www.thamasoma.com

ads slot

Latest Posts:

മോദി ലജ്ജിച്ചതുകൊണ്ട് ദളിതര്‍ക്കെന്തു ഗുണം...?
ദളിതനായി ജനിച്ചു എന്ന ഒറ്റക്കാരണം കൊണ്ട്, ദളിത് വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു. ദളിത് സ്ത്രീകളെ വീട്ടില്‍ അതിക്രമിച്ചു കയറിപ്പോലും ബലാത്സംഗം ചെയ്യുന്നു. സ്ത്രീപുരുഷന്മാരെ നടുറോഡില്‍ തുണിയുരിച്ചു നിര്‍ത്തുന്നു. വാക്കുകള്‍ കൊണ്ടുപോലും പരസ്യമായി അധിക്ഷേപിക്കുന്നു. മാനസികവും ശാരീരികവുമായ കൊടിയ മര്‍ദ്ദനങ്ങള്‍ അവര്‍ ഏല്‍ക്കേണ്ടിവരുന്നു. തൊലിവെളുത്ത, തുടുത്തു ചുവന്ന, സുന്ദരമുഖമുള്ള വരേണ്യവര്‍ഗ്ഗത്തിന്റെതു മാത്രമാണ് ഈ ലോകമെന്ന കാഴ്ചപ്പാടു മാറ്റിയെടുക്കേണ്ടതല്ലേ... ഇതു വെറും ജാതീയതയുടെ മാത്രം പ്രശ്‌നമല്ല. മറിച്ച്, ഈ ജാതിക്കോമരങ്ങളുടെ ഉള്ളിലുള്ള കൊടുംക്രിമിനലുകളെന്ന പ്രശ്‌നമാണ്. ദൈവത്തിന്റെ കൂട്ടുപിടിച്ച് ഉറഞ്ഞു തുള്ളുന്ന മാനസിക രോഗികളെ, അതിക്രൂരന്മാരായ ക്രിമിനലുകളെ നിലയ്ക്കു നിര്‍ത്താന്‍ ലജ്ജിച്ചു തലതാഴ്ത്തി നിന്നാല്‍ പറ്റില്ല. അതിശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടത്. അതിന് പ്രധാനമന്ത്രി എന്ന നിലയില്‍ പലതും ചെയ്യുകയാണ് വേണ്ടത്. അപ്പോള്‍, ലജ്ജകൊണ്ട് ഈ മുഖം താഴേണ്ടി വരില്ല.


ഉയര്‍ന്ന ജാതിയില്‍പ്പെട്ട, അതിക്രൂരന്മാരായ വിദ്യാര്‍ത്ഥികളുടെ ക്രൂര പീഢനത്തിന് ഇരയായ ഈ വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍ കേള്‍ക്കൂ....'ബീഹാറിലെ മുസാഫര്‍പൂറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുക്കുയും ചെയ്തു.

എന്നാല്‍ എന്തിന് വേണ്ടിയാണ് കുട്ടികള്‍ കൂട്ടം ചേര്‍ന്ന് ഒരുകുട്ടിയെ ഇത്തരത്തില്‍ മര്‍ദ്ദിച്ചത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യം തുറന്ന് പറയുകയാണ് ഈ വിദ്യാര്‍ത്ഥി.

ബീഹാറിലെ മുസാഫര്‍പൂറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഞാന്‍. പതിനാറ് വയസാണ് എനിക്ക്

'സഹപാഠികള്‍ എന്തിനാണ് എന്നെ ക്രൂരമായി മര്‍ദ്ദിച്ചത്? എന്തുകൊണ്ടാണ് ഞാന്‍ ഒന്നും സംസാരിക്കാത്തത്?' എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കഴിഞ്ഞ കുറച്ചുദിവസമായി എല്ലാവര്‍ക്കും അറിയേണ്ടത്.


എന്നെ മര്‍ദ്ദിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ മാധ്യമങ്ങളോടും സഹപാഠികളോടും പൊലീസിനോടും എന്റെ കഥ ആവര്‍ത്തിച്ച് ഞാന്‍ ക്ഷീണിതനായിരിക്കുകയാണ്. എന്നെ തല്ലുന്ന വീഡിയോ വൈറലായെന്ന് ചിലയാളുകള്‍ എന്നോട് പറഞ്ഞു.

എന്റെ അച്ഛന്‍ ഒരാധ്യാപകനാണ്. എറ്റവും മികച്ചത് എന്ന് അര്‍ത്ഥം വരുന്ന ഒരു പേരാണ് അദ്ദേഹം എനിക്കിട്ടിരുന്നത്. ഞാന്‍ എല്ലാവരേക്കാള്‍ മികച്ചവന്‍ ആകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ അതിനാല്‍ അദ്ദേഹം എന്നെ മുസാഫര്‍പൂറിലുള്ള മുത്തശിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.

അവിടെ മികച്ച വിദ്യാഭ്യാസം കിട്ടും എന്നതായിരുന്നു അതിനു കാരണം. ഞാന്‍ അവിടെ നന്നായി പഠിച്ചു. അച്ഛന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഞാന്‍ ശ്രമിച്ചു. മികച്ച മാര്‍ക്ക് നേടി അച്ഛനെ സന്തോഷിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവിടെ എന്നെ കാത്തിരുന്ന വലിയ പരീക്ഷണം മറ്റൊന്നായിരുന്നു. ഉയര്‍ന്ന മാര്‍ക്ക് നേടുന്ന നന്നായി പഠിക്കുന്ന ഞാന്‍ ഒരു ദളിതനായതിനാല്‍ തന്നെ പലപ്പോഴും ക്ലാസ്മുറിയില്‍ ലഭിച്ചിരുന്നത് അധിക്ഷേപവും മാനഹാനിയും മാത്രമായിരുന്നു.

നിങ്ങള്‍ക്ക് ഒരു പക്ഷേ ഇത് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല ഇത്. ഞാന്‍ സ്‌കൂളില്‍ എത്തിയ അന്ന് മുതല്‍ നേരിട്ട് കൊണ്ടിരിക്കുന്ന മര്‍ദ്ദനമാണ്.

എല്ലാ ദിവസവും സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ എന്നെ മര്‍ദ്ദിക്കുകയാണ്. അവരില്‍ ഒരാള്‍ എന്റെ സഹപാഠിയാണ്. മറ്റൊരാള്‍ എന്റെ ജൂനിയറും. ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും അവര്‍ എന്റെ മുഖത്ത് തുപ്പും. ക്ലാസ് ടീച്ചര്‍ക്ക് എന്നെ സഹായിക്കണമെന്നുണ്ട്. എന്നാല്‍ ആ കുട്ടികളുടെ അച്ഛന്‍ ഒരു വലിയ ക്രിമിനല്‍ ആയതിനാല്‍ സ്‌കൂളിന് നടപടി എടുക്കാന്‍ കഴിയില്ലെന്നാണ് ടീച്ചര്‍ പറഞ്ഞത്. അതിനാല്‍ ഞാന്‍ തന്നെ പരാതി നല്‍കി. അതിനു പിന്നാലെ സ്‌കൂള്‍ വിടേണ്ടി വന്നു.


അവിടുത്തെ ലോക്കല്‍ ഗുണ്ടയുടെ മക്കളായ വിശാല്‍ വിക്കി എന്നീ സഹോദരങ്ങളാണ് തന്നെ മര്‍ദ്ദിച്ചത്. ഈ വിഷയം ആരോടെങ്കിലും പരാതിപ്പെട്ടാല്‍ എന്നെ കൊല്ലുമെന്നായിരുന്നു ഭീഷണി.

തന്നെ സ്ഥിരമായി മര്‍ദ്ദിക്കുന്ന കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പളിനോട് പറഞ്ഞാല്‍ പരീക്ഷയെഴുതാന്‍ പോലും എന്നെ അനുവദിക്കില്ല എന്നായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്.

എന്നെ മര്‍ദ്ദിച്ച സഹോദരങ്ങള്‍ അവിടുത്തെ ലോക്കല്‍ ഗുണ്ടയായ ഷാസി ബുഷാന്‍ അലിയാസ് ഫൗജി എന്നയാളുടെ മക്കളാണ്. അയാള്‍ ഇപ്പോള്‍ മോത്തിഹാരി ജയിലിലാണ്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങി നിരവധി കുറ്റങ്ങളില്‍ പ്രതിയാണ് അദ്ദേഹം.

പലപ്പോഴും സ്‌കൂളിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ അവര്‍ മര്‍ദ്ദിക്കാറുണ്ട്. വീഡിയോ വൈറലായെന്ന് ചിലയാളുകള്‍ എന്നോട് പറഞ്ഞു.

വീഡിയോ ചിത്രീകരിച്ചത് ഓഗസ്റ്റ് 25നാണെന്നാണ് എന്റെ ഓര്‍മ്മ. എന്നെ തല്ലുന്നത് സന്തോഷം നല്‍കുന്നുണ്ടെന്നായിരുന്നു ഒരാളുടെ പ്രതികരണം. അവന്റെ നിര്‍ദേശാനുസരണം മറ്റൊരു വിദ്യാര്‍ത്ഥിയാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കുറച്ചാളുകള്‍ എന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല.

എന്നെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും പൊലീസ്‌കേസും ഇപ്പോഴും എന്റെ മുത്തച്ഛന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പഠനം നിര്‍ത്തണമെന്ന് രണ്ട്മൂന്ന് പേര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. അതിനാല്‍ സ്‌കൂളില്‍ പോകുന്നത് ഞാന്‍ നിര്‍ത്തി. മാര്‍ച്ചിലാണ് എന്റെ കൊല്ലപരീക്ഷ.

നിങ്ങള്‍ തന്നെ പറയൂ, എങ്ങനെയാണ് ഇതെല്ലാം അതിജീവിച്ച് ഞാന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുക?
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment