ശ്രീനാരായണ വിദ്യാപീഠം അധ്യാപകനേതാക്കള്‍ ആശുപത്രിയില്‍
എറണാകുളം കളക്ടറേറ്റിനു മുന്നില്‍ നിരാഹാരം കിടന്ന ശ്രീനാരായണ വിദ്യാപീഠം
അധ്യാപകരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആരോഗ്യസ്ഥിതി
മോശമായതിനെത്തുടര്‍ന്നാണ് സുധീര്‍ കൊല്ലാറ ഉള്‍പ്പടെയുള്ള നേതാക്കളെ
ആശുപത്രിയിലേക്കു മാറ്റിയത്.
സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യാവസാനം കൂടെ നിന്ന
പേരന്റ്-ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതാവ് ബോബി എസ് ആറിനെ അങ്കമാലി പോലീസ്
അറസ്റ്റു ചെയ്തുകൊണ്ടുപോയി. രണ്ടു ചെക്ക് കേസിലെ പ്രതിയാണ് ഇയാള്‍. ഇതിനു
പുറമെ, ശ്രീനാരായണ കോളജ് മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തിയെന്ന കാരണത്താല്‍
തൃപ്പൂണിത്തുറ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി 21 മുതല്‍ തൃപ്പൂണിത്തുറ
ശ്രീനാരായണ വിദ്യാപീഠം സ്‌കൂളിലെ ചില അധ്യാപകരും അനധ്യാപകരും അനിശ്ചിത കാല
സമരം നടത്തിവരികയായിരുന്നു. സ്‌കൂളിനു മുന്നില്‍ പന്തല്‍ കെട്ടി സമരം
നടത്തിയിട്ടു പ്രയോജനമില്ലെന്നു കണ്ടതോടെ സമരക്കാര്‍ എറണാകുളം
കളക്ടറേറ്റിനു മുന്നിലേക്കു സമരം മാറ്റിയിരുന്നു. സമരക്കാരെ ലേബര്‍
കമ്മീഷന്‍ 9 പ്രാവശ്യം ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. ഈ ചര്‍ച്ചകളില്‍
ഒന്നില്‍ പോലും പങ്കെടുക്കാന്‍ ഇവര്‍ തയ്യാറായില്ല. മാത്രവുമല്ല, ഹൈക്കോടതി
ഉത്തരവു പ്രകാരം ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ സ്‌കൂള്‍
മാനേജ്‌മെന്റ് തയ്യാറുമായിരുന്നു. പക്ഷേ, അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍
മാത്രമേ ശമ്പളം വര്‍ദ്ധിപ്പിക്കൂ എന്ന നിബന്ധനയ്‌ക്കെതിരെയാണ് ജീവനക്കാര്‍
ഇപ്പോള്‍ സമരം നടത്തുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഈ കടുംപിടുത്തം
ഒഴിവാക്കപ്പെടേണ്ടതാണ്. പക്ഷേ, ശമ്പളവര്‍ദ്ധനവ് അനുവദിച്ച സാഹചര്യത്തില്‍,
വിദ്യാര്‍ത്ഥികളുടെ പഠനവും പരീക്ഷയും തടസപ്പെടാതെ സമരം
നിര്‍ത്തുകയായിരുന്നു ജീവനക്കാര്‍ ചെയ്യേണ്ടിയിരുന്നത്. സ്‌കൂള്‍
മാനേജ്‌മെന്റും ജീവനക്കാരുമായി തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു
തീരുമാനത്തില്‍ എത്തിച്ചേരാമായിരുന്നു.
Boby S R, Representative, Parent teachers Association, Sree Narayana Vidya Peetam, Thripunithura
തൊഴില്‍ പരമായ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ലേബര്‍ കോടതി ആണെന്നും
തര്‍ക്കമുണ്ടെങ്കില്‍ നിങ്ങള്‍ ലേബര്‍ കോടതിയെ സമീപിക്കണമെന്നും ജില്ലാ
കളക്ടര്‍ കെ മുഹമ്മദ് സഫിറുള്ള വ്യക്തമാക്കിയെങ്കിലും സമരം ചെയ്യാനുളള
അവകാശം ഇന്ത്യന്‍ ഭരണകൂടം ഓരോ പൗരനും നല്‍കുന്നുണ്ടെന്ന് സമരക്കാരും
വ്യക്തമാക്കി. കളക്ടറേറ്റിനു മുന്നില്‍ ജീവനക്കാര്‍ ഇപ്പോഴും സമരം
നടത്തുന്നുണ്ടെങ്കിലും ഇവര്‍ നിരാഹാര സമരം അവസാനിപ്പിച്ചു.
സമരം നടത്തിയ ജീവനക്കാരെ ഇനിയൊരിക്കലും സ്‌കൂളില്‍ തിരിച്ചെടുക്കില്ല എന്ന്
ശ്രീനാരായണ വിദ്യാപീഠം സ്‌കൂള്‍ മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.
Tags: Employees of Sree Narayana Vidyapeetam School Thripunithura, CBSE school Kerala, labor dispute Kerala, teachers on strike
Meta Description: Employees of Sree Narayana Vidyapeetam, Thripunithura are on indefinite strike for increasing their salary. The strike was started in front of the school, but now it is shifted to Collectorate, Ernakulam.
അഭിപ്രായങ്ങളൊന്നുമില്ല