Header Ads

മോര്‍ഫിംഗ് എത്ര ഉദാത്തം; പക്ഷേ ഈ 'വരുണ'വിഷം ഇന്ത്യയ്‌ക്കെന്തിന്...?
മുസ്ലീങ്ങളുടെ കൈയ്യും കാലും വെട്ടാന്‍ വെറിപൂണ്ടു നടന്ന വരുണ്‍ഗാന്ധിയുടെ നഗ്ന വീഡിയോകള്‍ ഇപ്പോള്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്. ഹണിട്രാപ്പില്‍ കുടുങ്ങി ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ബിജെപി എംപിയും മനേക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ലൈംഗിക തൊഴിലാളിയുമൊത്ത് കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങളെന്ന പേരിലാണ് ചില മാധ്യമങ്ങള്‍ ഇവ നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രം മുഖം മാറ്റിയൊട്ടിച്ച് മോര്‍ഫ് ചെയ്തതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്‍പും വരുണിന്റേതെന്ന പേരില്‍ സമാനമായ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.


പുതിയ ചിത്രത്തിന്റെ ആധികാരികത ഇനിയും ഉറപ്പുവരുത്തിയിട്ടില്ല. ചിത്രങ്ങള്‍ രണ്ടും വ്യത്യസ്ത ആങ്കിളുകളില്‍ നിന്നുള്ളതാണെന്നതാണ് ഒന്നാമത്തെ കാരണമായി പറയുന്നത്. ചിത്രം യഥാര്‍ത്ഥമെങ്കില്‍ ഇങ്ങനെ വ്യത്യസ്ത ആങ്കിളുകളില്‍ ഉയര്‍ന്ന ക്യാമറകളുപയോഗിച്ച് ചിത്രമെടുക്കാന്‍ വരുണ്‍ ഗാന്ധി നിന്നുകൊടുത്തു എന്ന് കരുതേണ്ടിവരും എന്നതാണ് ഫോട്ടോഷോപ്പ് വിദഗ്ധര്‍ പറയുന്ന ഒരു വാദം.

അശ്ലീലം വന്ന വഴിഅഭിഷേക് വര്‍മയുടെ പങ്കാളി ആയിരുന്ന ന്യൂയോര്‍ക്കിലെ അഭിഭാഷകന്‍ എഡ്മണ്ട്‌സ് അലനാണ് വരുണിന്റെ പങ്ക് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വരുണിന്റെ ചിത്രങ്ങള്‍ കയ്യിലുണ്ടെന്ന്, കത്തില്‍ വിശദീകരിക്കുന്നതാണ് ചിത്രങ്ങള്‍ വൈറലാകാനുള്ള കാരണങ്ങളിലൊന്ന്. വിഷയത്തെ കുറിച്ച് അന്വേഷിക്കാനും വരുണിന്റെ വിശദീകരണം തേടാനും ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവിനെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് വരുണിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. സംഭവം സത്യമെന്ന് തെളിഞ്ഞാല്‍ അത് വരുണിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ അന്ത്യം കുറിച്ചേക്കാം. അതേസമയം താന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം കഴിഞ്ഞ ദിവസം വരുണ്‍ തള്ളിയിരുന്നു.


അഭിഷേക് വര്‍മ്മയാണ് ലൈംഗികത്തൊഴിലാളികളെ വരുണിന് ഏര്‍പ്പാടാക്കി നല്‍കിയത്. ഇങ്ങനെയൊരുക്കിയ കെണിയിലൂടെ ആയുധ ഇടപാടുകാരനായ അഭിഷേക് വര്‍മ്മ വിവരങ്ങള്‍ ചേര്‍ത്തിയെടുത്തു. ഈ വിവരങ്ങള്‍ സിബിഐയുടെ പക്കലുണ്ട്. അഭിഷേക് വര്‍മ്മയും ഇയാളോട് അടുപ്പമുള്ളവരും ഏര്‍പ്പാടാക്കുന്ന സ്വകാര്യ പരിപാടികളില്‍ പ്രതിരോധരംഗത്തെ കമ്പനികളുടെ മാനേജ്‌മെന്റുകളുമായി വരുണ്‍ ഗാന്ധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. 2000 മുതല്‍ തന്നെ വരുണും അഭിഷേക് വര്‍മ്മയുമായി അടുപ്പമുണ്ട്. വരുണ്‍ പാര്‍ലമെന്റിന്റെ പ്രതിരോധ സമിതി അംഗമായതു മുതല്‍ സുപ്രധാന വിവരങ്ങള്‍ വരുണിന്റെ ഫോട്ടോ ഉപയോഗിച്ച് അഭിഷേകിന് ലഭിച്ചു. വരുണുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതോ മോര്‍ഫ് ചെയ്തതോ അല്ലെന്ന് സൈബര്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതാണ്.


വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അഭിഷേക് വര്‍മ്മ തന്നെ ഈ ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ ചിത്രങ്ങളുപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ തനിക്കുള്ള സ്വാധീനം വിദേശ കമ്പനികളെ അഭിഷേക് വര്‍മ്മ ബോധ്യപ്പെടുത്തിയിരുന്നു. 2010 സെപ്റ്റംബറില്‍ അഭിഷേക് വര്‍മ്മ അലന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വരുണ്‍ ഗാന്ധി തന്റെ ഫാം ഹൗസ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വരുണ്‍ ഗാന്ധി തനിക്കൊപ്പം പതിവായി ഡിന്നര്‍ കഴിക്കാറുണ്ടെന്നു സ്ഥിരീകരിക്കുന്ന നിരവധി ഇമെയില്‍ സന്ദേശങ്ങളും അഭിഷേക് അലന് അയച്ചിരുന്നു. വരുണ്‍ ഗാന്ധിക്ക് വേണ്ടി താന്‍ റഷ്യന്‍ ലൈംഗികത്തൊഴിലാളികളെ ഏര്‍പ്പാടാക്കി നല്‍കിയെന്ന് മറ്റൊരു ഇ മെയില്‍ സന്ദേശത്തില്‍ അഭിഷേക് പറയുന്നുണ്ട്. പ്രതിരോധ വിഷയവുമായി ബന്ധപ്പെട്ട് സ്വീഡനിലെ മുന്‍ സൈനിക ഓഫീസര്‍ ബ്രിഗേഡിയര്‍ ഫ്രെഡറിക് ഹിലെല്‍സണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇത്. ചെറിയ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന വന്‍കിട കമ്പനിയായ എസ്‌ഐജി സ്വാറിന്റെ ബോര്‍ഡ് അംഗങ്ങളുമായി 2011 നവംബറില്‍ അഭിഷേക് വര്‍മ്മയും വരുണും കൂടിക്കാഴ്ച നടത്തിയിരുന്നു.

സര്‍വ്വീസിലിരിക്കുന്നവരും വിരമിച്ചവരുമായ വ്യോമസേനാ ഉദ്യോഗസ്ഥരില്‍ നിന്നും അവരുടെ മക്കളും അഭിഷേക് വര്‍മ്മയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഇതെല്ലാമാണ് അലന്‍ അയച്ച കത്തിലെ ആരോപണങ്ങള്‍.

വരുണ്‍ഗാന്ധി എന്ന 'ദേശസ്‌നേഹി'.....


ദേശസ്‌നേഹമെന്നാല്‍ മുസ്ലീങ്ങളുടെ മേലുള്ള കുതിര കയറ്റം എന്നു വിശ്വസിക്കുന്ന സംഘപരിവാറുകളില്‍ പ്രധാനിയാണ് വരുണ്‍ഗാന്ധി. മുസ്ലീങ്ങളുടെ കൈവെട്ടും എന്നതുള്‍പ്പടെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയാണ് ഇവരുടെ പ്രധാന ഹോബി. അപ്പോഴും ഇവര്‍ അനിഷേധ്യരായ 'ദേശസ്‌നേഹി'കളാണ്. പക്ഷേ, ഹണിട്രാപ്പില്‍ കുടുങ്ങിയ വരുണ്‍ രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങളാണ് ആയുധ വ്യാപാരിക്ക് ചോര്‍ത്തിക്കൊടുത്തത്. സദാചാരവും ആര്‍ഷ ഭാരത സംസ്‌കാരവും ഇടക്കിടെ വിളമ്പുന്ന വരുണ്‍ വിദേശ ലൈംഗിക തൊഴിലാളികളുമായി കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.


