ആഘോഷിക്കപ്പെടാതെ പോകട്ടെ ഈ വനിതാ ദിനം.....!!!
ജനിച്ചത് പെണ്‍കുഞ്ഞാണ് എന്നറിയുന്ന
മാത്രയില്‍ കണ്ണിലെ വെളിച്ചവും തിളക്കവും കെട്ടുപോകുന്ന മാതാപിതാക്കളുടെ
എണ്ണം ഇന്നും വളരെ ഏറെയാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഇന്നും കുടുംബത്തില്‍
സ്വീകാര്യത വളരെ കുറവാണ് എന്നതാണ് സത്യം. ഗര്‍ഭസ്ഥ ശിശുവിന്റെ
ലിംഗനിര്‍ണ്ണയം കര്‍ശനമായി നിരോധിച്ചിട്ടും പെണ്‍ഭ്രൂണഹത്യകള്‍ അനുസ്യൂതം
നടക്കുന്ന നാടാണ് നമ്മുടെ ഭാരതം. കേരളവും അതില്‍ നിന്നും വിഭിന്നമല്ല.
പൂമുഖത്തേക്ക് അവളുടെ പ്രവേശനം അഥിതികളെ സത്കരിക്കാന്‍ പലഹാരങ്ങളും
പാനീയങ്ങളുമായി എത്തുക എന്ന ധര്‍മ്മത്തില്‍ മാത്രമെന്ന് കരുതുന്ന
കുടുംബങ്ങളും ഏറെ.
മാലാഖയെപ്പോലെ പുഞ്ചിരിതൂകി, നക്ഷത്രക്കണ്ണുകളോടെ, ഞങ്ങളുടെ ജീവിതത്തിലേക്കും ഒരു പെണ്‍കുഞ്ഞെത്തുമെന്ന പ്രതീക്ഷയില്‍ ഞാനും ഭാര്യ സെലിനും സ്വപ്‌നം കണ്ടുനടന്നിരുന്നു, നീണ്ട പത്തുവര്‍ഷക്കാലത്തോളം....! പക്ഷേ, കൊച്ചുവര്‍ത്തമാനങ്ങളും കുസൃതികളുമായി പപ്പയും അമ്മയും നെയ്തു വച്ച സ്വപ്‌നക്കൂട്ടിലേക്ക് അവള്‍ വന്നില്ല, പകരം ആ കൂട്ടിലേക്ക് മൂന്നാമതും ഒരു മകനെത്തി, എറിക്‌സണ്‍. അങ്ങനെ പത്തുവര്‍ഷത്തെ ഞങ്ങളുടെ തപസ്യയും വിഫലമായി. ഇന്നും കൊച്ചരിപ്പല്ലുകള്‍ കാട്ടി, പളുങ്കുപാത്രത്തില്‍ ചിതറിവീഴുന്ന മുത്തുമണികള്‍ പോലെ പൊട്ടിച്ചിരിച്ച്, കുസൃതികള്‍ കാട്ടി കളിച്ചു തിമിര്‍ക്കുന്ന പെണ്‍കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു വേദന നിറയും..... നഷ്ടബോധത്തിന്റെ......! പിറക്കാതെ പോയ മകളെക്കുറിച്ചോര്‍ത്ത്.....!!!
ഞാനും ഭാര്യ സെലിനും മക്കളായ ബെന്‍സനും സിബിനും എറിക്‌സനും അടങ്ങുന്ന ഞങ്ങളുടെ കൊച്ചുകുടുംബത്തില്‍ കുടുംബകാര്യങ്ങളെല്ലാം നോക്കി നടത്തിയത്, ഇപ്പോഴും നടത്തുന്നത്, ഞങ്ങള്‍ അഞ്ചു പേരും ഒരുമിച്ചുതന്നെ. ആണ്‍മക്കളാണ് എന്നുകരുതി എന്റെ മക്കള്‍ അടുക്കളയില്‍ കയറാതിരിക്കുന്നില്ല. അമ്മയെ അവര്‍ക്കാവുന്ന വിധത്തില്‍ അവര്‍ സഹായിച്ചു തന്നെയാണ് വളര്‍ന്നത്. മൂത്ത രണ്ടുമക്കളും വിദേശത്തേക്ക് ജോലിക്കു പോകുംവരെ കുടുംബകാര്യങ്ങളില്‍, അടുക്കളയില്‍ ഉള്‍പ്പടെ, ഞങ്ങള്‍ ഏവരും സഹായിച്ചിരുന്നു. കൊച്ചുകൊച്ചു തമാശകളുമായി അടുക്കള ജോലികള്‍ ഞങ്ങള്‍ ഏവരും ഒത്തൊരുമയോടെ ചെയ്തു. ഞാന്‍ കുടുംബനാഥനാണ് എന്നും എനിക്ക് അടുക്കളയിലേക്കു പ്രവേശനമില്ല എന്നും എല്ലാം എനിക്കു ഭാര്യ തന്നെ കൊണ്ടുത്തരണമെന്നും കരുതുന്ന യാഥാസ്ഥിതികനായ ഒരു ഭര്‍ത്താവല്ല ഞാന്‍. മറിച്ച്, ഭാര്യയോടൊപ്പം, സാധിക്കുന്ന സമയങ്ങളിലെല്ലാം, അവളെ അടുക്കള ജോലിയില്‍ സഹായിക്കുന്ന, സഹായിക്കാന്‍ ഇഷ്ടപ്പെടുന്ന, ഒരു ഭര്‍ത്താവാണു ഞാന്‍. എനിക്കൊരു മകളുണ്ടായിരുന്നുവെങ്കില്‍, എല്ലാവരെയും സ്‌നേഹത്തില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന, തകര്‍ക്കാനാവാത്ത ഒരു കണ്ണിയായി അവള്‍ നിലകൊള്ളുമായിരുന്നു. എങ്കിലും നിരാശയില്ല......! കാരണം, മുതിര്‍ന്ന രണ്ട് ആണ്‍മക്കളും വിവാഹിതരായി, അങ്ങനെ ഞങ്ങളുടെ കുടുംബത്തിലേക്ക് രണ്ട് മരുമക്കളെത്തി.... അല്ല, ചിപ്പിയും ജോമിനും ഞങ്ങള്‍ക്കു മരുമക്കളല്ല, മക്കളാണ്. പിറക്കാതെ പോയ പെണ്‍കുഞ്ഞിന്റെ സ്ഥാനത്ത് ദൈവം നല്‍കിയ രണ്ടു പെണ്‍കുട്ടികള്‍....!!
കുടുംബത്തില്‍ മാത്രമല്ല, സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം വളരെ വലുതാണ്. പുരുഷന്മാരെക്കാള്‍ അവള്‍ക്കാണു പ്രാധാന്യമുള്ളത്. കുടുംബത്തിലും സമൂഹത്തിലും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കേണ്ടവളാണ് അവള്‍. ലൈംഗികതയില്‍ പുരുഷന്റെ ഉത്തരവാദിത്വം അവസാനിക്കുമ്പോള്‍, ഒരു കുടുംബത്തിനു വേണ്ടി ഒരു മെഴുതിരി നാളം പോലെ അവള്‍ ഉരുകിത്തീരുന്നു. ലൈംഗികതയുടെ ആസ്വാദനത്തിനപ്പുറത്ത്, ജനനമെന്ന വലിയൊരു ഉത്തരവാദിത്വത്തിനായി അവള്‍ സ്വയം ഉരുകിത്തീരുന്നു. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയും അതിനു ശേഷമുള്ള മുലയൂട്ടല്‍ കാലവുമെല്ലാം സ്ത്രീയ്ക്കു നഷ്ടമാക്കുന്നത് അവളുടെ വിലപ്പെട്ട ജീവിതാസ്വാദന കാലം തന്നെയാണ്. പക്ഷേ, ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ അവള്‍ സഹിക്കേണ്ടിവരുന്ന വേദനകളും പിന്നെ അവരെ ഉത്തമപൗരന്മാരായി വളര്‍ത്താന്‍ അവള്‍ സഹിക്കുന്ന കഷ്ടപ്പാടുകളുമായി തുലനം ചെയ്യുമ്പോള്‍, പുരുഷനു സ്വയം തീരുമാനിക്കാവുന്നതേയുള്ളു അവന്റെ സ്ഥാനം എവിടെയാണ് എന്ന്...!!
