കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം ആധുനിക കൃഷിരീതി: ഡോ ക്ലോഡ് ആല്‍വാരിസ്

ജൈവകൃഷിരീതി ഉപേക്ഷിച്ച് മനുഷ്യന്‍ ആധുനിക കൃഷിരീതി അവലംബിച്ചതാണ് കര്‍ഷക
ആത്മഹത്യകള്‍ക്കു കാരണമെന്ന് ഗോവ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ ക്ലോഡ്
ആല്‍വാരിസ്. ഇന്ത്യയില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റികള്‍ ആരംഭിച്ചതു മുതലാണ്
കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഗാനിക്
കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജൈവകാര്‍ഷിക മേളയുടെ
ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന
സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കൃഷിയിലെ ഏറ്റവും വലിയ അധ്യാപകനും ഗുരുവും പ്രകൃതിയാണ്. പ്രകൃതിയില്‍
നിന്നാണ് മനുഷ്യന്‍ പഠിക്കേണ്ടത്. അല്ലാതെ യൂണിവേഴ്‌സിറ്റികളില്‍ നിന്നല്ല.
പ്രകൃതിയെ നിരീക്ഷിക്കാന്‍ പഠിക്കണം. പ്രകൃതി നല്‍കുന്ന സൂചനകള്‍
അനുസരിച്ചാണ് കൃഷി ചെയ്യേണ്ടത്. വിത്തുകള്‍ പോലും
മലിനീകരിക്കപ്പെട്ടുകഴിഞ്ഞ ഈ കാലഘട്ടത്തില്‍, കര്‍ഷക ആത്മഹത്യകള്‍
പെരുകുകയാണ്. ജൈവകൃഷിക്ക് അധികം ജലം ആവശ്യമില്ല. രാസസംയുക്തങ്ങള്‍ മണ്ണില്‍
ലയിപ്പിക്കുന്നതിനാണ് ധാരാളം വെള്ളം ആവശ്യമായി വരുന്നത്.
കെമിക്കലുകള്‍ക്കു പകരം മണ്ണിരകളെയും മറ്റനേകം സൂക്ഷാണുജീവികളെയും
ഉപയോഗിച്ചാണ് മനുഷ്യന്‍ കൃഷി ചെയ്യേണ്ടത്. 
പരമ്പരാഗത കര്‍ഷകര്‍ സംരക്ഷിച്ചു നിറുത്തിയ ഒരു കൃഷിയും ഇന്നില്ല. മണ്ണും
പക്ഷികളും ചെടികളുമായും നേരിട്ടു ബന്ധം പുലര്‍ത്തി നഷ്ടപ്പെട്ട ജൈവവൈവിധ്യം
തിരിച്ചുപിടിക്കുകയാണു വേണ്ടത്. ജൈവകൃഷി പ്രകൃതി സൗഹൃദമാണ്. അതിനാല്‍
ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. എന്നുമാത്രമല്ല, ജൈവകൃഷി മാത്രമേ
പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടുള്ളു. 
Tags: Cloud Alvares, organic farming, nature is striking back, modern farming are behind the suicide of farmers, 

One thought on “കര്‍ഷക ആത്മഹത്യകള്‍ക്കു കാരണം ആധുനിക കൃഷിരീതി: ഡോ ക്ലോഡ് ആല്‍വാരിസ്

  1. സത്യം.
    അതുപോലെ തന്നെ ' നാളികേര , കുരുമുളക് , കപ്പ , etc etc വികസന കോർപ്പറേഷനുകൾ പിരിച്ചുവിട്ട് ചാണകവെള്ളം തളിക്കണം .
    പാരമ്പര്യകൃഷിരീതിയിലേക്ക് തിരികെ പോകണം.
    ജനിതകമാറ്റം നടത്തിയ മുഴുവൻ വിളകളുടേയും കൃഷി അവസാനിപ്പിക്കുക…അതിലൂടെ 'വീട്ടുക്കൊരു ക്യാൻസർ രോഗി ' പദ്ധതി അവസാനിപ്പിച്ച് സമൂഹത്തെ രക്ഷിക്കാം..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു