Header Ads

ഈ കാലുകള്‍ നാം മറക്കരുത്...ഇവ ഇങ്ങനെ ആയത് നമുക്കു വേണ്ടിയാണ്.....



ചിതലെടുത്ത കാലുകള്‍.....! ഈ ചിത്രം നിങ്ങളില്‍ ഉണ്ടാക്കുന്ന ചിന്താധാരകള്‍ എന്തെല്ലാമാണ്....??? നമുക്കു വേണ്ടി പണിയെടുക്കുന്ന കാലുകളാണ് ഇവ. ഭരണകൂടത്തിന്റെ വാഗ്ദാനങ്ങളില്‍ തളര്‍ന്ന മനുഷ്യ ദേഹം. ഇവരെ വിറ്റ് മധ്യവര്‍ത്തികള്‍ കോടീശ്വരന്മാരായി. ഇവരുടെ അധ്വാനത്തിന് ഫലമില്ലാതെയുമായി.

മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം തീപിടിച്ച വിലയാണ്. പക്ഷേ, അതു നട്ടുണ്ടാക്കുന്ന കര്‍ഷകരുടെ അടുപ്പില്‍ തീപുകയുന്നില്ല. അവര്‍ക്ക് ജീവിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അസ്തമിച്ചിരിക്കുന്നു. എങ്കിലും ആത്മഹത്യ ചെയ്യാന്‍ ഇവര്‍ക്കു മനസില്ല. തോല്‍ക്കാതിരിക്കട്ടെ ഈ ആത്മവീര്യം. ഈ വിപ്ലവവീര്യത്തിന് തമസോമയുടേയും ജനപക്ഷത്തിന്റെയും അഭിവാദ്യങ്ങള്‍. 



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.