അഡ്വ. ആളൂരും മാനേജരും വദിക്കപ്പെട്ടേക്കാമെന്ന് ഇന്റലിജെന്‍സ്; സുരക്ഷ ശക്തമാക്കി
കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ കൊടുംകുറ്റവാളികള്‍ക്കു വേണ്ടി
ഹാജരാകുന്ന അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയുണ്ടെന്ന്
ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി
സൗമ്യയ്ക്ക് വേണ്ടി ഹാജരായാലാണ് ആളൂരിനെ വധിക്കുകയെന്നും റിപ്പോര്‍ട്ട്.
പിണറായി സൗമ്യയ്ക്കു വേണ്ടി ആളൂര്‍ എത്തുമെന്ന് അറിയിച്ചിരുന്നു.
തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍ ഉള്‍പ്പെടെ രണ്ടു മൂന്ന് പേര്‍
ബന്ധപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. സൗമ്യയ്ക്കു വേണ്ടി
ഹാജരായാല്‍ ആളൂരിനും അദ്ദേഹത്തിന്റെ മനേജര്‍ ജോണിയും വധിയ്ക്കപ്പെടുമെന്ന
ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇതെത്തുടര്‍ന്ന് ആളൂരിന് ശക്തമായ സുരക്ഷ ഒരുക്കാന്‍ മുംബൈയിലെ സെക്യൂരിറ്റി
കമ്പനിയെ ചുമതലപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഈ കേസുമായി
ബന്ധപ്പെട്ടു തലശ്ശേരിയിലേക്ക് പോകരുതെന്ന കര്‍ശന നിര്‍ദേശമാണ്
ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഡ്വ. ആളൂരിനെ അറിയിച്ചിരിക്കുന്നത്.
അടുത്ത അഞ്ചു ദിവസം അദ്ദേഹം ഈ കേസിന്റെ ആവശ്യത്തിനായി പോകില്ലെന്ന്
അദ്ദേഹത്തിന്റെ കൊച്ചി ഓഫീസ് സൂചിപ്പിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ
തുടര്‍ന്ന് കനത്ത പ്രൈവറ്റ് സെക്യൂരിറ്റിയിലും പോലീസ് സംരക്ഷണയിലും ആകും
ആളൂര്‍ കോടതിയില്‍ ഹാജരാകുക.
......................................................................................
Tags: Adv Aloor, Pinarayi Soumya case, murder in Pinarayi, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല