ബാങ്ക് എന്ന ബ്ലേഡ് കമ്പനിക്കെതിരെ ഉപഭോക്താക്കള്‍; ഏപ്രില്‍ 6ന് ഇടപാടുകള്‍ ഒഴിവാക്കുമെന്ന്
എല്ലാ സേവനങ്ങളും ബാങ്ക് വഴി മാത്രമാക്കിയതോടെ ബാങ്കിന്റെ ചാകരയും
ആരംഭിച്ചു. സേവനം ചെയ്യുന്നതിനു മാത്രമല്ല, തരാത്ത സേവനത്തിനും ഉപഭോക്താവ്
പണം മുടക്കണമെന്ന അവസ്ഥയാണ് ഇന്നുള്ളത്. ഉപഭോക്താക്കള്‍
സംഘടിതരല്ലാത്തതിനാല്‍ ഈ പിടിച്ചു പറിക്കും കൊള്ളയ്ക്കുമെതിരെ അധികം
പ്രതിഷേധങ്ങളും ഉയരുന്നില്ല. എങ്കിലും, ഏപ്രില്‍ 6ന് ബാങ്ക് ഇടപാടുകള്‍
നിറുത്തിവച്ച് ബാങ്ക് കൊള്ളയ്‌ക്കെതിരെ ശക്തമായി പ്രതിക്ഷേധിക്കണമെന്ന
ആഹ്വാനവുമായി വാട്‌സ്ആപ്പ് മെസ്സേജുകള്‍.
എ ടി എമ്മില്‍ പണമില്ല എന്ന് എഴുതിക്കാണിക്കുന്നതിനും ഉപഭോക്താവ് പണം
മുടക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍
പണമുണ്ട്. പക്ഷേ പണം കിട്ടാത്തതിന്റെ കാരണം എ ടി എമ്മില്‍
പണമില്ലാത്തതുകൊണ്ടാണ്. ഇതിനാണ് ഉപഭോക്താവ് 23 രൂപ കൊടുക്കേണ്ടത്.
ഇത്തരത്തില്‍ ഒരു 100 ഇടപാടുകള്‍ നടത്തിയാല്‍ ബാങ്കിന് ചുളുവില്‍
കിട്ടുന്നത് 2,300 രൂപയാണ്. ബാങ്കില്‍ പണമില്ലാത്തിന് നഷ്ടം സഹിക്കേണ്ടത്
ഉപഭോക്താവാണോ....?? ബാങ്കിന്റെ കുറ്റമല്ലേ അത്...???
ചില എ ടി എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ മാത്രമേ കാണുകയുള്ളു. 1000
രൂപ പിന്‍വലിക്കേണ്ട ഉപഭോക്താവിന് പണം ലഭിക്കുകയേയില്ല. ഇതു പറയാനും
ബാങ്കിന് ഉപഭോക്താവ് 23 രൂപ നല്‍കണം. എ ടി എമ്മില്‍ പലപ്പോഴും 500 രൂപയുടെ
നോട്ട് ഉണ്ടാവുകയില്ല. അപ്പോള്‍ രണ്ടിടപാടുകള്‍ നടത്തേണ്ടി വരും. അതിനു
ചെലവാകുന്നത് 46 രൂപയാണ്. മൂന്നു തവണയില്‍ കൂടുതല്‍ പണമെടുത്താല്‍ പിഴ
നല്‍കണം. പണം ബാങ്കില്‍ ഇട്ടാലും പിഴ നല്‍കണം. മിനിമം ബാലന്‍സ്
ഇല്ലെങ്കില്‍ അതിനു വേറെ പിഴ. എന്നാല്‍ പിന്നെ പണം ബാങ്കില്‍ തന്നെ
കിടക്കട്ടെ എന്നു വച്ചാല്‍ അപ്പോഴും പിഴ, ഇടയ്ക്കിടയ്ക്ക് ബാങ്ക് ഇടപാടു
നടത്തണമത്രെ...! ഇനി ബാങ്ക് അക്കൗണ്ട് തന്നെ വേണ്ടെന്നു വച്ചാലോ....?
നടക്കില്ല കേസ്...! പണമിടപാടുകള്‍ മുഴുവന്‍ ബാങ്ക് വഴിയേ
പാടുള്ളുവത്രെ...!!
അധ്വാനിക്കുന്ന ഓരോ മനുഷ്യന്റെയും കഷ്ടപ്പാടിന്റെ ഒരു ഓഹരിയാണ്
ഇത്തരത്തില്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നത്. നോക്കുകൂലിയെക്കാളും
കണ്ടകൂലിയെക്കാളുമെല്ലാം വലിയ പിടിച്ചുപറി. ഇതിന്റെ പേരാണത്രെ
ഡിജിറ്റലൈസ്ഡ് ഇന്ത്യ....!!! ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വേറെ കൂലിയാണ്. ഈ
സംഘടിത കൊള്ളയ്‌ക്കെതിരെയാണ് ഉപഭോക്താക്കളുടെ പ്രതിഷേധം. ഏപ്രില്‍ ആറിന്
ബാങ്ക് ഇടപാടുകള്‍ ഉപേക്ഷിച്ചു പ്രതിഷേധിക്കാനാണു തീരുമാനം. ഇതുകൊണ്ടും
അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ഏപ്രില്‍ 24, 25, 26 തീയതികളില്‍
ബാങ്കുകളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാണ് വാട്‌സ്ാപ്പ് കൂട്ടായ്മകള്‍
മുന്നോട്ടു വയ്ക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല