Header Ads

വാതുവയ്പില്‍ തോറ്റു, ബിസിനസുകാരന്‍ ഭാര്യയെ സുഹൃത്തിനു കൈമാറി




മുത്തലാഖിനെ അനുകൂലിച്ചു രംഗത്തു വന്ന എല്ലാ മുസ്ലീം സ്ത്രീകളും കണ്ണുതുറന്നു വായിക്കേണ്ട ഒരു വാര്‍ത്ത. ജയ്പൂരില്‍, വാതുവയ്പില്‍ തോറ്റ ബിസിനസുകാരന്‍ സ്വന്തം ഭാര്യയെ സുഹൃത്തിനു ബലാത്സംഗം ചെയ്യാന്‍ നല്‍കി. ബലാത്സംഗ രംഗങ്ങള്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ നിക്കാഹ് ഹലാലയുടെ ഭാഗമായിട്ടാണ് താന്‍ ഭാര്യയെ സുഹൃത്തിന് കൈമാറിയത് എന്നാണ് ഇയാള്‍ പറയുന്നത്.


വേര്‍പിരിഞ്ഞ മുസ്ലീം ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നതിനെയാണ് നിക്കാഹ് ഹലാല എന്നു പറയുന്നത്. മുത്തലാഖിലൂടെ ബന്ധം വേര്‍പിരിഞ്ഞ മുസ്ലീം ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കണമെങ്കില്‍ നിക്കാഹ് ഹലാല മാത്രമാണ് മുന്നിലുള്ള വഴി. ഇതിനായി സ്ത്രീ വീണ്ടും വിവാഹിതയാണം, വിവാഹബന്ധം വേര്‍പിരിയണം, നിശ്ചിത കാലയളവിനു ശേഷം പഴയ ഭര്‍ത്താവിനടുത്തേക്ക് മടങ്ങിപ്പോകാം.


ഇവിടെ, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടനുസരിച്ച്, 50 വയസുകാരനാണ് 42 വയസുകാരിയായ ഭാര്യയെ സുഹൃത്തിനു നല്‍കിയത്. 25 വര്‍ഷത്തെ വിവാഹ ബന്ധത്തിനു ശേഷം 8 മാസം മുമ്പ് ഇവര്‍ മുത്തലാഖിലൂടെ വിവാഹമോചിതരായിരുന്നു. ഈ ദമ്പതികള്‍ക്ക് പ്രായപൂര്‍ത്തിയായ രണ്ടു മക്കളുണ്ട്. സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖിലൂടെ ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ഭാര്യയോടുള്ള ദേഷ്യം അടങ്ങിയ ശേഷം ഇവര്‍ ഒരുമിച്ചു താമസിക്കുകയായിരുന്നുവെന്ന് സ്ത്രീ വ്യക്തമാക്കി.


ഓഗസ്റ്റ് 5ന്, ഇയാള്‍ ഭാര്യയുമായി പുറത്തുപോയി. പോകുന്ന വഴിക്ക് ഭാര്യയ്ക്കു ചില ഗുളികകളും ഇയാള്‍ നല്‍കി. ഗുളിക കഴിച്ച ഉടന്‍ അബോധാവസ്ഥയിലായ സ്ത്രീ ഉണരുമ്പോള്‍, ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ബെഡില്‍ വിവസ്ത്രയായി കിടക്കുകയായിരുന്നു. രക്ഷിക്കണമെന്ന് അലറിവിളിച്ച ഇവര്‍ക്കുമുന്നിലേക്ക് ഭര്‍ത്താവ് എത്തി. ഈ വിഷയത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് ഇയാള്‍ ഭാര്യയോടു പറഞ്ഞു. ഇതെല്ലാം നിക്കാഹ് ഹലാലയ്ക്കു വേണ്ടിയാണെന്ന ന്യായീകരണമാണ് ഭര്‍ത്താവ് നല്‍കിയത്.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.