2009 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ പിലിഭട്ടില്‍ നടന്ന യോഗത്തിലാണ് താന്‍ മുസ്ലീങ്ങളുടെ കൈവെട്ടുമെന്ന വിവാദ പ്രസംഗം വരുണ്‍ നടത്തിയത്. ഇതിനെത്തുടര്‍ന്ന് മാര്‍ച്ച് 28ന് വരുണിനെ അറസ്റ്റുചെയ്യുകയും 20 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വരുണിനെ ദേശീയ സുരക്ഷാ നിയമത്തിന്റെ കീഴില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗക്കേസില്‍ പരോളിലിറങ്ങി സമാനമായ പ്രസംഗങ്ങള്‍ നടത്തിയ വരുണിന് അന്നത്തെ യുപി മുഖ്യമന്ത്രി മായാവതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപണമുന്നയിച്ചത് മുന്‍ ഐപിഎല്‍ തലവന്‍ ലളിത് മോഡിയാണ്. ലണ്ടനിലെ തന്റെ വസതിയിലെത്തി കോണ്‍ഗ്രസുമായി ചില നീക്കുപോക്കുകള്‍ നടത്താന്‍ ഇടപെടണമെന്ന് തന്നോട് വരുണ്‍ ആവശ്യപ്പെട്ടതായി മോഡി വെളിപ്പെടുത്തി. ഇതില്‍ വരുണ്‍ പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് ട്വിറ്ററിലൂടെ വീണ്ടും മോഡി വരുണിന്റെ പ്രതികരണം ആരാഞ്ഞിരുന്നു.


അലഹബാദ് നഗരത്തില്‍ പലയിടത്തായി ഉയര്‍ത്തിയ തന്റെ പടുകൂറ്റന്‍ ഫഌ്‌സ് ബോര്‍ഡുകള്‍ വരുണിനെ 2016 ജൂണില്‍ വീണ്ടും വിവാദത്തിലാക്കി. ബിജെപിക്ക് വോട്ടഭ്യര്‍ഥിക്കുന്നതായിരുന്നു പോസ്റ്റര്‍. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 265 സീറ്റ് നേടാനായി വോട്ട് ചെയ്യണമെന്നാണ് ബോര്‍ഡില്‍ അഭ്യര്‍ഥിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ക്യാംപെയ്‌നിംഗ് നടത്തുന്നതിന്റെ ഭാഗമായാണ് വരുണ്‍ ഈ ബോര്‍ഡുകള്‍ ഉയര്‍ത്തിയത്. ഇത് മുഖ്യമന്ത്രി മോഹം കൊണ്ടുനടക്കുന്ന മറ്റ് ബിജെപി നേതാക്കളുമായി തര്‍ക്കത്തിന് വഴിവെച്ചു.


വരുണ്‍ഗാന്ധി ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുവെങ്കില്‍, അതിനു തയ്യാറുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അയാളുടെ ഇഷ്ടം. പക്ഷേ അത് ഈ നാടിനെ ഒറ്റുകൊടുത്തുകൊണ്ടാവരുത്. അതിനു ശേഷം പിന്നെയും ദേശസ്‌നേഹത്തിന്റെ മൊത്തവിതരണക്കാരെന്ന അഹംഭാവവും മതന്യൂനപക്ഷങ്ങളുടെ മേലുള്ള മെക്കിട്ടു കയറ്റവും അരുത്. ഇത്തരത്തില്‍, സ്വഭാവദൂഷ്യമുള്ള സകലര്‍ക്കും ആശ്രയിക്കാവുന്ന ഒരു ന്യായമാണ് ആ ചിത്രങ്ങള്‍ തന്റെതല്ലെന്നും അത് മോര്‍ഫു ചെയ്തതാണെന്നുമുള്ള മുട്ടാപ്പോക്കു ന്യായം. സദാചാരത്തിന്റെയും ദേശസ്‌നേഹത്തിന്റെയും കാവല്‍ക്കാര്‍ എന്ന ഭാവത്തില്‍ നടക്കുന്ന പലരുടേയും ജീവിതം ഇങ്ങനെയെല്ലാമാണ്. പിടിക്കപ്പെട്ടാലും അവര്‍ക്കു പറഞ്ഞു നില്‍ക്കാം. അതു താനല്ലെന്ന്. ആ ചിത്രങ്ങള്‍ തന്റെതല്ലെന്ന്. നേതാവ് പറഞ്ഞാല്‍ മറുത്തൊരഭിപ്രായമില്ലാത്ത അണികളും അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങും. അതാണ് ഇന്ത്യന്‍ ജനാധിപത്യം. പുഴുക്കുത്തേറ്റ ഇത്തരം നേതാക്കളെ ചവിട്ടിപ്പുറത്താക്കാന്‍ ജനങ്ങള്‍ക്കു കഴിയാത്തിടത്തോളം കാലം ഇതെല്ലാം ഇങ്ങനെതന്നെ നിലനില്‍ക്കും. ഇന്ത്യയ്‌ക്കെന്തിനാണ് വിദ്വേഷ വിഷം ചീറ്റാന്‍ മാത്രം വായ്തുറക്കുന്ന, അസാന്മാര്‍ഗ്ഗത്തിന്റെ വിളനിലമായ ഇത്തരം വിഷജന്മങ്ങളെ...????


Tags: Varun Gandhi, Menaka Gandhi, Varun Gandhi in Honey Trap

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.