ആടിനെ പട്ടിയാക്കുന്ന തന്ത്രങ്ങള്‍: കൈഷക് ബാബു, ശ്രീനാരായണ വിദ്യാപീഠം, തൃപ്പൂണിത്തുറ
(A group of teachers and non teaching staff at Sree Narayana Vidyapeetam, Tripunithura is on indefinite strike since February 21,
2018 for inreasing their salary. Kaishak Babu, management head of the
school explains his stand on the strike.)
തൃപ്പൂണിത്തുറയിലെ വിദ്യാപീഠം സ്‌കൂളില്‍ യൂണിയന്‍ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്നുള്ള അറിയിപ്പു വന്നപ്പോള്‍ അതിന്റെ പ്രവര്‍ത്തകരെ
മനസിലാക്കുവാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തി ലഭിച്ച വിവരങ്ങള്‍
ആശങ്കാജനകമായിരുന്നു. സാധാരണ അധ്യാപക യൂണിയനുകള്‍ കെട്ടിപ്പടുക്കുന്നതും
കൊണ്ടു നടക്കുന്നതും പരിണിതപ്രജ്ഞരും ശ്രേഷ്ഠരുമായ ഒരു പറ്റം
അധ്യാപകരായിരിക്കും എന്നുള്ള ധാരണ തിരുത്തേണ്ടി വന്നിരിക്കുന്നു.
കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് എന്ന സംഘടനയുടെ പ്രസിഡന്റ്
പെട്രോള്‍ പമ്പ് ഉടമസ്ഥനായ ശ്രീ സുനില്‍ കുന്നാര്‍ ആണ്.
സെക്രട്ടറിയാകട്ടെ, ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്നുവെന്ന് അവകാശപ്പെടുന്ന
ഒരു മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും. ഇവരുടെ വിദ്യാഭ്യാസ രംഗത്തെ
പരിചയങ്ങളെപ്പറ്റി അറിവില്ല. കഴിഞ്ഞ ആഗസ്റ്റ് മാസം മുതല്‍ സ്‌കൂളില്‍
പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഇവര്‍ മാനേജ്‌മെന്റിന് ഒരു ഡിമാന്റ് നോട്ടീസ്
തന്നിരുന്നു. അതിലെ പ്രമുഖമായ വിഷയം ഹാജര്‍ പഞ്ചിംഗ് സമയത്തില്‍
അരമണിക്കൂര്‍ ഗ്രേസ് ടൈം കൊടുക്കണമെന്നായിരുന്നു. അതായത്, 30 മിനിറ്റ് വൈകി
വരാന്‍ അവസരം നല്‍കണമെന്ന്. ഇതിനെപ്പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ഈ ആവശ്യം
പ്രത്യേകമായി വേണ്ടത് ശ്രീമതി ലിജി ജോസഫ് എന്ന അധ്യാപികയ്ക്ക് ആയിരുന്നു.
അവരുടെ വീട്ടില്‍ വലിയ തോതില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നതു കൊണ്ട്
കുട്ടികളെ വൈകി അയച്ചതിനു ശേഷം മാത്രം സ്‌കൂളിലേക്കു പുറപ്പെടുന്നതു
കൊണ്ടാണ് അവര്‍ വൈകി വരുന്നത് എന്നു വെളിപ്പെടുത്തിയിരുന്നു.
ശ്രീമതി ലിജി ജോസഫാണ് യൂണിയന്റെ സെക്രട്ടറി. ദിവിന്‍ ദാസ് എന്ന അധ്യാപകനാണ്
സ്‌കൂളിലെ സംഘടനയുടെ പ്രസിഡന്റ്. മുന്‍പ്, ഒരു സ്‌കൂള്‍ പരിപാടി
ഏറ്റെടുത്തു നടത്താനുള്ള ചുമതല ദിവിന്‍ ദാസിന് പ്രിന്‍സിപ്പാള്‍ നല്‍കി.
എന്നാല്‍ ആ പരിപാടി ഒരു വന്‍ ദുരന്തമായി തീര്‍ന്നു. ഒരു സീറ്റിംഗ്
ഏര്‍പ്പാടുകളോ രക്ഷാകര്‍ത്താക്കളെ ക്ഷണിക്കാനുള്ള ഉത്സാഹമോ ദിവിന്‍ ദാസ്
കാണിച്ചില്ല. കൃത്യവിലോപം കൊണ്ട് പരിപാടി നശിപ്പിച്ച ദിവിന്‍ ദാസിനെ
പ്രിന്‍സിപ്പാള്‍ ശാസിച്ചപ്പോള്‍ കൈയിലിരുന്ന കടലാസുകള്‍ വലിച്ചെറിയുകയും
ക്ഷോഭിക്കുകയും അനുസരണക്കേടു കാണിക്കുകയുമുണ്ടായി. ഈ കൃത്യവിലോപത്തിന് ഒരു
മെമ്മോ കൊടുത്തതിന്റെ അനന്തരഫലമാണ് ലിജി ജോസഫിനൊപ്പം ചേര്‍ന്ന് ദിവിന്‍
ദാസ് യൂണിയന്‍ ഉണ്ടാക്കിയത്.
വ്യക്തിപരമായ അസ്‌കിതകള്‍ക്കു പരിഹാരമായാണ് വൈരനിര്യാതനബുദ്ധിയോടുകൂടി
ഇവര്‍ യൂണിയനുകളിലേക്ക് ആളുകളെ ചേര്‍ക്കാന്‍ തുടങ്ങിയത്. ഇവര്‍ കഠിനമായി
പരിശ്രമിച്ചിട്ടും യൂണിയനില്‍ കൂടുതല്‍ ആളുകള്‍ ചേരാതെ വന്നപ്പോള്‍ പുതിയ
തന്ത്രങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി. സ്‌കൂളിലെ ഏറ്റവും സൗമ്യനായ
അധ്യാപകന്‍ ആര്‍ ശ്യാം കുമാര്‍ ഒരു കുട്ടിയെ പുറത്തടിച്ചു എന്നു പറഞ്ഞ്
ആക്ഷേപമുയര്‍ന്നപ്പോള്‍ ആ അധ്യാപകനെ സസ്‌പെന്‍ഷനില്‍ നിറുത്തി. ആ
കുട്ടിയുടെ മാതാപിതാക്കള്‍ ജെ ജെ ആക്ട് (Juvenile Justice Act) പ്രകാരം
പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ അധ്യാപകനെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി
പിരിച്ചുവിട്ടു. എന്നാല്‍ ഈ കുട്ടിയുടെ മാതാപിതാക്കള്‍ ഇതില്‍
സംതൃപ്തരായില്ല. ഈ അധ്യാപകനെ സ്‌കൂളിലേക്ക് ആയുഷ്‌കാലം
തിരിച്ചെടുക്കില്ലെന്ന കരാര്‍ എഴുതിക്കൊടുക്കണമെന്ന് അവര്‍
ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അതും ചെയ്തു. ജെ ജെ ആക്ട്
പ്രകാരം രണ്ടാമതും ഒരു സംഭവമുണ്ടായി. വിദ്യാപീഠത്തിലെ പ്രഗത്ഭയായ ഇംഗ്ലീഷ്
അധ്യാപിക സില്‍ജ പ്രഭാകന്‍ ഒരു കുട്ടിയെ മാനസികമായും ശാരീരികമായും
പീഡിപ്പിക്കുന്നു എന്ന ആക്ഷേപം കൂടി പ്രിന്‍സിപ്പലിനു കിട്ടി. ആ
അധ്യാപികയെയും ഉടനടി സസ്‌പെന്‍ഷനില്‍ നിറുത്തിയെങ്കിലും ഈ കുട്ടിയുടെ
മാതാപിതാക്കള്‍ അതുകൊണ്ടു തൃപ്തിയാവാതെ അവരെയും പിരിച്ചു വിടണമെന്നും
ആയുഷ്‌കാലം തിരിച്ചെടുക്കുകയില്ലെന്നു കരാര്‍ വേണമെന്നും നിര്‍ബന്ധം
പിടിച്ചു. മാനേജ്‌മെന്റ് അതു സമ്മതച്ച് തദ്ദനുസരണമായ കാര്യങ്ങള്‍
അംഗീകരിച്ചു. ജെ ജെ ആക്ട് രണ്ടുവശത്തേക്കും വെട്ടാവുന്ന ഇരുതല
മൂര്‍ച്ചയുള്ള ആയുധമാണ്. ആ പ്രഹരമേറ്റ് മനുഷ്യജീവനുകള്‍ പൊലിയരുത് എന്നുള്ള
ആഗ്രഹത്തിനു വഴങ്ങിയാണ് ഇതൊക്കെ ചെയ്തത്.
നമുക്ക് ഈ കേസുകളുടെ ഉള്‍ക്കാഴ്ചകളിലേക്കു പ്രവേശിക്കാം.
പ്രൈമറി ക്ലാസില്‍ പഠിക്കുന്ന അജയ് ആര്‍ ബോബിയാണ് ആദ്യത്തെ കുട്ടി.
അച്ഛന്റെ പേര് ബോബന്‍ എസ് ആര്‍ എന്നും അമ്മയുടെ പേര് റംല ബോബന്‍ എന്നുമാണ്.
11-ാം ക്ലാസില്‍ പഠിക്കുന്ന ആല്‍ഫിന്‍ ബോബിയാണ് രണ്ടാമത്തെ കുട്ടി. ഈ
കുട്ടിയുടെ അച്ഛന്റെ പേര് യുടെ പേര് ബോബന്‍ എസ് ആര്‍ എന്നും അമ്മയുടെ പേര്
റംല ബോബന്‍ എന്നുമാണ്. രണ്ടു കുട്ടികളും ഒരേ മാതാപിതാക്കന്മാരുടെ
മക്കളായതില്‍ യാദൃശ്ചികത ഇല്ലായിരിക്കും.
പിന്നെയും പിന്നാമ്പുറത്തേക്കു പോകുമ്പോള്‍ വ്യക്തമാകുന്ന കാര്യങ്ങള്‍
ഇതാണ്. യൂണിയന്റെ സമരകാഹളം മുഴങ്ങിയപ്പോള്‍ അത് സ്റ്റാഫുമായി ചര്‍ച്ച
ചെയ്യാന്‍ വിളിച്ച യോഗത്തില്‍, ഏതു യൂണിയന്‍ എന്തു യൂണിയന്‍ എന്നന്വേഷിച്ച
രണ്ടുപേരാണ് ആര്‍ ശ്യാംകുമാറും ശ്രീമതി സില്‍ജ പ്രഭാകറും. അതുകൊണ്ട് അവരെ
ആക്രമിക്കാനും മാതൃകാപരമായി ശിക്ഷിച്ച് യൂണിയനില്‍ ചേരാത്തവര്‍ക്ക് ഈ
ഗതിയാണ് ഉണ്ടാവുക എന്നും ഭീതിജനകമായ സൂചനകള്‍ കൊടുക്കാന്‍ വേണ്ടി എ കെ പി
റ്റി എ എന്ന ഈയിടെ തല്ലിക്കൂട്ടിയ സംഘടനയുടെ നേതാക്കളാണ് ഈ കുട്ടിയുടെ
മാതാപിതാക്കളായ റംലയും ബോബനും. സ്ഥിരമായി വൈകി വരുന്നതിന് അനുമതി ചോദിച്ച
ശ്രീമതി ലിജി ടീച്ചര്‍ ഈ സംഘടനയുടെ സ്ഥാപക നേതാവാണ് എന്നു മാത്രമല്ല,
സ്‌കൂള്‍ യൂണിയന്റെ സെക്രട്ടറി കൂടിയാണ്. ശ്രീനാരായണ വിദ്യാപീഠം സ്‌കൂള്‍
പൊളിച്ചടുക്കാന്‍ വെമ്പുന്ന ഇവര്‍ മൂന്നുപേരും ഒരേ കുടുംബക്കാരും ഇതിനു
വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്നവരുമാണ്. അതുകൊണ്ടാണ് ജനുവരി ആറിലെ
ലേബര്‍ ഓഫീസിലെ ഒത്തു തീര്‍പ്പു ചര്‍ച്ചകളില്‍ 'വിജയശ്രീലാളിതരായി' എന്നു
വാട്ട്‌സ്ആപ്പ് സന്ദേശം അയച്ച ദിവിന്‍ ദാസിനെ തള്ളി ഫെബ്രുവരി 18 ന് സൂചന
സമരം എന്നും ഫെബ്രുവരി 21 മുതല്‍ അനിസ്ചിതകാല സമരമെന്നും പറഞ്ഞ് സമരകാഹളം
മുഴക്കിയത്. ഇവരുടെ ശക്തികേന്ദ്രവും സാമ്പത്തിക ശ്രോതസും വെളിയിലാണ്.
സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്താണു ചെയ്യുന്നത് എന്നറിയാത്ത
സാധുക്കളാണ്. ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്ന ഇവരോടു പൊറുക്കേണമേ.
അഭിപ്രായങ്ങളൊന്നുമില്ല