മദ്രസയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഹിന്ദുവായതു കൊണ്ടോ...??? ബലാത്സംഗത്തിനെതിരെ നാടെങ്ങും പ്രതിഷേധം
ഡല്‍ഹിയില്‍ മുസ്ലീം മതപണ്ഡിതന്‍ 11 കാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍
പൂട്ടിയിട്ട് നിരവധി തവണ ബലാത്സംഗം ചെയ്തതിനെതിരെ നാടെങ്ങും പ്രതിഷേധം.
ഹിന്ദുക്കളും മുസ്ലീങ്ങളും എന്നുവേണ്ട പരസ്പരം വിരോധം തീര്‍ക്കാന്‍ പിഞ്ചു
കുഞ്ഞുങ്ങളെപ്പോലും തട്ടിക്കൊണ്ടുപോയി അതിനീചമായ രീതിയില്‍ ബലാത്സംഗം
ചെയ്യുകയും കൊല്ലുകയും ചെയ്യുന്നതിനെതിരെ നാടെങ്ങും പ്രതിഷേധം.
സാഹിബാബാദിലെ മദ്രസയില്‍ നിന്നും ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ
രക്ഷപ്പെടുത്തിയത്. ഏപ്രില്‍ 21 ന്് കടയില്‍ പോകുന്നതിനാണ് പെണ്‍കുട്ടി
വീടിനു പുറത്തിറങ്ങിയത്. ഇതിനിടയില്‍ അയല്‍ക്കാരിയായ മറ്റൊരു പെണ്‍കുട്ടി 11 കാരിയെ വേറൊരു സുഹൃത്തിനെ കാണാനായി വിളിച്ചു കൊണ്ടുപോവുകയായിരുന്നു. ഈ
പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സാഹിബാബാദില്‍
എത്തിച്ചത്.
കഴിഞ്ഞ ആഴ്ച വരെ കത്തിനിന്നത് കത്വ പെണ്‍കുട്ടിയുടെ ബലാത്സംഗവും
കൊലപാതകവുമായിരുന്നു. ഹൈന്ദവ വര്‍ഗീയതയാണ് കത്വയിലെ പെണ്‍കുട്ടിയെ
ക്ഷേത്രത്തിനുള്ളിലിട്ട് പീഡിപ്പിച്ച് കൊന്നത് എന്നായിരുന്നു ആക്ഷേപം.
ഇതിനെതിരെ രാജ്യമാകെ പ്രതിഷേധം കത്തിപടര്‍ന്നു. സംഘപരിവാര്‍ വിരുദ്ധരെല്ലാം
സ്ത്രീ സുരക്ഷ ചര്‍ച്ചയാക്കി. എന്നാല്‍ ഇത് വെറും ഇരട്ടത്താപ്പായിരുന്നോ?
കത്വയിലെ പീഡനത്തില്‍ ആര്‍എസ്എസ് പ്രതികള്‍ ആരുമില്ല. എന്നിട്ടും പരിവാറിനെ
പ്രതിക്കൂട്ടിലാക്കി. ചോദ്യം ഉയര്‍ത്തുമ്പോഴെല്ലാം എതിര്‍ത്തവര്‍ സ്ത്രീ
സുരക്ഷയെന്ന വാചകത്തിലേക്ക് വിശദീകരണം ഒതുക്കി. അങ്ങനെ പ്രതിരോധത്തിലായ
ആര്‍എസ്എസ് ചില ചോദ്യങ്ങള്‍ ഇപ്പോള്‍ സമൂഹത്തോട് ചോദിക്കുന്നു. ഡല്‍ഹിയിലെ
മദ്രസയ്ക്കുള്ളിലെ പീഡനമാണ് ചര്‍ച്ചയാക്കുന്നത്.
മതപണ്ഡിതന്‍ മൗലവി ഗുലാം ഷാഹിദ് പീഡിപ്പിച്ച പെണ്‍കുട്ടി മജിസ്‌ട്രേറ്റിന്
മൊഴി നല്‍കി. സംഭവത്തില്‍ കഴിഞ്ഞ ദിവസം പതിനേഴുകാരനെ പൊലീസ് അറസ്റ്റ്
ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട്
ഡല്‍ഹിയില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. പരിവാര്‍
പ്രസ്ഥാനങ്ങളായിരുന്നു ഇതിന് പിന്നില്‍. മെഴുകുതിരി തെളിയിച്ചും
പ്ലക്കാര്‍ഡുകളേന്തിയും നൂറ് കണക്കിനാളുകള്‍ തെരുവിലിറങ്ങി. മുഴുവന്‍
കുറ്റക്കാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ
കുടുംബാംഗങ്ങളും നാട്ടുകാരും ഖാസിപൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
'ഞാന്‍ ഗീത' എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലും പെണ്‍കുട്ടിക്ക്
പിന്തുണയറിയിച്ച് പ്രതികരണങ്ങളുണ്ടായി. മൗലവിക്ക് വധശിക്ഷ നല്‍കണമെന്ന്
പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഈസ്റ്റ് ഡല്‍ഹി ഖാസിപൂരില്‍ ഉള്ള പതിനൊന്നുകാരിയെയാണ് കിലോമീറ്ററുകള്‍
അകലെയുള്ള സാഹിബാബാധിലെ മദ്രസയിലെത്തിച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം
രാത്രിയില്‍ ഡല്‍ഹി പൊലീസിന്റെ സംഘം എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ മറ്റ് പെണ്‍കുട്ടികളോ സ്ത്രീകളോ മദ്രസ്സയില്‍
ഉണ്ടായിരുന്നില്ല. ഏപ്രില്‍ മാസം 21 മുതല്‍ കുട്ടിയെ കാണാനില്ലെന്ന്
അച്ഛന്‍ പരാതി പറഞ്ഞിരുന്നു. പ്രതി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ട്
പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ
കുടുംബത്തെ പ്രതിക്ക് നേരത്തെ പരിചയമുണ്ട്. പോക്‌സോ നിയമപ്രകാരം ആണ്
പതിനേഴ് വയസ്സുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ്
മൗലവിക്കെതിരെ ആരോപണമെത്തിയത്. ഇതോടെ സംഘപരിവാറുകാര്‍
തെരുവിലിറങ്ങുകയായിരുന്നു.
ജമ്മുവിലെ കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ
സംഭവത്തില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയത് കോണ്‍ഗ്രസ്സും
ഇടതുപക്ഷവുമായിരുന്നു. എന്നാല്‍, മദ്രസയില്‍ പെണ്‍കുട്ടിയെ
പീഡിപ്പിച്ചിട്ടും ഈ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരും ഈ വിഷയത്തില്‍
പ്രതികരിച്ചിട്ടില്ല. മുസ്ലിമായതിനാലാണ് കത്വ പെണ്‍കുട്ടിയെ
പീഡിപ്പിച്ചതെന്ന വിഷപ്രചാരണം നടത്തിയ പ്രതിപക്ഷം മദ്രസ്സയിലെ പീഡനം
കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് അവരുടെ ആക്ഷേപം. ഈ മാസം 21ന് കടയില്‍
പോകുമ്പോഴാണ് പ്രതിയായ പതിനേഴുകാരന്‍ സാഹിബാബിലെ മദ്രസ്സയിലേക്ക്
തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പീഡിപ്പിച്ച
ശേഷം മൗലവിയും പതിനേഴുകാരനും മുറിയില്‍ പൂട്ടിയിട്ടു. കരഞ്ഞ്
ബഹളംവച്ചെങ്കിലും ആരും കേട്ടില്ല. മദ്രസ്സയിലെത്തിയ മറ്റ് ചിലരും മോശമായി
പെരുമാറിയെന്നും മൊഴിയിലുണ്ട്.
മൗലവിയുടെ വിശ്രമ മുറിയില്‍ തറയില്‍ ചവിട്ടി പുതച്ച നിലയില്‍ കിടക്കുന്ന
നിലയിലാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മദ്രസ്സ പ്രവര്‍ത്തിക്കുന്ന
കെട്ടിടം സമീപത്തെ പള്ളിക്കമ്മറ്റിയുടേതാണ്. കഴിഞ്ഞ വര്‍ഷമാണ് ഗുലാം ഷാഹിദ്
ഇവിടെയെത്തിയത്. മറ്റ് കുട്ടികളെ പീഡിപ്പിക്കുകയോ ഇത്തരത്തില്‍
തട്ടിക്കൊണ്ടുവരികയോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. മദ്രസ്സ
സന്ദര്‍ശിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍
ആവശ്യപ്പെട്ടു. മകള്‍ ദുരന്തത്തിന്റെ ആഘാതത്തിലാണ്. എന്താണ് സംഭവിച്ചതെന്ന്
പറയാന്‍ സാധിക്കുന്ന മാനസികാവസ്ഥയിലല്ല, അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയെ
കൗണ്‍സിലിങ്ങിന് ചില്‍ഡ്രണ്‍സ്് ഹോമിലേക്കയച്ചു. ഡല്‍ഹി ബിജെപി അധ്യക്ഷന്‍
മനോജ് തിവാരി കുടുംബത്തെ സന്ദര്‍ശിച്ചു. മദ്രസ്സയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
നടത്തി.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. അറസ്റ്റിലായ
പതിനേഴുകാരനെ ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിശദമായ
അന്വേഷണത്തിനായി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായി പൊലീസ് ജോയിന്റ്
കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. കൈവശം സൂക്ഷിച്ചിരുന്ന ഫോണിന്റെ
സഹായത്താല്‍ ആണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. പിഞ്ചുകുട്ടികളെ പോലും
അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നതിനെതിരെ അതിരൂക്ഷമായ രീതിയില്‍ പ്രതിഷേധം
ഇരമ്പുകയാണ്.
...............................................................................................................................
Tags: POCSO Act, Delhi BJP chief Manoj Tiwari, 11-year-old rape survivor,
അഭിപ്രായങ്ങളൊന്നുമില്ല