Header Ads

ജിമിക്കി കമ്മലും എന്റെ അമ്മയുടെ കെട്ടുതാലിയും
നാടെങ്ങും ജിമിക്കി കമ്മല്‍ തരംഗമാണ്. തുള്ളാത്തവനെയും തുള്ളിക്കുന്ന ഒരു താളം അതിലുണ്ട്. സാധാരണക്കാരനു മനസിലാകുന്ന ഭാഷയും. പക്ഷേ, മനസിന് ഉല്ലാസം തരുന്ന ഒരു പാട്ട് എന്നതിനപ്പുറം അതിനെ ബയോളജി ലാബില്‍ മാക്രിയെ കീറുന്ന പോലെ കീറിമുറിക്കുന്ന കാഴ്ചയും കാണാം. അത് എന്തുമാകട്ടെ, ആ പാട്ട് എന്നില്‍ ഉണ്ടാക്കുന്നത് എന്റെ അമ്മയുടെ കെട്ടുതാലിയാണ്.

എന്റെ അപ്പച്ചന്‍ നല്ലൊന്നാന്തരം കുടിയനായിരുന്നു. കള്ളുകുടിച്ച് പൂസായി സംസ്‌കൃത ശ്ലോകവും ചൊല്ലി ഡെസ്‌കില്‍ താളമടിച്ചിരിക്കുന്ന അപ്പനെ ഷാപ്പിനുള്ളില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടുവരുന്നത് എപ്പോഴും ഞാന്‍ തന്നെയാണ്. രണ്ടു ചേട്ടന്മാരുള്ളതിനെ അതിനൊന്നും കിട്ടാറില്ലെന്നു മാത്രമല്ല, ഷാപ്പിലിരുന്ന മാരണത്തെ വലിച്ചു വീട്ടില്‍ കൊണ്ടുവന്നതിന് എനിക്കു കണക്കിനു കിട്ടുകയും ചെയ്യും. എന്നാലും അപ്പനെ വഴിയില്‍ കളഞ്ഞിട്ടു പോരാനോ ഷാപ്പില്‍ ഉപേക്ഷിക്കാനോ ഒരു മകളാണെങ്കില്‍ പോലും ഞാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. 


 
കള്ളടിച്ചാല്‍ സംസ്‌കൃത ശ്ലോകമാണ് അപ്പന്റെ പ്രത്യേകത. അത് ദൂരെനിന്നേ കേള്‍ക്കാം. അതുകൊണ്ട് ഷാപ്പില്‍ അപ്പനുണ്ടെങ്കില്‍ റോഡില്‍ കൂടി പോകുമ്പോഴേ എനിക്കറിയാം. പാട്ടു കേട്ടാല്‍ തീര്‍ച്ചയായും ഞാന്‍ ഷാപ്പില്‍ കയറി നോക്കുകയും ചെയ്യും. കാലുറക്കാത്ത അപ്പനെ താങ്ങിപ്പിടിച്ചു കൊണ്ടുപോകുമ്പോള്‍ അപ്പനാണോ ഞാനാണോ കുടിച്ചത് എന്നൊരു ശങ്ക നാട്ടുകാര്‍ക്ക് ഉണ്ടാകും. ഇതൊന്നും ഞാന്‍ കാര്യമാക്കാറുമില്ല.


ഒരിക്കല്‍, ഷാപ്പില്‍ നിന്നും പിടിച്ചിറക്കി അപ്പനെ വീട്ടില്‍ കൊണ്ടുവന്നു. വീട്ടിലെ അങ്കവും കഴിഞ്ഞ് അപ്പന്‍ കട്ടിലില്‍ കിടന്നതോടെ ഇറയത്ത് ഒരു കസേരയില്‍ ചാരി ഞാനുമിരുന്നു. വായില്‍ വരുന്നത് കോതയ്ക്കു പാട്ട് എന്ന രീതിയില്‍ പാട്ടു പാടുന്ന സ്വഭാവം എനിക്ക് അന്നുമുണ്ട്, ഇന്നും. വഴിയില്‍ നിന്നെവിടുന്നോ കിട്ടിയ പാട്ടാണ് അന്ന് ഞാന്‍ പാടിയത്.

ചുണ്ടെലി ചുണ്ടെലി മൂക്കേ പാണ്ടെലി
കെട്ടിയ പെണ്ണിന്റെ താലി കളഞ്ഞെലി....


പാട്ടുപാടി തീര്‍ന്നില്ല, ഉറങ്ങാന്‍ കിടന്ന അപ്പന്‍ കലി തുള്ളി എന്റെ മുന്നില്‍...

നീയാ പാടിയത് ഒന്നുകൂടി പാടടീ... എന്നു പറഞ്ഞു. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല, പക്ഷേ എന്നെ പിടികൂടാനുള്ള ശ്രമമാണ് നടത്തുന്നത്. എന്തോ കുഴപ്പമുണ്ടെന്ന് എനിക്കു തോന്നി, അതുകൊണ്ടുതന്നെ പാട്ട് ഞാന്‍ ആവര്‍ത്തിച്ചില്ല. വലിച്ചു കീറി ഭിത്തിയില്‍ തേക്കും മുമ്പ് ഞാന്‍ ഒറ്റ ഓട്ടം. ഏറെ നേരം കഴിഞ്ഞ് പാത്തും പതുങ്ങിയും ഞാന്‍ വീട്ടില്‍ കയറിവന്നു....

അപ്പന്‍ ഉറങ്ങി, അമ്മയുണ്ട് കലിതുള്ളി മുറ്റത്ത്.... ഷാപ്പിലിരുന്ന സാധനത്തിനെ വീട്ടില്‍ കൊണ്ടുവന്ന് ഇക്കണ്ട പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിച്ചതിനുള്ള കലിപ്പുമുണ്ട് അമ്മയുടെ മുഖത്ത്.....

എങ്കിലും ഞാന്‍ ചോദിച്ചു, അപ്പച്ചന്‍ എന്തിനാണമ്മെ എന്നോടു വഴക്കിനു വന്നത് എന്ന്.....

അരിയും സാധനങ്ങളും വാങ്ങാന്‍ അമ്മ ഊരിക്കൊടുത്ത താലിമാല പണയം വച്ച കാശുകൊണ്ടായിരുന്നു അപ്പന്റെ അന്നത്തെ അര്‍മ്മാദം. കെട്ടുതാലി കളഞ്ഞ ചുണ്ടെലിയെക്കുറിച്ചു പാട്ടുപാടിയ എന്നോട് പിന്നെങ്ങനെ അപ്പനു കലി വരാതിരിക്കും.....!!!! 


എന്തായാലും കുടിച്ച കള്ളിന്റെ കെട്ടു വിട്ടപ്പോള്‍, അപ്പന് ബോധവും തിരിച്ചു വന്നു..... ഞാന്‍ പാടിയ പാട്ടും മറന്നു.

ഒരു മകളാണെങ്കിലും, നല്ലൊരു ജോലി കിട്ടിയ ശേഷം, അപ്പച്ചന് വയറു നിറയെ കള്ളുവാങ്ങിക്കൊടുക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. പക്ഷേ, ആ ആഗ്രഹം സാധിക്കാന്‍ അപ്പച്ചന്‍ അനുവദിച്ചില്ല. 2004 ഓഗസ്റ്റ് 8ന് എന്റെ അപ്പച്ചന്‍ മരിച്ചു. എന്നാലിപ്പോഴും ഈ പാട്ടു പാടാന്‍ മാത്രം എനിക്കു ധൈര്യമില്ല. ചുവന്നു കലങ്ങിയ കണ്ണുകളും ദേഷ്യം കൊണ്ടു വിറച്ചുള്ള അപ്പന്റെ ആ നില്‍പ്പും ഓര്‍മ്മയില്‍ നിന്നും പോകാത്തതു കൊണ്ടുതന്നെ.

---ADVERTISEMENT---

Before I finish this article I just wanted to say how important communication is and that everybody should be able to communicate all around the world but we can't do that if we don't speak the same languages. Did you learn a foreign language in school? Can you speak it fluently? Don't let those years and money spent be a waste! You can "Speak Any Language Instantly" and it's free. Everybody in the world speaks on of 15 languages. And I give you all 15 languages, for free! After finishing reading my article, please visit www.AnaEzine.webs.com because this 3-minute program will make you fluent and scientist research has shown that speaking a second language fluently will increase the size of the brain, make it disease resistant, and slow down aging so that you live longer and have a quicker mind and more productive life! Now back to my article...

---ARTICLE CONTINUED---
 

ജിമിക്കി കമ്മല്‍ കൊടുത്തു ബ്രാണ്ടി വാങ്ങിയ അപ്പനും ആ ബ്രാണ്ടി കുടിച്ചു തീര്‍ത്ത അമ്മയും ആഘോഷത്തിന്റെയല്ല, മറിച്ച് തോരാത്ത കണ്ണീരിന്റെ പ്രതീകമാണ്. ആ കണ്ണുനീര്‍ ആവോളം കുടിച്ച ആരോ ഒരാള്‍ ആ പാട്ടിന്റെ സൃഷ്ടിക്കു പിന്നിലുണ്ട്, അതില്‍ സംശയമില്ല. തോരാക്കണ്ണീരിനെ പൊട്ടിച്ചിരിയില്‍ ഒളിപ്പിച്ച ഏതോ ഒരു മകന്‍..... അതുകൊണ്ട്, വിമര്‍ശകരെ.... ആ പാട്ടിനെ വെറുതെ വിട്ടേക്കുക.... മഹാന്മാരായ പാട്ടുകാര്‍ക്കു മുന്നില്‍ ഈ കവി വെറും പൊട്ടക്കവി ആയിരിക്കാം. എങ്കിലും പൊട്ടിക്കരച്ചില്‍ കൊണ്ടു നേടാന്‍ സാധിക്കാത്ത പലതും പൊട്ടിച്ചിരി നമുക്കു നേടിത്തരും.....തീര്‍ച്ച!!!

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.