Header Ads

പ്രാര്‍ത്ഥന കൊണ്ടു ഭ്രാന്തു വരെ മാറ്റുന്ന പാസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍




പ്രാര്‍ത്ഥന കൊണ്ട് തലവേദന മുതല്‍ ഭ്രാന്തു വരെ മാറ്റുന്ന പാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാര്‍ട്ടിന്‍ ആശുപത്രിയില്‍ ചികിത്സയില്‍. വൃക്കരോഗത്തെത്തുടര്‍ന്നാണ് പാസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. പാസ്റ്ററുടെ പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും കൊണ്ട് തളര്‍വാദം പോലും സുഖപ്പെടുമെന്നായിരുന്നു അവകാശവാദം. മുംബൈ ആസ്ഥാനമാക്കി പ്രാര്‍ത്ഥന നയിച്ചിരുന്ന പാസ്റ്റര്‍ സെബാസ്റ്റ്യന്‍ സ്റ്റേജ് പ്രോഗ്രാം മാത്രമല്ല, പ്രാര്‍ത്ഥന കൊണ്ടു രോഗം മാറ്റാന്‍ ഒരു ക്ലീനിക്കു കൂടി നടത്തിയിരുന്നു.

വിശ്വാസത്തിന്റെ പേരില്‍ പാസ്റ്റര്‍ സെബാസ്റ്റ്യന്‍ നിരവധിപേരെയാണ് പറ്റിച്ചത്. എന്നാല്‍, പാസ്റ്റര്‍ക്ക് രോഗം വന്നപ്പോള്‍, സ്വന്തം പ്രാര്‍ത്ഥനയിലോ ക്ലിനിക്കിലോ അഭയം തേടാതെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു പാസ്റ്റര്‍. മുന്തിയ ആശുപത്രി തന്നെയാണ് പാസ്റ്റര്‍ സെബാസ്റ്റ്യന്‍ ഇതിനായി തെരഞ്ഞെടുത്തതും.


താന്‍ യേശുവിനാല്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്നും തനിക്ക് ഏതു രോഗവും പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്താന്‍ തനിക്കു കഴിയുമെന്നാണ് പാസ്റ്റര്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. രണ്ടു കിഡ്ണിയും പ്രവര്‍ത്തനരഹിതമായ മുംബൈ സ്വദേശിയായ ഒരു സ്ത്രീയെ പാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാര്‍ട്ടിന്റെ ഹാലേലുയ ആരാരാര എന്നീ അര്‍ത്ഥരഹിതമായ ജല്പനം കൊണ്ട് സുഖപ്പെടുത്താന്‍ സാധിച്ചു എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

പാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാര്‍ട്ടിനെതിരായി വാസായ് പോലീസ് ബ്ലാക് മാജിക് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.





ആശിര്‍വാദ് പ്രെയര്‍ സെന്റര്‍ എന്ന മിഷനറി നടത്തുന്നത് പാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാര്‍ട്ടിനാണ്. ഈ പ്രാര്‍ത്ഥനാലയം പൂട്ടിയിട്ടിരിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ മുന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍, പുതിയ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ പാവപ്പെട്ട മനുഷ്യരെ പറ്റിക്കുന്ന ഇത്തരക്കാരെ തളയ്ക്കാന്‍ തന്നെയാണ് പുതിയ സര്‍ക്കാരിന്റെ നീക്കം.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.