Header Ads

അശ്വതി ജ്വാലയ്‌ക്കെതിരെ പരാതിയുമായി തെരുവോരം മുരുകനും



സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ തെരുവോരം മുരുകനും രംഗത്ത്. തന്റെ സ്ഥാപനത്തിന് എതിരെ വന്ന പരാതിയില്‍ തന്റെ ഭാഗം കേള്‍ക്കാതെ വിധി പറയുകയും വാര്‍ത്താ കുറിപ്പിറക്കുയും ചെയ്ത മനുഷ്യാവകാശ കമ്മീഷന്റെ നടപടിക്ക് പിന്നില്‍ അശ്വതി ജ്വാലയുടെ സ്വീധീനമുണ്ട് എന്നാണ് മുരുകന്‍ ആരോപിക്കുന്നത്.

തനിക്കെതിരെയുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന് എതിരേയും അശ്വതി ജ്വാലയുടെ വിഷയത്തിലുള്ള ഇടപെടലിനെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പീഫ് സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് തെരുവോരം മുരുകന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.

അശ്വതി ജ്വാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്. സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഈ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി ഇവര്‍ക്ക് വ്യക്തിപരമായി ബന്ധമുണ്ട്. ആ ബന്ധങ്ങള്‍ ഉപയോഗിച്ച് മന്ത്രിമാരുടെ ഓഫീസുകളില്‍ നുഴഞ്ഞുകയറും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ എന്തെങ്കിലും പദ്ധതികളുടെ താക്കോല്‍ കൊടുപ്പിക്കും. 2012മുതല്‍ ഇതാണ് ചെയ്തുവരുന്നത്.

എന്റെ സ്ഥാപനത്തെ ഇല്ലാതാക്കാന്‍ വേണ്ടി ഗുണ്ടാസംഘങ്ങളെ രംഗത്തിറക്കി. പണം നല്‍കി പരാതികള്‍ കൊടുപ്പിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വാര്‍ത്ത കൊടുത്തു, ഇത് പ്രചരിപ്പിച്ചു. മനുഷ്യാവാകാശ കമ്മീഷന്‍ പി ആര്‍ ഒ ബിനുകമാറുമായി അശ്വതി ജ്വാലയ്ക്ക് എന്തൊക്കെയോ ഇടപാടുകളുണ്ട്. ഇത് വഴിയാണ് മനുഷ്യാവകാശ കമ്മീഷനുമുന്നില്‍ എനിക്കെതിരെ വന്ന പരാതി എന്റെ ഭാഗം കേള്‍ക്കാതെ വിധി പറഞ്ഞത്.

മനുഷ്യാവകാശ കമ്മീഷന്റെ പദവികളെ പി ആര്‍ ഒ ദുരുപയോഗം ചെയ്യുകയാണ്. അശ്വതി ജ്വാലയാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ പിആര്‍ഒയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യണം. മനുഷ്യാവകാശ കമ്മീഷന് പോലും ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല, ഓഡിറ്റിങ് ഇല്ല എന്നൊക്കെ പറഞ്ഞാണ് പരാതി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണത്തില്‍ സ്ഥാപനം നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞതുമാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസില്‍ അശ്വതി ജ്വാലയുടെ പങ്കെന്താണ് എന്ന് അറിയണം.

എറണാകുളം ആസ്ഥാനമാക്കി സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മുരകന്റെ തെരുവ് വെളിച്ചം എന്ന സംരംഭത്തെക്കുറിച്ചാണ് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചത്. ഇതാണ് തന്റെ ഭാഗം കേള്‍ക്കാതെ കമ്മീഷന്‍ വിധി പ്രഖ്യാപിച്ചുവെന്നും പത്രക്കുറിപ്പ് ഇറക്കിയെന്നും മുരുകന്‍ ആരോപിക്കുന്നത്. തെരുവ് വെളിച്ചത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും കണക്കുകള്‍ ആഡിറ്റ് ചെയ്യാത്തത് പരിശോധിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. 

ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി ജ്വാല

ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശി വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തി എന്ന ആരോപണങ്ങള്‍ നേരിടുന്ന സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിക്ക് പുറമെ അശ്വതിക്ക് മേല്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്ന് അശ്വതിയും സഹ പ്രവര്‍ത്തകരും പറയുന്നു. പോലീസ് അന്വേഷണം സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരുന്നു. എന്നാല്‍, അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള പ്രതികരണത്തിന് ഫലമാണ് അശ്വതിക്ക് മേല്‍ ഉണ്ടായ കേസെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.

തനിക്കെതിരെയുളള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി വ്യക്തമാക്കി. പരാതിക്കാര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. മാനസികമായി തളര്‍ത്താനാണ് ശ്രമമെന്നും സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാല പറഞ്ഞു. ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അശ്വതി വിശദീകരിച്ചു. വര്‍ഷങ്ങളായി സ്വന്തമായി സ്ഥാപിച്ച ജ്വാല ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ആളാണ് അശ്വതി. തെരുവില്‍ ഭക്ഷണമെത്തിക്കുന്നതടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അശ്വതി.

അശ്വതിക്ക് എതിരെയുള്ള പരാതിയുടെ പൂര്‍ണ്ണരൂപം

പരാതിക്കാരന്‍: കോവളം പനങ്ങോട് സ്വദേശി അനില്‍ക്കുമാര്‍

പരാതി:

(1) ലിഗയുടെ തിരോധാനം മുതല്‍ ബന്ധുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണ് അശ്വതി ജ്വാല എന്ന സാമൂഹ്യപ്രവര്‍ത്തക. ലിഗയുടെ മരണത്തില്‍ ഇടപെട്ടതിലും ഇക്കാര്യം പറഞ്ഞ് 3.8 ലക്ഷംരൂപ പണപ്പിരിവ് നടത്തിയതിലും സംശയമുണ്ടെന്ന്.

(2) അശ്വതിയുടെ സാമ്പത്തിക ശ്രോതസിനെ കുറിച്ച് അന്വേഷിക്കണം. ഇവരുടെ സിറ്റിയിലുള്ള ഓഫീസും ആസ്തിയും സംശയം ജനിപ്പിക്കുന്നതാണ്. പൊതിച്ചോറ് നല്‍കുന്നതുമായി ബന്ധുപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് നിത്യേന ഇവരുടെ അക്കൗണ്ടിലേക്ക് ഒ!ഴുകുന്നത്. MLAമാരില്‍ നിന്നും 5000 രൂപ വീതം പണപ്പിരിവ് നടത്തിയിട്ടുണ്ട്.

(3) അടുത്തിടെ പൂങ്കുളത്ത് 5 ഏക്കര്‍ ഭൂമിയ്ക്ക് അഡ്വാന്‍സ് നല്‍കി. അശ്വതി നടത്തുന്ന വിദേശയാത്രകളും കാറുകളും കൂടുതല്‍ സംശയം ജനിപ്പിക്കുന്നു.

.........................................................................................................

Tags: Theruvoram Murugan, Aswathy Jwala, petition against Aswathy Jwala, Aswathy is admitted in hospital, murder of Liga, Malayalam news, thamasoma, with inputs from mflintmedia.com and Mangalam








അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.