Headlines

സഹതപിക്കുന്നു, കേരളത്തിലെ ചില ചെറുപ്പക്കാരുടെ മാനസികാവസ്ഥയില്‍……

Written By: Santhosh Pavithramangalam

വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഇറങ്ങിയ മാതൃഭൂമി ന്യൂസിലെ സജിനും, വിപിനും ആദരാഞ്ജലികള്‍. ഈ രണ്ടു ചെറുപ്പക്കാരുടെ ആകസ്മിക നിര്യാണത്തില്‍ അങ്ങേയറ്റം ഖേദവും അനുശോചനും രേഖപ്പെടുത്തുന്നൂ. എന്നാല്‍ സാക്ഷര കേരളത്തിലെ ചില കുട്ടി സഖാക്കളുടെ പ്രതികരണം കണ്ടപ്പോള്‍ അങ്ങേയറ്റം ഖേദവും അവരോട് അങ്ങേയറ്റം പുച്ഛവും തോന്നി. സര്‍ക്കാരിന് എതിരായി വാര്‍ത്തകള്‍ സൃഷ്ട്ടിക്കാന്‍ പോയതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടൂ. എന്നാണ് കുട്ടി സഖാക്കള്‍ക്ക് മാധ്യമങ്ങളോട് ഈ വെറുപ്പ് തോന്നി തുടങ്ങിയത്? സഖാവ് പിണറായി വിജയന്‍ മുഖ്യ മന്ത്രി ആയതും, ഇടതുപക്ഷം ഇന്ന് കേരളം ഭരിക്കുന്നതും ഈ മാധ്യമങ്ങള്‍ അവരുടെ സമയവും കഴിവുകളും തന്ത്രങ്ങളും വിനിയോഗിച്ചതുകൊണ്ടാണ് എന്ന് സഖാക്കള്‍ മറന്നു പോകരുത്. 

അന്ന് ഒരു മാധ്യമ പ്രവര്‍ത്തകനെയോ മാധ്യമ സ്വാതന്ത്ര്യത്തെയോ അവര്‍ നല്കിയ വാര്‍ത്തകളെയോ കോണ്‍ഗ്രസ്സ് വിശ്വാസികള്‍ ചോദ്യം ചെയ്തിട്ടില്ല. ഇന്ന് മാധ്യമങ്ങളെ കുട്ടിസഖാക്കള്‍ ഭയപ്പെടുകയോ വെറുക്കുകയോ ചെയ്യുന്നൂ. അവരുടെ ദാരുണമായ അന്ത്യത്തെപ്പോലും വിമര്‍ശിക്കുന്നൂ. സഹതാപം തോന്നുന്നു ഇത്തരക്കാരോട്. ഇവിടെ അനേകം മനുഷ്യ ജീവനുകള്‍ രാഷ്ട്രീയ വൈര്യം മൂത്ത് പൊതുനിരത്തില്‍ പൊലിഞ്ഞിട്ടുണ്ട്. അന്നൊന്നും ഇവിടുത്തെ സാക്ഷരരായ ജനങ്ങള്‍, കൊല്ലപ്പെട്ട രക്തസാക്ഷികളെ പരിഹസിച്ചിട്ടില്ല. മരിച്ചുപോയവരുടെ കുടുംബത്തോട് സഹതാപവും അവര്‍ക്കു വേണ്ട സഹായങ്ങളും ചെയ്തുകൊടുക്കുവാന്‍ ശ്രെമിച്ചിട്ടുണ്ട്. ഈ മരണപ്പെട്ട രണ്ടു വ്യക്തികള്‍ക്കും ഓരോ കുടുംബം ഉണ്ട് എന്ന് പലരും മറന്നു. രാവിലെ ജോലിക്കായി ഇറങ്ങിത്തിരിച്ച ഈ രണ്ടു വ്യക്തികളുടെ തണുത്തു വിറങ്ങലിച്ച മൃതശരീരം ആ ഭവനത്തിലേക്ക് വെള്ളത്തുണിയില്‍ പുതപ്പിച്ചു കൊണ്ടുചെല്ലുബോള്‍ ഉണ്ടാകുന്ന കുടുംബത്തിന്റെയും ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വേദനയും കണ്ണുനീരും ഒരു നിമിഷം അവരെ അധിക്ഷേപിച്ച സഹോദരങ്ങള്‍ ഓര്‍ത്തില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ഛ് വാചാലരാകുന്ന സി. പി. എം ഭരിക്കുന്ന നാട്ടില്‍ ആണ് മാധ്യമ പ്രവര്‍ത്തകന്റെ അകാല മരണത്തെ അപഹസിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ അയാള്‍ക്ക് മാസ മാസം ശമ്പളം കൊടുക്കുന്ന സ്ഥാപനത്തോടും അവരുടെ ചില താത്പര്യങ്ങളോടും വിധേയത്വം കാട്ടേണ്ടതും ഉണ്ടെന്നുമുള്ള സത്യം കുട്ടി സഖാക്കള്‍ എന്നാണാവോ മനസ്സിലാക്കുന്നത്. കാലം ഇവറ്റകള്‍ക്ക് നല്ല ബുദ്ധി നല്കട്ടെ. 


സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്തണമെങ്കില്‍ അത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി മാത്രമേ സാധ്യമാവുകയുള്ളൂ. എന്നാല്‍ അതിന് ദൃശ്യ മാധ്യമങ്ങളുടെയും അച്ചടി മാധ്യമങ്ങളുടെയും പോലെ ജന മനസ്സില്‍ ഇന്നും സ്വാധീനം ചെലുത്തുവാന്‍ കേരളത്തില്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു നഗ്‌ന സത്യം.


……………………………………………………………………………………………………………………..
Tags: Death of Mathrubhumi team of reporters, Malayalam News, Thamasoma

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു