പ്രശ്‌നം പോലീസ് സ്‌റ്റേഷനില്‍ തീര്‍ന്നില്ല; ചോരമണമുള്ള പണത്തിനായി കനലെരിയും കണ്ണുകളോടെ അമ്മയും മകളും
പെരുമ്പാവൂരില്‍, അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയ്‌ക്കെതിരെ
വമ്പന്‍ പ്രതിഷേധം തന്നെ നടക്കുന്നുണ്ട്. മകളുടെ ജീവനു പകരമായി കിട്ടിയ
പണമുപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നു എന്നതാണ് ഒന്നാമത്തെ പരാതി. തന്റെ
മകളുടെ ജീവന്റെ വിലയാണ് താന്‍ ഉപയോഗിക്കുന്നത് എന്നു പോലും നോക്കാതെ, അവര്‍
നടത്തുന്ന കോപ്രായങ്ങളാണ് ജനങ്ങളില്‍ അനിഷ്ടമുണ്ടാക്കുന്നത്. ജിഷയുടെ
അച്ഛന്‍ പാപ്പു മരിച്ചത് നരകിച്ചായിരുന്നു. കോടികള്‍ കൈയിലുണ്ടായിട്ടും
ഭക്ഷണത്തിനു പണം നല്‍കണമെന്ന് അപേക്ഷിച്ചിട്ടും അമ്മയും മകളും തിരിഞ്ഞു
നോക്കിയില്ല. ഒടുവില്‍, തെരുവില്‍ കിടന്ന് ആ മനുഷ്യന്‍ തെരുവു നായെപ്പോലെ
മരിച്ചു. ഇപ്പോള്‍, പാപ്പുവിന്റെ ഭാര്യ രാജേശ്വരിയും മകള്‍ ദീപയും
പാപ്പുവിന്റെ പണത്തിനായി അതിനിന്ദ്യമായ രീതിയില്‍ വഴക്കടിക്കുന്നു.
എന്റെ കെട്ടിയോന്റെ മരണസര്‍ട്ടിഫിക്കറ്റ് നീ വാങ്ങിയതെന്തിനെന്ന് മാതാവ്.
പണി കളഞ്ഞ് 5 ദിവസം ഓഫീസ് കയറിയിറങ്ങിയാണ് സര്‍ട്ടിഫിക്കറ്റ്
വാങ്ങിയതെന്നും വേണമെങ്കില്‍ കോപ്പി നല്‍കാമെന്നും മകള്‍. വഴക്കുമൂത്ത്
കരഞ്ഞും പിഴിഞ്ഞും ആക്രോശിച്ചും ആട്ടിയും അമ്മയും മകളും നേര്‍ക്കു നേര്‍.
എന്തു ചെയ്യണമെന്നറിയാതെ നിയമപാലകര്‍. ഒടുവില്‍, കോടതിയില്‍പ്പോയി
പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ച് പൊലീസ് കൈയൊഴിഞ്ഞു. പരസ്പരം
വെല്ലുവിളിച്ച്, കനലെരിയുന്ന കണ്ണുകളോടെ അമ്മയും മകളും പോലീസ്
സ്‌റ്റേഷനില്‍ നിന്നും പോയി. കോടനാട് പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം.
പരേതനായ പാപ്പുവിന്റ മരണ സര്‍ട്ടിഫിക്കറ്റ് മകള്‍ ദീപ കൈപ്പറ്റിയരുന്നു.
ഇത്, പാപ്പുവിന്റെ ഭാര്യ രാജേശ്വരിയെ ചൊടിപ്പിച്ചു. പരാതിയുമായി ഇവര്‍
പോലീസ് സ്‌റ്റേഷനിലെത്തി. പരാതി പരിഹരിക്കാന്‍ സ്‌റ്റേഷനില്‍
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍ ചിലര്‍ നടത്തിയ നീക്കമാണ്
അപ്രതീക്ഷിത സംഭവ പരമ്പരകള്‍ക്ക് തുടക്കമിട്ടത്.
പരാതിയെക്കുറിച്ച് സംസാരിക്കാന്‍ രാജേശ്വരിയും ദീപയും സ്റ്റേഷനിലെത്തി.
പൊലീസ് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഇരുവരുടെയും തനി നിറം പുറത്തുചാടി.
മരണസര്‍ട്ടിഫിക്കറ്റ് താനറിയാതെ വാങ്ങിയത് ശരിയായില്ലെന്നും അത് തനിക്ക്
വേണമന്നുമായിരുന്നു രാജേശ്വരിയുടെ പ്രധാന ആവശ്യം. എന്നാല്‍ അത് താന്‍
ജോലിയും കളഞ്ഞ് 5 ദിവസം ബുദ്ധിമുട്ടി നടന്ന് വാങ്ങിയതാണെന്നും വേണമെങ്കില്‍
കോപ്പി നല്‍കാമെന്നുമായിരുന്നു ദീപയുടെ നിലപാട്. ഇത് കേട്ടതോടെ രാജേശ്വരി
കോപാകൂലയായി.
തുടര്‍ന്ന് ദീപ എണ്ണിപ്പെറുക്കലും നെഞ്ചത്തിടിയുമായി. ഒപ്പം അപ്പന്റെ
പേരില്‍ ബാങ്കില്‍ അവശേഷിക്കുന്ന നിക്ഷേപത്തില്‍ നിന്നും ഒരു രൂപ പോലും
നിങ്ങള്‍ക്ക് നല്‍കില്ലെന്നുള്ള വെല്ലുവിളിയും. പൊലീസുകാര്‍ ഏറെ നേരം
പെടാപ്പാടുപ്പെട്ടിട്ടാണ് ദീപ അടങ്ങിയത്. പിന്നീടും വാദപ്രതിവാദം
തുടര്‍ന്നതോടെ ഈ വിഷയം ഇവിടെ തീരില്ലന്നും കോടതിയി മുഖേന പരിഹാരം കാണുകയേ
നിവര്‍ത്തിയുള്ളു എന്നും ബോദ്ധ്യപ്പെടുത്തി പൊലീസ് ഇരുവരെയും ഒരു
വിധത്തില്‍ പറഞ്ഞയക്കുകയായിരുന്നു. എസ് ഐ യും സി ഐ യും മറ്റും
മന്ത്രിമാര്‍ക്ക് അകമ്പടിയുമായി പുറത്തായിരുന്നതിനാല്‍ പൊലീസുകാര്‍ മാത്രമേ
ഇവരെത്തിയ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നുള്ളു.
പാപ്പുവിന്റെ പേരില്‍ ബാങ്കിലുള്ള 4 ലക്ഷത്തില്‍പ്പരം രൂപയുടെ
അവകാശത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കം. ഭര്‍ത്താവിന്റെ
മരണ സര്‍ട്ടിഫിക്ക് കരസ്ഥമാക്കിയ മകളുടെ നടപടിയ്‌ക്കെതിരെ രാജേശ്വരിയാണ്
പൊലീസിനെ പൊലീനെ സമീപിച്ചത്. ഓടയ്ക്കാലി എസ് ബി ഐ ബാങ്കില്‍ അന്തരിച്ച
പാപ്പുവിന്റെ പേരില്‍ 4,32000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി
പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.2017 നവമ്പറില്‍ പാപ്പു
മരണമടഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം
വ്യക്തമായത്.
തുക തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കില്‍ കത്ത്
നല്‍കിയിരുന്നു. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഇവര്‍ ബാങ്കില്‍
ഹാജരാക്കിയിരുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ തുക നല്‍കിയില്ല. മകളുടെ ഈ
നീക്കത്തിനെതിരെ രാജേശ്വരി കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ പൊലീസിലെത്തി പരാതി
നല്‍കി. ദീപ കരസ്ഥമാക്കിയ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക്
ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
പെരുമ്പാവൂര്‍ ഡി വൈ എസ് പി യെ സന്ദര്‍ശിച്ചാണ് രാജേശ്വരി പരാതി
ബോധിപ്പിച്ചത്. പരാതി സ്വീകരിച്ച ഡി വൈ എസ് പി അന്വേഷണത്തിനായി കോടനാട്
പൊലീസിന് കൈമാറുകയായിരുന്നു.
കോടനാട് സ്‌റ്റേഷന്‍ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട്
തൃക്കേപ്പാറയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ്
രാജേശ്വരിയും ദീപയും ഇവരുടെ മകനും താമസിക്കുന്നത്. കഴിഞ്ഞ
രണ്ടുമാസത്തോളമായി രാജേശ്വരി വിട്ടിലെത്തിയിട്ടില്ലന്നാണ് ദീപ പറയുന്നത്.
ജിഷയുടെ മരണശേഷം പലവഴിക്കും സാമ്പത്തിക സഹായമെത്തിയിട്ടും നരകിച്ചു
കഴിഞ്ഞിരുന്ന പാപ്പുവിനെ മരണം വരെ ദീപയും മതാവും തിരിഞ്ഞ്
നോക്കിയിരുന്നില്ല. എന്നിട്ട്, മരണശേഷം പാപ്പുവിന്റെ അക്കൗണ്ടില്‍
അവശേഷിക്കുന്ന തുക സ്വന്തമാക്കാനാണ് ഇപ്പോള്‍ ഇവര്‍ തമ്മില്‍ കടിപിടി
കൂടുന്നത്.
2017 നവംമ്പര്‍ 9ന് ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേണ്‍ ഡയറി ഫാമിന് സമീപം
റോഡില്‍് കുഴഞ്ഞ് വീണാണ് പാപ്പു മരണപ്പെട്ടത്.വൈകുന്നേരം ഇന്‍ക്വസ്റ്റ്
നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക
നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ധരിച്ചിരുന്ന
ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍പ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ്
ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പര്‍ 17ന് 452000 രൂപ
അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടര്‍ന്ന് പാപ്പുവിന്റെ സാമ്പത്തീക
ശ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ അമ്പേദ്്കര്‍
ഫൗണ്ടേന്‍ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ
മാറിയിരുന്നെന്നും ഇതില്‍ 432000 രൂപ നിലവില്‍ അവശേഷിക്കുന്നുണ്ടെന്നും
ഇതോടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
.........................................................................................................
Tags: Jisha's mother and sister, death and murder of Jisha, death of Jisha's father, bank account of Pappu, Malayalam News, Thamasoma, written by taking inputs from Marunadan Malayali
അഭിപ്രായങ്ങളൊന്നുമില്ല