Header Ads

കൊടുംക്രൂരതയ്ക്ക് കൊടുത്തത് വെറും നാലുവര്‍ഷം; പുറത്തിറങ്ങി ബാലികയെ ബലാത്സംഗം ചെയ്തു കൊന്നു





എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കുറ്റത്തിന് വെറും നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയയാള്‍ പത്തുവയസുകാരിയെ ബലാത്സംഗം ചെയ്തു. കൃത്യത്തിനു ശേഷം ഇയാള്‍ ഈ പെണ്‍കുട്ടിയുടെ കൈയും തലയും മുറിച്ചുമാറ്റി വലിച്ചെറിഞ്ഞു. സലിം (22), ഇയാളുടെ കസിന്‍ ജുനൈദ് എന്നിവരാണ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിനു ശേഷം ഇവരിരുവരും ഒളിവിലാണ്. എന്നാല്‍ ഇയാളുടെ പിതാവിനെയും ഭാര്യയെയും പോലീസ് അറസ്റ്റുചെയ്തു.


2012ലാണ് സലിം എട്ടുവയസുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നത്. ഈ കുറ്റത്തിന് ഇയാള്‍ക്കു ലഭിച്ചത് വെറും നാലു വര്‍ഷത്തെ തടവാണ്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഉടന്‍ തന്നെയാണ് മറ്റൊരു പെണ്‍കുട്ടിയെ ഇയാളും കൂട്ടാളിയും ചേര്‍ന്ന് പൈശാചികമായി ബലാത്സംഗം ചെയ്തു കൊന്നത്.


ബറേലിയിലെ കാമേരി എന്ന സ്ഥലത്താണ് പത്തുവയസുകാരി താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് നോട്ട് ബുക്ക് വാങ്ങാനാണ് പെണ്‍കുട്ടി വെളിയില്‍ പോയത്. സലിമിന്റെ പിതാവും ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതില്‍ പങ്കാളിയാണെന്നാണ് പോലീസിനു ലഭിച്ച വിവരം.


സലിമും ഇയാളുടെ പിതാവും ജുനൈദും കൂടി തന്റെ മകളുടെ ശരീര ഭാഗങ്ങള്‍ പ്ലാസ്റ്റില്‍ ബാഗില്‍ പെറുക്കികെട്ടുന്നത് കണ്ടതായി പെണ്‍കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി.


സലിമിന്റെ വീട് ചവിട്ടിത്തുറന്ന് അകത്തുകയറിയ അയല്‍ക്കാര്‍ കണ്ടത് പെണ്‍കുട്ടിയടെ വികൃതമാക്കപ്പെട്ട ശരീര ഭാഗങ്ങള്‍ക്കു മുന്നില്‍, കട്ടിലില്‍ സലിമിന്റെ പിതാവ് ഇരിക്കുന്നതാണ്. ശരീരം ഒരു തുണികൊണ്ടു പൊതിഞ്ഞിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിന്റെയും ദേശീയ സുരക്ഷ ആക്ടിന്റെയും നിരവധി വകുപ്പുകള്‍ പ്രകാരം നാലുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

Released from Jail, muslim man raped 10-year-old, chopped her head and hand

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.