പ്രമുഖന്റെ ആസനം താങ്ങുന്ന മനോരമയോട് മാമാപ്പണിക്കു പോകാന്‍ നിര്‍ദ്ദേശിച്ച് വായനക്കാരന്‍; ഓഡിയോ കേള്‍ക്കാം
മലയാള മനോരമ ഇന്ത്യയില്‍ ഒന്നാമത് എത്തിയതിന്റെ കണക്കുകള്‍ ഒന്നാം പേജില്‍ തന്നെ നിരത്തിയാണ് ഇന്നത്തെ മനോരമ വായനക്കാരിലെത്തുന്നത്. മനോരമയ്ക്ക് 3.3 കോടി പുതിയ വായനക്കാര്‍ ഉണ്ടെന്നാമ് പത്രത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍, സാങ്കേതിക വിദ്യ അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പത്രങ്ങളുടെ പ്രസക്തി തന്നെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ചില പത്രങ്ങള്‍ ഇപ്പോഴും ചില വെറിപിടിച്ച കണക്കുകള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന കാലഘട്ടത്തില്‍ വാര്‍ത്തകള്‍ മുക്കാനും വളച്ചൊടിക്കാനും വളരെ എളുപ്പമായിരുന്നു. പക്ഷേ, ഇപ്പോഴും അതെല്ലാം വളരെ മനോഹരമായി ചെയ്യാന്‍ മനോരമ യാതൊരു ഉളുപ്പും കാണിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
തങ്ങള്‍ക്ക് വന്‍തോതില്‍ പരസ്യം നല്‍കുന്ന അന്ന ദാദാക്കളുടെ അടിവസ്ത്രം കഴുകാന്‍ പോലും മടികാണിക്കാത്ത മനോരമയെ പൊളിച്ചടുക്കി ഒരു വായനക്കാരന്‍. പ്രമുഖന്റെ പേരു പറയാന്‍ പേടിയാണെങ്കില്‍ മാധ്യമ പ്രവര്‍ത്തനം നിറുത്തി മാമാപ്പണിക്കു പോയിക്കൂടെ എന്ന വായനക്കാരന്റെ ചോദ്യത്തിന് ബബബബ മറുപടി പറയാന്‍ മാത്രമേ ബ്യൂറോ ചീഫിന് കഴിയുന്നുള്ളു.
ഏഴു രൂപയോളം മുടക്കി മനോരമ പത്രം വാങ്ങുന്നയാള്‍ പ്രമുഖന്റെ പേരറിയുന്നതിന് മറ്റുപത്രങ്ങള്‍ വാങ്ങേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്നും ശബ്ദരേഖയില്‍ വായനക്കാരന്‍ വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിയുടെ 13 കോടിയുടെ ചെക്കുകേസില്‍ പിതാവായ പ്രമുഖനെന്നു പറഞ്ഞതാണ് വായനക്കാരനെ ചൊടിപ്പിച്ചത്. മറ്റുപല വാര്‍ത്തകളിലും പ്രമുഖനെന്നു മാത്രം പറയുന്ന മനോരമ ഇത്തവണ കോടിയേരി ബാലകൃഷ്ണന്റെ പേരും പടവും പത്രത്തില്‍ അച്ചടിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല