റോജി റോയി കേസ്: ഒന്നും ശരിയാക്കാതെ കോടതിയലക്ഷ്യം നടത്തുന്നവരേ കുറിച്ച്
KIMS മെഡിക്കല്‍ കോളജിന്റെ പത്താം നിലയില്‍ നിന്നും നഴ്‌സിംഗ്
വിദ്യാര്‍ത്ഥിനി റോജി റോയി ചാടി മരിച്ചതുമായ സംഭവത്തില്‍ തുടരന്വേഷണം
ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജ്ജി
തീര്‍പ്പാക്കി കൊണ്ട് കേരള ഹൈകോടതി ഉത്തരവാക്കി.
ബധിരരും മൂകരുമായ മാതാപിതാക്കള്‍, തങ്ങളുടെ മകളുടെ അസ്വാഭാവിക മരണം
സംബന്ധിച്ച് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ മുഖവിലക്കെടുക്കാതെ
തള്ളിക്കളയുവാന്‍ ആകില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് സുനില്‍ തോമസ്,
ഹര്‍ജിയില്‍ അവര്‍ ആരോപിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുവാനും
വിശദീക്കുവാനുമുള്ള നിയമപരമായ ബാധ്യതയും കടമയും അന്വേഷണ സംഘത്തിനുണ്ടെന്നും
വിധിന്യായത്തില്‍ പറയുന്നു.
വിധി വന്ന് മൂന്ന് മാസത്തിനുള്ളില്‍ ഇത് ചെയ്യണം എന്നും അപ്രകാരം നല്‍കുന്ന വിശദീകരണത്തില്‍ തൃപ്തരല്ലാത്ത പക്ഷം ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുവാനുള്ള ഈ
ഹര്‍ജ്ജിക്കാരുടെ അവകാശം നില നിര്‍ത്തുന്നതുമായി, ഹൈക്കോടതി ഉത്തരവ്
ചെയ്തു.
പ്രസ്തുത സംഭവത്തില്‍ പരാതിയുണ്ട് എന്ന് കാണിച്ച് അന്നേ തന്നെ പരാതി
നല്‍കിയിരുന്നുവെങ്കിലും, നാളിതുവരേയായി ഒരു FIR പോലും രജിസ്റ്റര്‍
ചെയ്തിട്ടില്ല.
സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് അടുത്തിടെയായി, പുറപ്പെടുവിച്ച ലളിതകുമാരി
Vs. സ്റ്റേറ്റ് ഓഫ് യു.പി എന്ന കേസിലെ വിധിയ്ക്ക് തികച്ചും ലംഘനമാണ്
പോലീസിന്റെ ഈ നടപടി. പ്രസ്തുത വിധിന്യായപ്രകാരം കോഗ്‌നസിബിള്‍ (Cognisable) അയ :
[വാറണ്ട് കൂടാതെ പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാവുന്ന] ഒരു കുറ്റ കൃത്യം
നടന്നത് സംബന്ധിച്ച ഒരു പരാതി, എവിടെ നിന്നും ലഭിച്ചാലും, SHO ചാര്‍ജ്ജുള്ള
ഒരു പോലീസ് ഉദ്യോഗസ്ഥന്‍, പ്രസ്തുത വിഷയത്തില്‍ ഒരു ക്രൈം രജിസ്റ്റര്‍
ചെയ്ത് FIR ഇട്ടിരിക്കേണ്ടതും ആ കര്‍ത്തവ്യം ചെയ്യാതിരിക്കുവാന്‍ പോലീസ്
ഉദ്യോഗസ്ഥന് യാതൊരു വിധ വിവേചന അധികാരവും ഇല്ലാത്തതുമാണ്.
ഈ കേസില്‍ രജിസ്ടര്‍ ചെയ്തു എന്ന് പറയുന്ന എഫ്.ഐ.ആര്‍ (FIR) പരിശോധിച്ചാല്‍ താഴെ കാണുന്ന വസ്തുതകള്‍ മനസ്സിലാകും:
- ഒന്നാമതായി ഈ FIR ഫോര്‍വേര്‍ഡ് ചെയ്തിരിക്കുന്നത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്രേട്ടിനല്ല. മറിച്ച്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്ന RDO യ്ക്കാണ്.
- രണ്ടാമതായി പ്രഥമ വിവര റിപ്പോര്‍ട്ട് (ക്രിമിനല്‍ നടപടി നിയമം 154 വകുപ്പ്) പ്രകാരം എന്ന് Heading ല്‍ Print ചെയ്തിട്ടുണ്ടെങ്കിലും, ഇത് അതല്ല. മറിച്ച് 174 വകുപ്പ് പ്രകാരമുള്ളതാണ്.
- മൂന്നാമതായി 174 വകുപ്പ് പ്രകാരം സ്വാഭാവികമല്ലാത്ത എല്ലാ മരണങ്ങളും അതതു പോലീസ് സ്റ്റേഷന്‍ RDO യ്ക്ക് Report ചെയ്യേണ്ടതും; അതില്‍ തുടര്‍ പരാതി നിലനില്‍ക്കുന്ന പക്ഷം ബന്ധപ്പെട്ട കുറ്റങ്ങളുടെ വകുപ്പുകളും മറ്റും കൂട്ടി ചേര്‍ത്ത ശേഷം, അഡീഷണല്‍ റിപ്പോര്‍ട്ട് RDO യ്ക്ക് സമര്‍പ്പിച്ച് പ്രസ്തുത കേസ് ബന്ധപ്പെട്ട ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കണ്ടതുമാണ്:
എന്നാല്‍, അങ്ങനെയൊന്നും, നാളിതുവരെ ഈ കേസില്‍ നടന്നതായി ഒരു രേഖകളിലൂടെയും
കാണാനാകുന്നില്ല. കാലമിത്രയായിട്ടും സുപ്രീം കോടതി വിധിന്യായത്തില്‍
പരാമര്‍ശിച്ച, ക്രിമിനല്‍ നടപടി ക്രമത്തിന്റെ 154 (1) ആം വകുപ്പ് പ്രകാരമുള്ള FIR എടുക്കാന്‍ പോലീസ് ഇതുവരേയും തയ്യാറായില്ല.
ആദ്യം മുതല്‍ക്കേ പോലീസ് പാടെ അവഗണിച്ച ഈ കേസ്, ഫേസ് ബുക്ക് അടക്കമുള്ള
എല്ലാ സാമൂഹിക മാധ്യമങ്ങളുടേയും കൂടിയുള്ള അതിശക്തമായ ഇടപെടലിനെ
തുടര്‍ന്നാണ് അധികാരികള്‍ അന്വേഷണത്തിന് തയ്യാറായത്. പക്ഷേ അപ്പോഴും,
ക്രിമിനല്‍ നടപടി ക്രമത്തിന്റെ 154ാം വകുപ്പ് പ്രകാരമുള്ള FIR ഇട്ട്, ഒരു
ക്രൈം രജിസ്ടര്‍ ചെയ്ത് റിപ്പോര്‍ട്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
കോടതിയില്‍ അയക്കാതെ തന്നെ, വ്യക്തമായ പരാതി ഉണ്ടായിരുന്നിട്ടും, ഏതൊരു
അസ്വാഭാവിക മരണത്തിനും ചെയ്യുന്നത് പോലെ, ക്രിമിനല്‍ നടപടി ക്രമത്തിന്റെ
174ആം വകുപ്പ് പ്രകാരമുള്ള, ഒരു കേസ് എന്ന നിലയ്ക്കാണ് ഈ കേസ്
അന്വേഷിക്കപ്പെട്ടത്.
RDO ക്ക് ഫോര്‍വേര്‍ഡ് ചെയ്ത FIR ന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച ഈ
കേസ്, ആദ്യം അന്വേഷിച്ചത് ലോക്കല്‍ പോലീസ്. തുടര്‍ന്നന്വേഷിച്ച ക്രൈം
ഡിറ്റാച്ച്‌മെന്റിലെ ഉദ്യോഗസ്ഥന്‍; ACP ബൈജുവിന്റെ കണ്ടെത്തലാണ് ഈ കേസില്‍ ഏറ്റവും നിര്‍ണ്ണായകം.
