ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയ്ക്കു വേണ്ടി പണപ്പിരിവ്?
ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദേശി വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തി
എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി
ജ്വാലയ്‌ക്കെതിരെ കേസെടുത്തു. കോവളം പനങ്ങോട് സ്വദേശി അനില്‍ കുമാറിന്റെ
പരാതി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്
നടപടി. ചികിത്സയ്‌ക്കെത്തിയ ലിഗ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍
ഇപ്പോഴും അന്വേഷണം തുടരുകയാണ്.
ലിഗയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരില്‍ 3.8 ലക്ഷം രൂപ പിരിച്ചെന്നാണ്
ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ തുക ലിഗയുടെ സഹോദരി ഇലീസിനോ
ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനോ നല്‍കാതെ ദുരുപയോഗം
ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വാട്‌സ്ആപ്പില്‍ ലിഗയുടെ
പേരില്‍ ഗ്രൂപ്പ് ആരംഭിച്ചായിരുന്നു അശ്വതിയുടെ പണപ്പിരിവ്. മാധ്യമ ശ്രദ്ധ
നേടുന്ന വിഷയങ്ങളില്‍ ഇടപെട്ട് പണപ്പിരിവ് നടത്തുകയാണ് അശ്വതിയുടെ
പതിവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
കോവളം പൂങ്കുളത്ത് അഞ്ചേക്കര്‍ ഭൂമി വാങ്ങാന്‍ അശ്വതി ജ്വാല അഡ്വാന്‍സ്
കൊടുത്തതായാണ് താന്‍ അറിഞ്ഞതെന്നും ഇത് ഇത്തരത്തില്‍ പിരിവെടുത്ത പണം
കൊണ്ടാണെന്നാണ് സംശയിക്കപ്പെടുന്നതെന്നും ആക്ഷേപമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല