Header Ads

ഭര്‍ത്താവിന് സെക്‌സ് നിഷേധിച്ചാല്‍ അതു ക്രൂരതയെന്ന് കോടതി





ക്രൂരത എന്നത് സ്ത്രീകളുടെ ഒരു കോട്ടയായിരുന്നു, ആ കോട്ട അവളെ സുരക്ഷിതമായി കാത്തിരുന്നു. ഭര്‍ത്താവില്‍ നിന്നും സുരക്ഷിതത്വം നേടുന്നതിനുള്ള ശക്തമായ ഒരു ആയുധമായിരുന്നു അവള്‍ക്കത്. എന്നാല്‍, ക്രൂരത എന്ന കോട്ട സ്ത്രീകളുടെ മാത്രം കുത്തകയല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

സ്ത്രീകളുടെ ക്രൂരത മൂലം ജീവിതം കുട്ടിച്ചോറായ നിരവധി പുരുഷന്മാര്‍ക്കായി വാളെടുത്തിരിക്കുകയാണ് പരമോന്നത കോടതി ഇപ്പോള്‍. 

പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ, ഭര്‍ത്താവിനു സെക്‌സ് നിഷേധിക്കുന്നതും ഭര്‍ത്താവിനെതിരെ കള്ളക്കേസ് കൊടുക്കുന്നതും ക്രൂരതയാണെന്ന് കോടതി വ്യക്തമാക്കി. 2014 ല്‍ കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. മതിയായ കാരണങ്ങളില്ലാതെ, ഭര്‍ത്താവിന് ദീര്‍ഘനാളത്തേക്ക് സെക്‌സ് നിഷേധിച്ചാല്‍ അത് മാനസികമായ ക്രൂരതയാണെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിനെതിരെ/ഭാര്യയ്‌ക്കെതിരെ കള്ളക്കേസ് കൊടുക്കുന്നതും ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. 

കേസുകള്‍ ഭാര്യയുടെ ജന്മദേശത്തേക്കു മാറ്റണമെന്നു കാണിച്ച് സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് പരമോന്നത കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. എല്ലായ്‌പ്പോഴും ഭര്‍ത്താവ് മാത്രം എന്തിനു സഹിക്കണം എന്നും കോടതി ചോദിച്ചു. 'ഭര്‍ത്താക്കന്മാര്‍ക്കും അവകാശങ്ങളുണ്ട്. എന്തിനാണ് എല്ലായിപ്പോഴും അവര്‍ മാത്രം സഹിക്കുന്നത്...?' 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.