പ്രസവവും മുലയൂട്ടലും കുഞ്ഞിനെ വളര്‍ത്തലുമല്ല, മറിച്ച് പുരുഷന്‍ ചെയ്യുന്ന ഏതൊരു ജോലിയും തങ്ങള്‍ക്കു ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കാണിച്ചവളാമാണ് സ്ത്രി. വിമാനം പറത്തുന്നതു മുതല്‍ തെങ്ങില്‍ കയറാന്‍ വരെ അവള്‍ പഠിച്ചു കഴിഞ്ഞു. വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി തെരുവിലേക്കിറങ്ങുന്ന സ്ത്രീകളുടെ മനസിലും സ്വന്തം കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ മാത്രം.....! ക്ഷമയിലും സഹനശക്തിയിലുമെല്ലാം അവള്‍ ഏറെ മുന്നിലാണ്. ശരീരം പിളര്‍ന്നു രണ്ടായി മാറുന്നത്ര വേദന അനുഭവിച്ചാണ് അവള്‍ ഓരോ കുഞ്ഞുങ്ങളെയും ജനിപ്പിക്കുന്നത്. വേദനയില്ലാതെ പ്രസവിക്കാന്‍ ഇന്നത്തെ കാലത്ത് ഏറെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും അവളുടെ സഹനത്തോളം പോന്ന സഹനം കണ്ടെത്തുവാന്‍ കഴിയില്ല തന്നെ....!
പക്ഷേ, ദൈവത്തിന്റെ ഒരു ഹിതമനുസരിച്ച് ചില കാര്യങ്ങള്‍ക്ക് എന്തുകൊണ്ടോ ഒരു മുന്‍ഗണന പുരുഷന്മാര്‍ക്ക് ഉണ്ടായിപ്പോയി. അത് ആരുടേയും കുറ്റമല്ല. പുരുഷനും സ്ത്രീയും ചേരുമ്പോള്‍ മാത്രമേ ഒരു പൂര്‍ണ്ണ മനുഷ്യന്‍ ഉണ്ടാകുന്നുള്ളു. ഹിന്ദു മതത്തിലെ അര്‍ദ്ധ നാരീശ്വര സങ്കല്പവും വിളിച്ചോതുന്നത് ഇതുതന്നെ. പുരുഷന്മാര്‍ കൈയ്യടക്കി വച്ച ഓരോ മേഖലകളും അവള്‍ ഒന്നൊന്നായി കീഴടക്കിക്കൊണ്ടിരിക്കുന്നു. എങ്കിലും ഒരു കുടുംബത്തിന്റെ നിലനില്‍പ്പും ഭദ്രതയും അടിത്തറയുമെല്ലാം സ്ത്രീയില്‍ നിക്ഷിപ്തമാണ്. അവളാണ് കുടുംബത്തിന്റെ ആണിക്കല്ല്. അവളില്ലെങ്കില്‍ കുടുംബത്തിനു നിലനില്‍പ്പില്ല. അവളില്ലെങ്കില്‍ വിളക്കണഞ്ഞ നെയ്ത്തിരി പോലെയാകും ഓരോ കുടുംബവും. അവള്‍ കുടുംബത്തിന്റെ തിരിനാളമാണ്. കുടുംബമാണ് വിളക്ക്. അത് എന്നെന്നും പ്രകാശിക്കണമെങ്കില്‍ എണ്ണയായി ഭര്‍ത്താവ് അല്ലെങ്കില്‍ പുരുഷന്‍ അവള്‍ക്കൊപ്പമുണ്ടാകണം. എങ്കില്‍ മാത്രമേ ഒരു തിരിനാളമായ് അവള്‍ക്ക് നിറഞ്ഞുപ്രകാശിക്കാന്‍ കഴിയൂ.....! നിലവിളക്ക് കുടുംബവും എണ്ണ ഭര്‍ത്താവും തിരിനാളം സ്ത്രീയുമാണ്. കാരണം കത്തിയെരിയുവാനുള്ള കഴിവ് അവള്‍ക്കു മാത്രമേയുള്ളു. ദൈവത്തിന്റെ ആ സൃഷ്ടി അത്രയേറെ മഹനീയവും മഹത്തരവുമാണ്....!!
തിരി കത്തിയെരിയുമ്പോഴാണ് വിളക്കിന് പൂര്‍ണ്ണതയുണ്ടാകുന്നത്. അതുപോലെ തന്നെയാണ് ഒരു കുടുംബത്തില്‍ ഭാര്യയ്ക്ക് അല്ലെങ്കില്‍ അമ്മയ്ക്ക് ഉള്ള സ്ഥാനവും. സ്ത്രീയില്ലാത്ത കുടുംബത്തിന് പരിപൂര്‍ണ്ണതയില്ല. പക്ഷേ, അതിനര്‍ത്ഥം എല്ലാ സ്ത്രീകളും കത്തി എരിയണമെന്നല്ല. ഒരു കുടുംബത്തിനു വേണ്ടി, അത് നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ വേണ്ടി, സ്ത്രീ അധ്വാനിക്കുന്നതു പോലെ മറ്റാര്‍ക്കും സാധിക്കില്ല. കത്തിയെരിയല്‍ സാധ്യമാകുന്നത് സ്ത്രീയിലൂടെ മാത്രം. ക്ഷമിക്കാനും സഹിക്കാനും കുടുംബത്തെ നയിക്കാനും എന്നുവേണ്ട അവളില്ലെങ്കില്‍ ഒരു കുടുംബത്തിന്റെ വിളക്കണഞ്ഞു എന്നുതന്നെയാണ് സാരം. ഭരണാധികാരി ആവണമെങ്കില്‍ പോലും അവര്‍ തന്നെയാണ് ഒന്നാമത്. സ്ത്രീ തന്നെയാണ് മുന്നില്‍. പക്ഷേ അവരത് കൈകാര്യം ചെയ്യുമ്പോള്‍ ഒരു തങ്കക്കുടം പോലെ, ഒരു ചില്ലുപാത്രം പോലെ അത് ഉടഞ്ഞുപോകരുത്.
സ്ത്രീ കുടുംബത്തിന്റെ വിളക്കു തന്നെ. എണ്ണയായി ഊര്‍ജ്ജം പകരാന്‍ ഭര്‍ത്താവ് കൂടെയുണ്ടെങ്കിലും ചില സ്ത്രീകള്‍ക്ക് ആ ഊര്‍ജ്ജം വലിച്ചെടുക്കാന്‍ സാധിക്കുന്നില്ല. സിനിമകളിലും മറ്റും കാണുന്ന തരത്തില്‍ പൊങ്ങച്ചം കാണിച്ച്, ഉത്തരവാദിത്വരഹിതമായി പെരുമാറുന്ന, ഭര്‍ത്താവിനെ പട്ടിണിക്കിടുന്ന, അന്തസില്ലാതെ പെരുമാറുന്ന വലിയൊരു വിഭാഗം സ്ത്രീകളും ഇന്നുണ്ട്. ഇവരുടെ ധാര്‍ഷ്ട്യത്തിലും അഹന്തയിലും പെട്ട് ജീവിതം നരകതുല്യമായി പോകുന്ന നിരവധി പുരുഷന്മാരുമുണ്ട്. പരസ്പര പൂരകങ്ങളായി സ്ത്രീയും പുരുഷനും വര്‍ത്തിക്കുമ്പോള്‍ മാത്രമേ കുടുംബമെന്ന നിലവിളക്ക് പ്രകാശം ചൊരിയുകയുള്ളു. സ്ത്രീ സമത്വമെന്നാല്‍ പുരുഷന്റെ തലയില്‍ കയറി നിരങ്ങല്‍ എന്നല്ല, മറിച്ച് പരസ്പര സഹവര്‍ത്തിത്വത്തോടെ മുന്നോട്ടു പോവുക എന്നാണ് എന്ന് പല സ്ത്രീകള്‍ക്കും അറിയില്ല. നല്ലതും ചീത്തയും തിരിച്ചറിഞ്ഞേ പറ്റൂ. എത്രവലിയ നിലവിളക്കായാലും കരിന്തിരി കത്താതിരിക്കണമെങ്കില്‍ അതില്‍ എണ്ണ ഉണ്ടായിരിക്കണം. ആ ഉത്തരവാദിത്വം ഭര്‍ത്താവില്‍ നിക്ഷിപ്തമാണ്, അഥവാ പുരുഷനില്‍ നിക്ഷിപ്തമാണ്. അപ്പോള്‍ സ്ത്രീ എന്ന തിരി കരിന്തിരി ആകാതെ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിന്റെതാണ്, പുരുഷന്റെതാണ്. അതിനാല്‍ സത്യത്തിന്റെ നല്ലെണ്ണയായി മാറാന്‍ പുരുഷനും സമൂഹത്തിനും കഴിയണം. അത് ഉണ്ടാകേണ്ടത് ഉയര്‍ന്ന ചിന്താഗതിയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നുമാണ്.
അടുക്കളയില്‍ ഹോമിക്കപ്പെടാനുള്ളതല്ല അവളുടെ ജീവിതമെന്ന് അവള്‍ കാണിച്ചു തന്നത് സ്വന്തം ജീവിതത്തിലൂടെയാണ്. അസാധ്യമെന്ന് സമൂഹം വിധിയെഴുതിയതെല്ലാം സാധ്യമാക്കിക്കൊണ്ടാണ് അവളത് തെളിയിച്ചത്. എങ്കിലും അവള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളുടെ, വിവേചനത്തിന്റെ ആരംഭം ഓരോ കുടുംബങ്ങളില്‍ നിന്നുമാണ്. എന്തിനും ഏതിനും അവള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. സ്ത്രീയെന്നാല്‍ ഭക്ഷണമുണ്ടാക്കാനും വസ്ത്രങ്ങള്‍ തേച്ച് ഇസ്തിരിയിടാനും വീട് തൂത്തുവാരാനും പാത്രം കഴുകാനും മാത്രമുള്ള ഒരു ജീവിയായി മാത്രം ഇന്നും അവളെ കാണുന്ന സമൂഹത്തില്‍ ഈ വനിതാ ദിനത്തിന് എന്തു പ്രസക്തിയാണുള്ളത്....???