*കടുത്ത മാനസിക പീഢനത്തിനെ തുടര്‍ന്നാണ് കുട്ടി ഇപ്രകാരം ഒരു കടുത്ത
പ്രവര്‍ത്തി ചെയ്തത് എന്ന് കണ്ടെത്തിയ, ശ്രീ. ബൈജുവിന്റെ ആ റിപ്പോര്‍ട്ട്
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ പുറമെഴുത്തോടെ, മനുഷ്യാവകാശ
കമ്മീഷനില്‍, പോലീസ് സമര്‍പ്പിച്ചതും മനുഷ്യാവകാശ കമ്മീഷന്‍ അത്
സ്വീകരിച്ചതുമാണ്. എങ്കിലും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ബൈജു
ഒഴിവാക്കപ്പെട്ടു.
പിന്നീട് അന്വേഷണം, നടത്തിയത് ക്രൈം ബ്രാഞ്ചിന്റെ ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ്
(hurt and homicide division of crime branch) വിഭാഗമാണ്. അവിടെ അങ്ങനെ
അന്വേഷണം പുരോഗമിക്കവേ കേസന്വേഷണം, ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക
കുറ്റാന്വേഷണ വിഭാഗത്തിന് [ CB CID, (EOW) ] അന്വേഷണം കൈമാറിക്കൊണ്ട് ഒരു
ട്വിസ്റ്റ്.
സാമ്പത്തിക കുറ്റകൃത്യ വിഭാഗവും നരഹത്യയും തമ്മില്‍ എന്ത് ബന്ധം എന്ന
മാതിരിയുള്ള അറുബോറന്‍ ചോദ്യങ്ങള്‍ ചോദിച്ച്, ഒരു ചാനലുകാരും ഒരു
മാധ്യമവിചാരണയും നടത്തിയില്ല.
ക്രൈം ബ്രാഞ്ചിന്റെ (സാമ്പത്തിക) കുറ്റാന്വേഷണ വിഭാഗത്തിന് Dy.SP സുരേന്ദ്രന്‍ ഹൈകോടതി മുന്‍പേ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റോജിയുടെ മരണത്തില്‍ അസ്വാഭാവികം
ആയി ഒന്നുമില്ലെന്നും, അത് ആത്മഹത്യ മാത്രമാണെന്നും രേഖപ്പെടുത്തി.
കോടതിയലക്ഷ്യ നടപടികൾ പോലുള്ള മറ്റ് മാർഗ്ഗങ്ങളിലേക്ക്, ബധിരരും മൂകരുമായ ആ പാവങ്ങളെ തള്ളിവിടുന്ന നടപടിയാണ്, പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന്റോജിയുടെ മാതാപിതാക്കൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ.മനുവിൽസൻ പ്രതികരിച്ചു.
കോടതിയലക്ഷ്യ നടപടികൾ പോലുള്ള മറ്റ് മാർഗ്ഗങ്ങളിലേക്ക്, ബധിരരും മൂകരുമായ ആ പാവങ്ങളെ തള്ളിവിടുന്ന നടപടിയാണ്, പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന്റോജിയുടെ മാതാപിതാക്കൾക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ.മനുവിൽസൻ പ്രതികരിച്ചു.
ഇരുവശത്തെയും വാദങ്ങള്‍ കേട്ട ഹൈക്കോടതി കേസില്‍ മേല്‍ വിധി
പുറപ്പെടുവിക്കുകയായിരുന്നു. വിധി വന്ന് മൂന്ന് മാസത്തിനുള്ളില്‍,
ഹൈക്കോടതി വ്യക്തമാക്കിയ വിധത്തില്‍ ഒരു അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ
ഏജന്‍സി സമര്‍പ്പിക്കണം എന്നു കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും, വിധി
വന്ന് എട്ടു മാസം കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും പരാതിക്കാരായ റോജിയുടെ
മാതാപിതാക്കളെ അന്വേഷണ സംഘം കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല.
റോജിയുടെ ആത്മാവ് അലച്ചില്‍ തുടരുകയാണ്. തന്റെ മരണത്തിന് പിന്നിലെ സത്യം
ഒരുനാള്‍ പുറത്ത് വരും എന്ന പ്രതീക്ഷയില്‍......
TAGS: Death of nursing student Roji Roy, KIMS hospital, secret behind the death of Roji Roy, justice is denied, Investigating agency failed in unveiling the mysterious death of Roji Roy, Adv Manuvislan is the counsel of this case, Adv Manu Wilson,
അഭിപ്രായങ്ങളൊന്നുമില്ല