗത്തിനാണ് പെണ്‍കുട്ടി ഇരയായത്.
കൊലപ്പെടുത്തും മുമ്പ് പോലീസുകാരന്‍ ദീപക് ഖജുരിയയും ബലാത്സംഗം ചെയ്തു.
മൃതദേഹം കാട്ടില്‍ കൊണ്ടിട്ട ശേഷം പ്രായപൂര്‍ത്തിയാകാത്ത പ്രതി
കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ ഇറങ്ങി കളിച്ചു തിമിര്‍ത്തു.
പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കൊപ്പം റാമും മകന്‍ വിശാലും മറ്റ് അഞ്ചു
പേരുമാണ് കേസിലെ പ്രതികള്‍. സംഭവം രാജ്യത്ത് വന്‍ കോളിളക്കമാണ്
സൃഷ്ടിച്ചത്. തുടര്‍ന്ന് 12 വയസ്സില്‍ താഴെ പ്രായമുള്ളവരെ പീഡിപ്പിച്ചാല്‍
വധശിക്ഷ വരെ ശുപാര്‍ശ ചെയ്യാന്‍ ഇത് കാരണമായി മാറുകയും ചെയ്തു. ജനുവരി 14
നായിരുന്നു കൊലപ്പെടുത്തിയത്. ജനുവരി 17 നാണ് കാട്ടില്‍ പെണ്‍കുട്ടിയുടെ
മൃതദേഹം കണ്ടെത്തിയത്. എട്ടു വയസുകാരിയായ ഇരയെ കൊലപ്പെടുത്താന്‍ റാം
തീരുമാനിച്ചത് തന്റെ മകന്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
എന്നറിഞ്ഞതിനാലായിരുന്നു. തട്ടിക്കൊണ്ടു പോകല്‍കഴിഞ്ഞ് നാലു ദിവസം
കഴിഞ്ഞാണ് ബലാത്സംഗം നടന്നതായി താന്‍ മനസ്സിലാക്കിയതെന്നും പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് പ്രാമുഖ്യമുള്ള മേഖലയില്‍ നിന്നും മുസഌം സമുദായത്തില്‍
പെട്ട നാടോടി വിഭാഗക്കാരെ പേടിപ്പിച്ച് ഓടിക്കണമെന്ന് നേരത്തേ തന്നെ റാമും
കൂട്ടരും തീരുമാനം എടുത്തിരുന്നു. എന്നാല്‍ ജനുവരി 13 ന് മരുമകന്‍
പറഞ്ഞപ്പോള്‍ മാത്രമാണ് താന്‍ ബലാത്സംഗ വിവരം അറിഞ്ഞതെന്നും സാഞ്ജി പറഞ്ഞു.
അന്ന് ദേവിസ്ഥാനില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം വീട്ടിലേക്ക് പ്രസാദം
കൊണ്ടുപോകാന്‍ മരുമകനോട് പറഞ്ഞെങ്കിലും അവന്‍ തയ്യാറായില്ല. ഉടന്‍ റാം അവനെ
തല്ലി. എന്നാല്‍ പെണ്‍കുട്ടിയെ താന്‍ ബലാത്സംഗം ചെയ്തത് അമ്മാവന്‍
കണ്ടിരിക്കാമെന്നാണ് അവന്‍ വിചാരിച്ചത്. അതുകൊണ്ട് എല്ലാം റാമിനോട്
തുറന്നു പറയുകയും ചെയ്തു.
ദേവിസ്ഥാനുള്ളിലിട്ട് റാമിന്റെ മകന്‍ വിശാല്‍ ഉള്‍പ്പെടെ തങ്ങള്‍
രണ്ടുപേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി അനന്തിരവന്‍ പറഞ്ഞു.
ഇതോടെയാണ് പെണ്‍കുട്ടിയെ കൊല്ലാനും അത് നാടോടികളായ മുസഌങ്ങള്‍ക്ക് നേരെ
പ്രയോഗിക്കാനും റാം ആയുധമാക്കിയത്. ജനുവരി 13 ന് രാത്രിയില്‍ റാമിന്റെ
അനന്തരവനും മകന്‍ വിശാലും കൂട്ടുകാരന്‍ മുന്ന എന്നറിയപ്പെടുന്ന പര്‍വേശും
ചേര്‍ന്ന് ഇരയെ ദേവിസ്ഥാനില്‍ നിന്നും പുറത്ത് കൊണ്ടു വന്നു. ഇവര്‍ക്കൊപ്പം
സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരിയയും ചേര്‍ന്നു.
മകനെതിരേ ഒരു തെളിവും അവശേഷിക്കാതിരിക്കാനായിരുന്നു പെണ്‍കുട്ടിയെ
കൊലപ്പെടുത്തിയത്്. സമീപത്തെ ഹരിനഗര്‍ കനാലില്‍ മൃതദേഹം
നിക്ഷേപിക്കാനായിരുന്നു പദ്ധതി. അതിനായി മൃതദേഹം കൊണ്ടുപോകുകയും ചെയ്തു.
എന്നാല്‍ കാര്യങ്ങള്‍ ഇവര്‍ വിചാരിച്ചിടത്തായിരുന്നില്ല. തയ്യാറാക്കിയ
വാഹനം സമയത്ത് വന്നില്ല. തുടര്‍ന്ന് മൃതദേഹം, വിശാല്‍, ഖജുരിയ, മന്നു
എന്നിവര്‍ക്ക് ചേര്‍ന്ന് ദേവിസ്ഥാനിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോയി
വെച്ചു. രാം എല്ലാം നോക്കിക്കൊണ്ടും നിന്നു. കാറു കൊണ്ടു വരാമെന്ന് പറഞ്ഞ
തന്റെ സുഹൃത്ത് കാലു മാറിയെന്നും അതുകൊണ്ട് മൃതദേഹം ഏതെങ്കിലും കാട്ടില്‍
കൊണ്ടിടാനും മരുമകനോടും മകനോടും അവരുടെ കൂട്ടുകാരനോടും പിറ്റേന്ന് റാം
പറഞ്ഞു. ഇവര്‍ വീണ്ടും പെണ്‍കുട്ടിയെ മാനര്‍ എന്ന മയക്കുമരുന്ന് നല്‍കി
മയക്കിയ ശേഷം ദേവിസ്ഥാനിലേക്ക് തന്നെ തിരികെ കൊണ്ടുപോയി. അതിന് ശേഷം
പെണ്‍കുട്ടിയെ 15 കിലോയോളം ഭാരം വരുന്ന ചവിട്ടു മെത്തകളും കമ്പിളികളും
കിടക്കയും ഉപയോഗിച്ച് മൂടുകയും ചെയ്തു.
മൃതദേഹം മറവ് ചെയ്ത ജനുവരി 15 ന് ഉച്ചയ്ക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്ത
പ്രതി മറ്റു കൂട്ടുകാര്‍ക്കൊപ്പം ഹിരാനഗറിലെ കനാലില്‍ കളിച്ചതായി അമിത്
ശര്‍മ്മ എന്ന കൂട്ടുകാരന്‍ പറയുന്നു. വൈകിട്ട് മീററ്റിലേക്ക്
തിരിച്ചുപോകുന്ന വിശാലിനെ ആക്കുന്നതിനായി സ്‌റ്റേഷനില്‍ പോകുകയും ചെയ്തു.
കുറ്റം ഏറ്റെടുക്കാന്‍ തന്റെ പ്രായപൂര്‍ത്തിയായ മരുമകനെ റാം
നിര്‍ബ്ബന്ധിക്കുകയും മകനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും
ചെയ്തിരുന്നു. റിമാന്‍ഡ് ഹോമില്‍ നിന്നും കഴിയുന്നതും നേരത്തേ താന്‍ തന്നെ
പുറത്തിറക്കാമെന്നാണ് വാഗ്ദാനം നല്‍കിയത്. ഇതേ തുടര്‍ന്ന് പിന്നീട്
പ്രായപൂര്‍ത്തിയാകാത്ത പ്രതി പോലീസ് സൂപ്രണ്ടിന് മുന്നില്‍ കുറ്റം
ഏറ്റുപറയുകയായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല