Header Ads

ജോയ് ആലുക്കാസില്‍ റെയ്ഡ്: മലയാള മാധ്യമങ്ങള്‍ അറിഞ്ഞില്ല...!!!




പരസ്യം തരുന്ന പൊന്നു തമ്പുരാനെ മറക്കാന്‍ പാടില്ല എന്നതാണ് മലയാള മാധ്യമങ്ങള്‍ വച്ചു പുലര്‍ത്തുന്ന മാധ്യമ ധര്‍മ്മം. അതുകൊണ്ടുതന്നെ, ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ 70 ഷോറൂമുകളില്‍ ഇന്‍കം ടാക്‌സ് വകുപ്പ് റെയ്ഡ് നടത്തിയത് അവര്‍ എങ്ങനെ അറിയാന്‍...! ഗ്രൂപ്പിന്റെ പ്രധാന ബിസിനസ് കേന്ദ്രമായ കേരളത്തിലെ പ്രധാനപ്പെട്ട ഷോറൂമുകളിലെല്ലാം ജനുവരി 11 നാണ് റെയ്ഡ് നടന്നത്. 'ഓപ്പറേഷന്‍ ക്ലീന്‍ മണി' യുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. 

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മുംബൈ, പൂനെ, ഡെല്‍ഹി, ഗുഡുഗാവ്, ഗുജറാത്ത്, കോല്‍കോത്ത, എന്നിവിടങ്ങളിലെ ഷോറൂമുകളിലാണ് റെയ്ഡ്. 

ഗ്രൂപ്പ് നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണ് പ്രധാനമായും റെയ്ഡ് നടത്തിയതെന്ന് ഇന്ഡകം ടാക്‌സ് അഡിഷണല്‍ ഡയറക്ടര്‍ ഇയാസ് അഹമ്മത് വ്യക്തമാക്കി. നോട്ട് നിരോധനസമയത്ത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ഇയാസ് പറഞ്ഞു. ഏകദേശം 200 ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു. 


കമ്പനിക്കെതിരെ നിരവധി തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചതായി മറ്റൊരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

ജുവലറി, പണവിനിമയം, ഫാഷന്‍, സില്‍സ്, ലക്ഷുറി എയര്‍ കാര്‍ട്ടര്‍, മാളുകള്‍ എന്നീ നിലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ജോയ് ആലുക്കാസിന്റെ ബിസിനസ് സാമ്രാജ്യം. ഇന്ത്യ ഉള്‍പ്പടെ 11 രാജ്യങ്ങളില്‍ കമ്പനിയുടെ ബിസിനസ് വ്യാപിച്ചു കിടക്കുന്നു. 

Tags: Raid in Joyalukkas, Income Tax raids in Joyalukkas

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.