Header Ads

മല്ലിക സുകുമാരനെ 'അലക്കി'യെടുത്ത് ട്രോളുകള്‍


നടന്‍ പൃഥ്വിരാജ് സുകുമാരന്റെ അമ്മ മല്ലിക സുകുമാരന്‍ തന്റെ മകന്‍ വാങ്ങിയ കാറുകളെക്കുറിച്ചും മകന് വാഹനങ്ങളോടുള്ള ഇഷ്ടവും വെളിപ്പെടുത്തുന്ന വീഡിയോയില്‍ മലയാളികള്‍ ട്രോളി രസിക്കുകയാണ് ഇപ്പോള്‍. കൃത്യമായി നികുതി അടച്ച്, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത, ഏവരിലും അസൂയ ഉണര്‍ത്തുന്ന ലംബോര്‍ഗിനി എന്ന കാറിനെക്കുറിച്ചും അവരുടെ വീടിന്റെ മുറ്റം അലങ്കരിച്ച വാഹനങ്ങളെക്കുറിച്ചും അവര്‍ പറയുന്നുണ്ട്. വാഹനങ്ങളെക്കുറിച്ച് കൗമുദി ചാനലില്‍ വന്ന ഒരു പ്രോഗ്രാമിലാണ് മല്ലിക സുകുമാരന്‍ തന്റെ മകന്റെ കാറുകളെക്കുറിച്ചു പറയുത്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ടെലിവിഷന്‍ ചാനലില്‍ നടത്തിയ പൊങ്ങച്ചത്തെയും കടത്തിവെട്ടുന്നത് എന്ന രീതിയിലാണ് ഈ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 

റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ട്. റോഡപകടങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് നിലവാരമില്ലാത്ത റോഡുകള്‍. പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ രീതിയിലാണ് ഓരോ റോഡും. പുതിയ റോഡുകള്‍ക്കൊന്നും ആറുമാസത്തില്‍ കൂടുതല്‍ ആയുസുമില്ല. സീറ്റ് ബെല്‍റ്റിടാത്തതിനും ഹെല്‍മറ്റ് വയ്ക്കാത്തതിനും പാത്തിരുന്ന് ചാടിവീണ് പിടികൂടുന്ന പോലീസുണ്ട് നമുക്ക്. പക്ഷേ, പണിത റോഡുകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉറപ്പു വരുത്താനുള്ള സംവിധാനങ്ങളെല്ലാം നിര്‍ജ്ജീവമാണ്. അമിത വേഗമാണ് മറ്റൊരു വില്ലന്‍. റോഡ് സ്വന്തം തറവാട്ടു സ്വത്ത് എന്ന മട്ടിലാണ് മിക്കവരും വാഹനം ഓടിക്കുന്നത്. വാഹനത്തിന്റെ നിയന്ത്രണം കൈയ്യില്‍ കിട്ടിയാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കണ്ടുകൂട എന്നൊരു ഭാവമാണ് മലയാളികള്‍ക്ക്. ഒരുവന്റെ സ്വഭാവ ശുദ്ധിയെക്കുറിച്ചു മനസിലാക്കണമെങ്കില്‍ അവന്റെ ഡ്രൈവിംഗിന്റെ രീതി മാത്രം പരിശോധിച്ചാല്‍ മതിയാകും. 

ഇത്രയേറെ നികുതി നല്‍കി ഒരു വാഹനം നിരത്തിലിറക്കുമ്പോള്‍ നല്ലൊരു റോഡ് നല്‍കുക എന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പണം വാങ്ങാന്‍ പഠിച്ചാല്‍ മാത്രം പോര, മെച്ചപ്പെട്ട സേവനം കൂടി നല്‍കാന്‍ അറിഞ്ഞിരിക്കണം. 

ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്ള, ആഡംബര വാഹനങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ള നിരവധി പേര്‍ ഇന്ത്യയിലുണ്ട്. പക്ഷേ, അവര്‍ക്കും ജീവിക്കാന്‍ വേണ്ടിയും അത്യാവശ്യങ്ങള്‍ക്കു മാത്രം വാഹനം ഉപയോഗിക്കുന്നവര്‍ക്കും എന്തിനാണ് പെട്രോളും ഡീസലുമെല്ലാം ഒരേ വിലയ്ക്കു നല്‍കുന്നത്....? കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നവരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്ന രീയി എത്രയോ മെച്ചമാണ്. കറണ്ടുപോലെ, വെള്ളം പോലെ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ചാര്‍ജ്ജ്. 

മല്ലിക സുകുമാരനു നേരെ പരിഹാസം ചൊരിയുന്ന മലയാളികളുടെ വികാരം വ്യക്തമാണ്. പണമുള്ളവനോടു തോന്നുന്ന വെറും അസൂയ. അവര്‍ അവരുടെ മകന്‍ വാങ്ങിയ കാറിനെക്കുറിച്ചു പറഞ്ഞു. അതിന് കണ്ടുനില്‍ക്കുന്നവര്‍ക്ക് എന്ത്...??? പണക്കാരോടും സെലിബ്രിറ്റികളോടും സൗഹൃദം സ്ഥാപിക്കാനാണ് മിക്കവര്‍ക്കും താല്‍പര്യം. പക്ഷേ, അവരുടെ കാലൊന്നിടറിയാല്‍ എങ്ങുനിന്ന് എന്നറിയാതെ ചാടിവീഴും, വീണവനെ ചവിട്ടിക്കൂട്ടാന്‍. എന്തൊരു വിരോധാഭാസം.....


Tags: Mallika Sukumaran, Lamborgini, Prithviraj Sukumaran,

Meta description: Mallika Sukumaran is the hot topic of trollers in Kerala. She is facing criticism from the public because of her talk in a vehicle related program in Kaumudi channel.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.