Headlines

ജൈവകാര്‍ഷികോത്സവത്തെ പിന്തുണച്ച് ഗായകന്‍ മധു ബാലകൃഷ്ണനും ഗാനരചയീതാവ് രാജീവ് ആലുങ്കലും

അനുഗ്രഹീത ഗായകന്‍ മധുബാലകൃഷ്ണനും ഗാനരചനയിലെ വിസ്മയം രാജീവ് ആലുങ്കലും
ജൈവകാര്‍ഷീകോത്സവത്തിന് എത്തുന്നു. ഇവരെ കൂടാതെ, കാരുണ്യത്തിന്റെ പര്യായമായ
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഈ ജൈവ കാര്‍ഷിക ഉത്സവത്തിന് സര്‍വ്വ
പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10ന് എറണാകുളം രാജേന്ദ്ര
മൈതാനിയിലാണ് ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന ജൈവ കാര്‍ഷിക വിപ്ലവ ഗാഥയുടെ
ഉത്ഘാടനം. വിദ്യാര്‍ത്ഥികളും പൗരപ്രമാണിമാരും കലാസാംസ്‌കാരിക നായകരും ഈ
ഉത്സവത്തില്‍ പങ്കെടുക്കും. മേള ഏപ്രില്‍ 13 ന് അവസാനിക്കും. 

രാസവളപ്രപയോഗവും മണ്ണിനെ മറന്നുള്ള ജീവിതവും മൂലം രോഗബാധിതരായ സമൂഹത്തിന്
രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് ജൈവകൃഷിയും മണ്ണുസംബുഷ്ടീകരണവും. 
2006 ലാണ് ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന രൂപം
കൊണ്ടത്. ജൈവകൃഷി എന്ന ആശയവും അതിന്റെ പ്രയോജനങ്ങളും മലയാളികള്‍ക്ക്
അപരിചിതമായിരുന്നു അപ്പോള്‍. ഈ കൃഷി രീതിയിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനും
അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു മനസിലാക്കി കൊടുക്കാനുമാണ് ഈ സംഘടന രൂപം
കൊണ്ടത്. ഇതിനായി ജൈവകൃഷിയുടേയും ഉല്‍പ്പന്നങ്ങളുടേയും വിളകളുടെയും
പ്രദര്‍ശനവും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു മുന്നേറുകയാണ് ഈ
സംഘടന. സുരക്ഷിത വികസന ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ലോകത്തിന്
തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുക എന്ന ലക്ഷ്യം. എന്ത് ആഹാരം
കഴിക്കണമെന്നും എന്ത് ഉല്‍പ്പാദിപ്പിക്കണമെന്നും തീരുമാനിക്കാന്‍
ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു ഇത്തരം ചിന്തകള്‍.
രൂപീകരിക്കപ്പെട്ടതിനു ശേഷം ഓരോ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ എറണാകുളത്ത്
ഓര്‍ഗാനിക് കേരളയുടെ ആഭിമുഖ്യത്തില്‍ ജൈവ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു.
ജൈവ കൃഷി രീതി എന്ന ആശയത്തില്‍ ആകൃഷ്ടരായി ഇവിടേക്ക് ഒഴുകിയെത്തുന്നവരുടെ
എണ്ണം ഓരോ മേളയിലും കൂടിക്കൂടി വരുന്നു. ജൈവ ഉല്‍പ്പന്നങ്ങള്‍,
കൃഷിരീതികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനമാണ് മേളയിലെ പ്രധാന
ഇനം. കൂടാതെ, ഹരിത വിഷയങ്ങളില്‍ പൊതു ജനങ്ങളുടെ ബോധവത്കരണ ചര്‍ച്ചകളും
സംഘടിപ്പിക്കുന്നു. ജൈവകൃഷിരീതിയില്‍ മികച്ച വിജയം കൈവരിച്ച കര്‍ഷകരെ
ആദരിക്കുന്നതും ഈ മേളയിലെ ഒരു പ്രധാന പരിപാടിയാണ്. രാജഗിരി ഔട്ട്‌റീച്ച്,
തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, സെന്റ് തെരേസാസ് കോളജ് എന്നിവയുടെ
പങ്കാളിത്തത്തോടെ ഈ മേളയ്ക്ക് കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍
സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായ സഹകരണങ്ങളും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ 12 വര്‍ഷമായി ഈ മേള തടസമില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ കാരണവും
ഇതെല്ലാമാണ്. ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന പേരിലാണ് ഇക്കൊല്ലം മേള
സംഘടിപ്പിക്കുന്നത്. 
Tags: Jaiva karshikotsavam 2018, Popular singer Madhu Balakrishnana, Kochouseph Chittilappally, Rajeev Alunkal, organic farming, organic farm products, 
Meta description: Popular singer Madhu Balakrishnan, Kochouseph Chittilappally, lyricist Rajeev Alunkal, and other prominent personalities are participating Jaiva Karshikotsavam 2018, which will be held at Rajendra Maidan, Ernakulam on April 10. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു