Header Ads

പോര്‍ക്ക് കറി നല്‍കിയത് ക്രിസ്ത്യാനികള്‍ക്ക്, 'മതവികാരം' വ്രണപ്പെട്ടത് മുസ്ലീങ്ങള്‍ക്ക്: സംഭവം എരുമേലിയില്‍


എരുമേലിയില്‍, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍, പോര്‍ക്ക് കറി വിളമ്പിയതിനെത്തുടര്‍ന്ന്, മുസ്ലീങ്ങള്‍ സ്‌കൂള്‍ ആക്രമിച്ചു. സ്‌കൂളിലെ ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും രണ്ട് അധ്യാപകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

സമീപപ്രദേശത്തു നിന്നുപോലും ആളുകള്‍ കൂട്ടമായെത്തിയതോടെ സംഭവം കൂടുതല്‍ വഷളാവുകയായിരുന്നു. ഒടുവില്‍, രണ്ട് അധ്യാപകരെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ് സംഭവും ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഹെഡ്മാസ്റ്റര്‍ തോമസ് വര്‍ഗ്ഗീസ്, അധ്യാപകനായ രാജീവ് ജോസഫ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌കൂളില്‍ പോര്‍ക്കു കറി വിളമ്പിയത് ഇവരായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജീവ് ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂള്‍ അധ്യാപകര്‍ക്കു വേണ്ടി നടത്തിയ ഒരു ചടങ്ങിലേക്കാണ് പോര്‍ക്ക് കറി തയ്യാറാക്കിയത്. അറുപതുപേര്‍ അടങ്ങിയ ഈ സ്റ്റാഫ് അംഗങ്ങളില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളായിരുന്നു. ഈ സമയം, എന്‍ സി സിയിലെ ഏകദേശം 91 കുട്ടികള്‍ ഗ്രൗണ്ടില്‍ പരേഡ് നടത്തുന്നുണ്ടായിരുന്നു.

അധ്യാപകരുടെ പാര്‍ട്ടി കഴിഞ്ഞപ്പോള്‍ ഭക്ഷണം വളരെയേറെ ബാക്കിവന്നു. ഉടന്‍ തന്നെ എന്‍ സി സിയിലെ കുട്ടികളെ ഭക്ഷണം കഴിക്കാന്‍ രാജീവ് ജോസഫ് ക്ഷണിച്ചു. മുസ്ലീം കുട്ടികള്‍ക്ക് മീനും അച്ചാറും ക്രിസ്ത്യാനികള്‍ക്ക് പോര്‍ക്കു കറിയും കഴിക്കാമെന്നു രാജീവ് ജോസഫ് അറിയിക്കുകയും ചെയ്തു.

എന്‍ സി സിയില്‍ അന്ന് പങ്കെടുത്തത് 67 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളുമാണ്. എന്‍ സി സി യില്‍ ആകെയുള്ള അംഗങ്ങള്‍ 100-ആണ്. ഇവരില്‍ 27 പേര്‍ മുസ്ലീങ്ങളാണ്. സ്‌കൂളില്‍ ആകെ 1003 കുട്ടികളാണ് ഉള്ളത്. ഇവരില്‍, 44ശതമാനം പേര്‍ മുസ്ലീങ്ങളാണ്.

അന്ന് വൈകിട്ട്, വീട്ടിലെത്തിയപ്പോള്‍, മുസ്ലീം കുട്ടികളില്‍ ഒരാള്‍, സ്‌കൂളില്‍ പോര്‍ക്ക് കറി വിളമ്പിയതായി മാതാപിതാക്കളെ അറിയിച്ചു. ഇതാണ് സംഘര്‍ഷത്തിനു കാരണം. പിറ്റേന്ന്, ഈ കുട്ടിയുടെ മാതാപിതാക്കള്‍ സംഭവം ജമാ അത്തെ കൗണ്‍സിലില്‍ അറിയിച്ചു. ഇതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. റംസാന്‍ മാസത്തില്‍, സ്‌കൂളില്‍ പോര്‍ക്കു കറി വിളമ്പിയതിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെട്ടു എന്നാണ് മുസ്ലീങ്ങളുടെ വാദം.

ഹെഡ്മാസ്റ്ററെയും അധ്യാപകനെയും സസ്‌പെന്റു ചെയ്യുകയല്ലാതെ, ജനങ്ങളെ ശാന്തരാക്കാന്‍ മറ്റൊരു വഴിയും കണ്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് പറഞ്ഞു. കുട്ടികളെ വിളിച്ച് ഭക്ഷണം കൊടുക്കുന്നതിനു പകരം ബാക്കി വന്ന ഭക്ഷണം നശിപ്പിച്ചു കളയുകയായിരുന്നു വേണ്ടിയിരുന്നത് എന്നും ജെസി ജോസഫ് അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.