സമ്പൂര്‍ണ്ണ മൂല്യച്യുതി വന്ന ഈ കാലഘട്ടത്തില്‍ വനിതാ ദിനത്തെക്കുറിച്ച് ഇങ്ങനെ എഴുതിയതു കൊണ്ടു കാര്യമില്ല. പക്ഷേ, എവിടെനിന്നെങ്കിലും തുടങ്ങിയേ തീരൂ. അവള്‍ കൂടുതല്‍ സ്വതന്ത്രയായേ തീരൂ. മതില്‍ക്കെട്ടുകള്‍ ഭേതിച്ച് ചിന്തിക്കാന്‍ അവള്‍ക്കു കഴിയണം. പക്ഷേ, അപ്പോഴും ഓര്‍മ്മിക്കുക, പുരുഷന്‍ സ്ത്രീയുടെ ശത്രുവല്ല, മറിച്ച് പകുതി ജീവനും പകുതി ആത്മാവും പകുതി ശരീരവുമാണ് എന്ന്. അവനില്ലാതെ അവളില്ല, അവളില്ലാതെ അവനും. അതിനാല്‍ പടവെട്ടുകയല്ല, പരസ്പരം അംഗീകരിക്കാന്‍ കഴിയണം. പരസ്പരം മനസിലാക്കാന്‍ കഴിയണം. പരസ്പരം അകറ്റി നിറുത്തുകയല്ല, മറിച്ച് ഒത്തൊരുമയോടെ നീങ്ങുകയാണ് വേണ്ടത്. സ്‌കൂള്‍ തലം മുതല്‍ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളെയും പരസ്പരം മാറ്റിയിരുത്തി വളര്‍ത്തിക്കൊണ്ടുവരുന്ന രീതിക്ക് മാറ്റമുണ്ടാവണം. സ്ത്രീയെയും അവളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെയും പുരുഷന്‍ അറിഞ്ഞു വളരണം. അതുപോലെ തന്നെ സ്ത്രീകളും. പരസ്പരം ഊര്‍ജ്ജവും പ്രചോദനവുമാകുമ്പോള്‍ മാത്രമേ ആരോഗ്യകരമായ സമൂഹം ഉണ്ടാവുകയുള്ളു.
സ്ത്രീയും പുരുഷനും തമ്മില്‍ ഒത്തു ചേര്‍ന്നാല്‍ സൗഹൃദമല്ല, മറിച്ച് കാമമാണ് ഉണ്ടാവുക എന്ന തെറ്റായ ആശയം 'നിറം' എന്ന ചിത്രത്തിലൂടെ മലയാളി മനസിലേക്കിട്ട സംവിധായകനാണ് കമല്‍. സങ്കുചിതമായ സ്വന്തം മനസിന്റെ പരിമിതികളില്‍ നിന്നും ചിന്തിക്കുന്ന ഒരു സംവിധായകന് ഇതേ പറയാന്‍ കഴിയൂ. ഇവിടെ ശക്തമായ സ്ത്രീപുരുഷ സൗഹൃദങ്ങള്‍ ഉണ്ടാവണം. സ്ത്രീയും പുരുഷനും ഒന്നടുത്തിരുന്നാല്‍ അവിടെ നടക്കുന്നത് അവിഹിത ബന്ധമല്ല, മറിച്ച്, അതിദൃഢമായ ഒരു സൗഹൃദബന്ധമാണ് എന്ന് സമൂഹം മനസിലാക്കണം. കൈയില്‍ പിടിച്ചതിനും അടുത്തിരുന്നതിനും കെട്ടിപ്പിടിച്ചതിനും ലൈംഗികതയുടേയും അവിഹിത ബന്ധത്തിന്റെയും മാനം നല്‍കി വ്യക്തി ജീവിതം കുട്ടിച്ചോറാക്കുന്ന അവസ്ഥയ്ക്കും അപ്പോള്‍ മാത്രമേ അറുതി വരികയുള്ളു.
സൃഷ്ടിപരമായി, ലൈംഗിക കാര്യങ്ങളില്‍ പുരുഷന്‍ പെട്ടെന്നു തന്നെ ഉത്തേജിതനാകുന്നു. പക്ഷേ, അതിനര്‍ത്ഥം അവന്‍ മുന്നിലെത്തുന്ന മുഴുവന്‍ സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നവന്‍ എന്നല്ല. ഒരുമുറിയില്‍ ഒരുമിച്ചുറങ്ങിയാലും അരുതാത്തതൊന്നും നടക്കാത്തത്ര സ്വഭാവ ശുദ്ധിയുള്ള പുരുഷന്മാര്‍ ധാരാളമുണ്ട് നമുക്കിടയില്‍. അത്തരത്തിലുള്ള പുരുഷന്മാരും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്ന സ്തീകളുമാണ് സമൂഹത്തിന് ആവശ്യം. വിമാനം പറത്തിയാലും തെങ്ങില്‍ കയറിയാലും ആനയെ മെരുക്കിയെടുത്താലും സമൂഹത്തില്‍ ഉന്നതിയില്‍ എത്തണമെങ്കില്‍ സ്ത്രീകളുടെ മനോഭാവത്തിലും മാറ്റമുണ്ടാവണം. ശത്രുവല്ല പുരുഷന്‍, മറിച്ച് നിങ്ങളുടെ തന്നെ പാതി ജീവനാണ്. അതുപോലെ തന്നെ, പുരുഷന്‍ കാല്‍ക്കീഴിലിട്ട് ചവിട്ടിയരക്കാനും പുറം ലോകം കാണിക്കാതെ വീടിനകത്തിട്ട് പൂട്ടാനും ശ്രമിക്കുന്നത് നിങ്ങളെത്തന്നെയാണ്. നിങ്ങള്‍തന്നെയാണ് പുരുഷന്‍, നിങ്ങള്‍ തന്നെയാണ് സ്ത്രീയും. സ്ത്രീയും പുരുഷനും രണ്ടുപേരല്ല, മറിച്ച് ഒരു വ്യക്തിയുടെ രണ്ടു വശങ്ങള്‍ മാത്രം. അങ്ങനെയാണ് അവള്‍ വാമഭാഗമായത്. അവള്‍ നരകിക്കേണ്ടവള്‍ അല്ല, മറിച്ച് നിങ്ങളോളം പ്രാധാന്യമര്‍ഹിക്കുന്ന മനുഷ്യജീവിയാണവള്‍. മാറേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാടാണ്.... സമൂഹത്തില്‍ മാറ്റമുണ്ടാകാത്തിടത്തോളം കാലം ആഘോഷിക്കപ്പെടാതെ പോകട്ടെ ഓരോ വനിതാദിനവും.....!!
എന്റെയും സെലിന്റെയും മനസില്‍ പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ വാരിവിതറിയാണ് മകന്‍ സിബിന് കുഞ്ഞുജനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത എത്തിയത്. കിന്നരി തലപ്പാവും കൊച്ചുടുപ്പുകളും തുന്നി കൊച്ചുമകള്‍ക്കായി ഞങ്ങള്‍ കാത്തിരുന്നു. പക്ഷേ, എത്തിയത് അവളല്ല, അവന്‍....! നക്ഷത്രക്കണ്ണുകളും മനംമയക്കുന്ന ചിരിയുമായി കുഞ്ഞു റയാന്‍.....!! ദൈവത്തിന്റെ കണ്ണില്‍ ആണിനും പെണ്ണിനും വ്യത്യാസമില്ലെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനെന്ന പോലെ, റയാന്‍ വിടര്‍ന്നു ചിരിക്കുന്നു, പല്ലില്ലാത്ത മോണ കാട്ടി.......!! അതേ..... അവരെ വേര്‍തിരിക്കാതിരിക്കുക, പരസ്പരം മനസിലാക്കി, പരസ്പരം അറിഞ്ഞ്, പരസ്പരം സഹായിച്ച് അവര്‍ വളരട്ടെ......! അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്, അല്ല, നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്....!!

എന്ന് നിങ്ങളുടെ സ്വന്തം
ബെന്നി ജോസഫ് ജനപക്ഷം
Tags: International womens' day, March 8, freedom of women, life of women,
(India got Independence in 1947, but, women are still struggling for
doing things as her wish. Even today, she is confined in four walls.
Though she conquered many men dominating areas, her life is still
pathetic. She is not allowed to go out independently.)
അഭിപ്രായങ്ങളൊന്നുമില്ല