ചത്ത പെണ്‍പട്ടിയുമായി ലൈംഗികബന്ധം : 22 കാരന്‍ അറസ്റ്റില്‍
ചത്ത പെണ്‍പട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 22 വയസുകാരനെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലെത്തിയ അസ്ലാം ഖാന്‍ (22) ആണ് അറസ്റ്റിലായത്.
നായയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതോ അല്ലെങ്കില്‍ പീഢനത്തിനിടയില്‍ നായ കൊല്ലപ്പെട്ടതോ ആയിരിക്കാമെന്ന് പോലീസ് പറഞ്ഞു. ഒരു ജോലി തേടി രണ്ടു ദിവസം മുമ്പാണ് ഇയാള്‍ ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലെത്തിയത്. കുറ്റിച്ചെടികള്‍ക്കിടയില്‍, പട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു നായയുമായാണ് ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. പലപല വീട്ടുകാര്‍ ചേര്‍ന്നാണ് ഈ നായയ്ക്ക് ഭക്ഷണവും സംരക്ഷണവും നല്‍കിവന്നത്. അസ്ലാമിന് മാനസിക രോഗമുള്ളതായി റിപ്പോര്‍ട്ടില്ല.
മൃഗങ്ങള്‍ക്കു നേരെ നടക്കുന്ന ക്രൂരതയുടെ അങ്ങേയറ്റമെന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്. മുമ്പ്, ഒരുകൂട്ടം ചെറുപ്പക്കാര്‍ പേടിപ്പെടുത്തുന്ന ഒരു വീഡിയോ അവരുടെ സെല്‍ഫോണില്‍ ഷെയര്‍ ചെയ്തിരുന്നു. പേടിച്ചരണ്ട പട്ടിക്കുഞ്ഞുങ്ങളെ തീയിലേക്കു വലിച്ചെറിയുന്നതായിരുന്നു ആ വീഡിയോ. തീയില്‍ നിന്നും പട്ടിക്കുഞ്ഞുങ്ങള്‍ രക്ഷപ്പെടാതിരിക്കാന്‍ കമ്പുകൊണ്ട് തോണ്ടി തീയിലേക്ക് ഇടുന്നതും വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
മൂന്നുമാസം മുമ്പ്, ചെന്നൈയില്‍ രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പട്ടിയെ വീടിന്റെ ടെറസില്‍ നിന്നും വലിച്ചെറിഞ്ഞിരുന്നു. ഭാഗ്യവശാല്‍, ഈ നായ് രക്ഷപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല